• HOME
 • »
 • NEWS
 • »
 • india
 • »
 • AAP Government | ആം ആദ്മി അധികാരത്തിലേറുന്ന ചടങ്ങിനായി വെട്ടിത്തെളിക്കുന്നത് 40 ഏക്കറോളം ഗോതമ്പ് പാടം

AAP Government | ആം ആദ്മി അധികാരത്തിലേറുന്ന ചടങ്ങിനായി വെട്ടിത്തെളിക്കുന്നത് 40 ഏക്കറോളം ഗോതമ്പ് പാടം

സത്യപ്രതി‍ജ്ഞാ ചടങ്ങിന് വേദി ഒരുക്കാനായി പാടംവെട്ടിത്തളിച്ചതിന് പകരമായി കർഷകർക്ക് ഏക്കറിന് 46,000 രൂപ നഷ്ടപരിഹാരമായി സർക്കാർ നൽകും

 • Share this:
  പഞ്ചാബിൽ (Punjab) പുതിയ ആം ആദ്മി പാർട്ടി (AAP) സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിന് വേദി ഒരുക്കുന്നതിനായായി വിളവെടുപ്പിന് മുമ്പായി 40 ഏക്കറിലധികം വരുന്ന ഗോതമ്പ് (Wheat Crop) പാടം വെട്ടിത്തെളിക്കുന്നു. പഞ്ചാബിലെ എസ്ബിഎസ് നഗർ ജില്ലയിലെ ഖത്കർ കലാൻ ഗ്രാമത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് (Swearing in Ceremony) നടക്കുന്നത്. ചടങ്ങിന് രണ്ട് ദിവസം മുമ്പു മുതൽ പാടംവെട്ടിത്തെളിച്ച് വൃത്തിയാക്കുന്ന തിരക്കിലായിരുന്നു തൊഴിലാളികൾ.

  പഞ്ചാബിൽ ആം ആദ്മി പാർട്ടി സർക്കാർ മാർച്ച് 16നാണ് അധികാരം ഏൽക്കുന്നത്. പതിവ് പോലെ രാജ്ഭവൻ അല്ല സത്യപ്രതിജ്ഞാ ചടങ്ങിനായി എഎപി സർക്കാർ തിരഞ്ഞെടുത്തിരിക്കുന്നത്. ഇത്തവണ സ്വാതന്ത്ര്യസമര സേനാനി ഭഗത് സിങ്ങിന്റെ പൂർവ്വഗ്രാമത്തിലാണ് ഭഗവന്ത് മാൻ പഞ്ചാബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.

  പരിപാടിയിൽ പങ്കെടുക്കാൻ 4-5 ലക്ഷം പേരെ പ്രതീക്ഷിക്കുന്നതായി പഞ്ചാബ് സർക്കാരിന്റെ അഡീഷണൽ ചീഫ് സെക്രട്ടറി എ വേണു പ്രസാദ് പറഞ്ഞു. "സത്യപ്രതിജ്ഞയ്ക്കായി 40 ഏക്കറോളം സ്ഥലത്താണ് വേദി ഒരുക്കുന്നത്. പ്രധാന പരിപാടികൾക്കുള്ള വേദി 50 ഏക്കറോളം സ്ഥലത്താണ് ഒരുക്കുന്നത്. ശേഷിക്കുന്ന 50 ഏക്കറോളം പാർക്കിംഗിനായി നീക്കി വെയ്ക്കും", അദ്ദേഹം പറഞ്ഞു.

    Also Read- 'മോദി അസമാന്യ പ്രഭാവവും ഊർജ്ജവുമുള്ളയാൾ'; പ്രധാനമന്ത്രിയെ പുകഴ്ത്തി ശശി തരൂർ MP

  സത്യപ്രതി‍ജ്ഞാ ചടങ്ങിന് വേദി ഒരുക്കാനായി പാടംവെട്ടിത്തളിച്ചതിന് പകരമായി കർഷകർക്ക് സർക്കാർ നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചിട്ടുണ്ട്. കർഷകർക്ക് ഏക്കറിന് 46,000 രൂപ നഷ്ടപരിഹാരമായി സർക്കാർ നൽകുന്നുണ്ടെന്ന് ഖട്കർ കലാൻ ഗ്രാമത്തിലെ സർപഞ്ച് കുൽവീന്ദർ കൗറിന്റെ ഭർത്താവ് സത്നം സിംഗ് സ്ഥിരീകരിച്ചു. “ചടങ്ങിനായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നഷ്ടപരിഹാരം നൽകുന്നതിനുള്ള രേഖകൾ തയ്യാറാക്കാൻ ഞങ്ങൾ റവന്യൂ ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തി വരികയാണ്”, അദ്ദേഹം പറഞ്ഞു.

  ജില്ലയിലെ സ്‌കൂളുകൾക്ക് അവധി

  സത്യപ്രതിജ്ഞ നടക്കുന്ന മാർച്ച് 16 ന് സാരംഗൽ ജില്ലയിലെ എല്ലാ സ്കൂളുകൾക്കും എസ്ബിഎസ് നഗർ ഡെപ്യൂട്ടി കമ്മീഷണർ വിശേഷ് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട സർക്കാർ മാർച്ച് 16 ന് ഖത്കർ കലൻ ഗ്രാമത്തിൽ സത്യപ്രതിജ്ഞ ചെയ്യും. അവിടെ ധാരാളം വിവിഐപികളും ഏകദേശം നാല് ലക്ഷത്തോളം ആളുകളും എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉത്തരവിൽ പറയുന്നു. അതിനാൽ,
  സ്‌കൂളിലെത്തുന്ന വിദ്യാർത്ഥികൾക്ക് പ്രശ്‌നങ്ങളൊന്നും ഉണ്ടാകാതിരിക്കാനും ക്രമസമാധാനം പാലിക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്നതിനുമായി ജില്ലയിലെ എല്ലാ സർക്കാർ, സ്വകാര്യ സ്‌കൂളുകൾക്കും ഒരു ദിവസത്തെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

  അതേസമയം പഞ്ചാബ് ചീഫ് സെക്രട്ടറി അനിരുദ്ധ് തിവാരി, ഡയറക്ടർ ജനറൽ ഓഫ് പോലീസ് വികെ ഭാവ്‌ര, എ വേണു പ്രസാദ് എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ക്രമീകരണങ്ങൾ തിങ്കളാഴ്ചയോടെ പൂർത്തിയാക്കി. ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന പരിപാടിക്ക് ഉചിതമായ ക്രമീകരണങ്ങൾ ഒരുക്കുമെന്ന് ജലന്ധറിൽ നടന്ന യോഗത്തിൽ അവർ പറഞ്ഞു. ഗതാഗതം സുഗമമാക്കുന്നതിന് പുറമെ ചടങ്ങിന് വരുന്ന ആളുകൾക്ക് ഒരു പ്രശ്നവും ഉണ്ടാകില്ലെന്ന് ഉറപ്പു വരുത്തുന്നതിനും ഊന്നൽ നൽകുമെന്ന് അവർ പറഞ്ഞു.
  Published by:Arun krishna
  First published: