നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • രാഹുൽ ബജാജിനെ വേട്ടയാടുന്നവർ ആ കാലം ഓർമിക്കണം; നെഹ്‌റു കുടുംബം ബജാജിനെ എതിർത്ത കാലം

  രാഹുൽ ബജാജിനെ വേട്ടയാടുന്നവർ ആ കാലം ഓർമിക്കണം; നെഹ്‌റു കുടുംബം ബജാജിനെ എതിർത്ത കാലം

  ബിജെപി ഐടി സെൽ മേധാവി അമിത് മാൽവിയയുടെ ട്വീറ്റിൽ രാഹുൽ ഗാന്ധിയെ പ്രശംസിക്കുന്ന രാഹുൽ ബജാജിന്‍റെ വീഡിയോ വന്നു. അതിലൂടെ രാഹുൽ ബജാജിന് കോൺഗ്രസിനോടാണ് കുറെന്ന് സമർഥിക്കാനായിരുന്നു ശ്രമം. എന്നാൽ വർഷങ്ങൾക്ക് മുമ്പ് നെഹ്റു കുടുംബത്തിൽനിന്നും കോൺഗ്രസ് സർക്കാരിൽനിന്നും ബജാജ് കുടുംബത്തിന് നേരിട്ട അവഹേളനം അമിത് മാൽവിയയ്ക്ക് അറിയില്ലായിരുന്നുവെന്നാണ് ഇത് തെളിയിക്കുന്നത്....

  ramkrishna-bajaj

  ramkrishna-bajaj

  • Share this:
   റഷീദ് കിദ്വായി

   കേന്ദ്ര സർക്കാരിനെ വിമർശിക്കാൻ ജനം ഭയപ്പെടുന്നുവെന്ന രാഹുൽ ബജാജിന്‍റെ പരാമർശം സോഷ്യൽ മീഡിയയിൽ വൈറലായത് വളരെ വേഗമായിരുന്നു. അമിത് ഷായുടെ സാനിധ്യത്തിലായിരുന്നു വിമർശനം. എന്നാൽ അത്തരമൊരു സാഹചര്യമുണ്ടെങ്കിൽ രാഹുൽ ബജാജിന് ഇക്കാര്യം പറയാൻ സാധിക്കുമോയെന്നായിരുന്നു അമിത് ഷായുടെ മറുപടി. യുപിഎ സർക്കാരിന്‍റെ കാലത്ത് ഇത്തരമൊരു സാഹചര്യമുണ്ടായിരുന്നില്ലെന്ന് രാഹുൽ ബജാജ് പറഞ്ഞു. അതിനുശേഷം ബിജെപി ഐടി സെൽ മേധാവി അമിത് മാൽവിയയുടെ ട്വീറ്റിൽ രാഹുൽ ഗാന്ധിയെ പ്രശംസിക്കുന്ന രാഹുൽ ബജാജിന്‍റെ വീഡിയോ വന്നു. അതിലൂടെ രാഹുൽ ബജാജിന് കോൺഗ്രസിനോടാണ് കുറെന്ന് സമർഥിക്കാനായിരുന്നു ശ്രമം. എന്നാൽ വർഷങ്ങൾക്ക് മുമ്പ് നെഹ്റു കുടുംബത്തിൽനിന്നും കോൺഗ്രസ് സർക്കാരിൽനിന്നും ബജാജ് കുടുംബത്തിന് നേരിട്ട അവഹേളനം അമിത് മാൽവിയയ്ക്ക് അറിയില്ലായിരുന്നുവെന്നാണ് ഇത് തെളിയിക്കുന്നത്.

   നിരവധി വ്യാഴവട്ടങ്ങൾക്ക് മുമ്പ്, 1976 മെയിൽ രാഹുൽ ബജാജിന്റെ അമ്മാവനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന രാംകൃഷ്ണ ബജാജിനാണ് തിക്താനുഭവങ്ങളുണ്ടായത്. വ്യവസായി എന്നതിന് പുറമെ സാമൂഹ്യപ്രവർത്തനരംഗത്ത് സജീവമായിരുന്ന രാമകൃഷ്ണ ബജാജ്, 21 മാസം നീണ്ടുനിന്ന അടിയന്തരാവസ്ഥ കാലത്ത് ഉടനീളം വേട്ടയാടപ്പെട്ടിരുന്നു. സഞ്ജയ് ഗന്ധിയുടെ നേതൃത്വത്തിൽ വിദ്യ ചരൺ ശുക്ല, ഓം മേത്ത, അംബിക സോണി എന്നിവരാണ് രാമകൃഷ്ണ ബജാജിനെതിരെ നീങ്ങിയത്.

   വൻതോതിലുള്ള ആദായനികുതി റെയ്ഡുകൾ അക്കാലത്ത് അദ്ദേഹം നേരിട്ടിരുന്നു. എല്ലാ രീതിയിലുമുള്ള ആക്രമണം തുടർന്നതോടെ രാമകൃഷ്ണ ബജാജ് സഹായം തേടി പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ ബാല്യകാല സുഹൃത്ത് മുഹമ്മദ് യൂനുസിനെ കണ്ട് സഹായം അഭ്യർഥിച്ചു. എന്നാൽ അതുകൊണ്ടൊന്നും സർക്കാരിൽനിന്ന് നേരിട്ട ഉപദ്രവത്തിന് ഒരു കുറവുമുണ്ടായില്ല. ഇന്ദിരാഗാന്ധി സർക്കാർ ബജാജ് ഗ്രൂപ്പിനെ തകർക്കാൻ ബോധപൂർവമായ ശ്രമം നടത്തുന്നുവെന്ന് അദ്ദേഹം പതുക്കെ മനസിലാക്കി.

   1975ൽ വിശ്വ യുവക് കേന്ദ്രത്തിന്റെ ഡയറക്ടറായിരുന്നു രാമകൃഷ്ണ ബജാജ്. വിശ്വ യുവക് കേന്ദ്രത്തിന്റെ ആസ്ഥാനം ഏറ്റെടുക്കുന്നതിനായുള്ള ഡൽഹി ഭരണകൂടത്തിന്‍റെ നോട്ടീസ് അദ്ദേഹത്തിന് ലഭിച്ചു. വിശ്വ യുവക് കേന്ദ്രത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ സർക്കാർ എന്തിനാണ് ശ്രമിക്കുന്നതെന്ന് രാംകൃഷ്ണൻ കോൺഗ്രസിലെ സുഹൃത്തുക്കളോട് ചോദിച്ചു. നന്നായി സജ്ജീകരിച്ച ഹോസ്റ്റലുള്ള കെട്ടിടം യൂത്ത് കോൺഗ്രസിനായി സഞ്ജയ് ആഗ്രഹിക്കുന്നുവെന്നാണ് രാമകൃഷ്ണ ബജാജിന് മനസിലായി.

   അന്നത്തെ ആഭ്യന്തരമന്ത്രി ബ്രാഹ്മാനന്ദ് റെഡ്ഡി ഈ വിഷയത്തിൽ ഇടപെട്ടു. രാമകൃഷ്ണ ബജാജുമായി ചർച്ച നടത്തി. കെട്ടിടം വിട്ടുകൊടുക്കാനാണ് അദ്ദേഹവും ആവശ്യപ്പെട്ടത്. കേന്ദ്ര ട്രസ്റ്റി സ്ഥാനം രാജിവച്ച് ട്രസ്റ്റ് സഞ്ജയ്ക്ക് കൈമാറാൻ പലരും രാമകൃഷ്ണനെ ഉപദേശിച്ചു. രോഗിയായ വിനോബ ഭാവയെ കാണാൻ വാർധയിലെത്തിയ സന്ദർശിക്കുമ്പോൾ ഇന്ദിരാ ഗാന്ധിയെ രാമകൃഷ്ണ ബജാജ് നേരിൽ കണ്ടു. അന്ന് വിമാനത്തിൽ, രാംകൃഷ്ണൻ ഹിന്ദിയിൽ ചോദിച്ചു, “ആപ്കി മുജ്‌സെ കോയി നരസ്ഗി ഹായ് ക്യാ (നിങ്ങൾക്ക് എന്നോട് എന്തെങ്കിലും ദേഷ്യമുണ്ടോ)?” ഇന്ദിര മറുപടി പറഞ്ഞു: “ഹാൻ, ഷിക്കായതീൻ ടു ഹോതി ഹായ് റെഹ്തി ഹെയ്ൻ (അതെ, എല്ലായ്പ്പോഴും ചില പരാതികൾ ഉണ്ട്).”

   സംസാരത്തിനിടെ വിശ്വ യുവക് കേന്ദ്രയുടെ കാര്യം രാമകൃഷ്ണ ബജാജ് ഇന്ദിരയുടെ ശ്രദ്ധയിൽപ്പെടുത്താൻ ശ്രമിച്ചു, പക്ഷേ അതേക്കുറിച്ച് പ്രതികരിക്കാൻ പ്രധാനമന്ത്രി തയ്യാറായില്ല. വിശ്വ യുവക് കേന്ദ്ര പ്രശ്‌നം പരിഹരിക്കുന്നതിൽ രാമകൃഷ്ണ ബജാജ് പരാജയപ്പെട്ടു. 1976 മെയ് 18 ന് രാജ്യത്തൊട്ടാകെയുള്ള ബജാജ് ഗ്രൂപ്പിന്‍റെ 114 റെസിഡൻഷ്യൽ, ബിസിനസ് സ്ഥാപനങ്ങളിൽ ആദായനികുതി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. മുംബൈ, പൂനെ, ബാംഗ്ലൂർ, മദ്രാസ്, കാൺപൂർ, കൊൽക്കത്ത, എന്നിവിടങ്ങളിലെ ഫാക്ടറികളിലും വസതികളിലും 1,100 ഓളം ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. 1942 ൽ ഭർത്താവ് ജംനാലാലിന്റെ നിര്യാണത്തിനുശേഷം ഏറെ വിഷമത്തോടെ കഴിഞ്ഞ രാംകൃഷ്ണയുടെ 84 വയസ്സുള്ള അമ്മ ജങ്കിദേവിയെ പോലും ആദായനികുതി ഉദ്യോഗസ്ഥർ വെറുതെ വിട്ടില്ല.

   വീരൻ ഷായുമായുള്ള (പിന്നീട് അടൽ ബിഹാരി വാജ്‌പേയിയുടെ ഭരണത്തിൽ പശ്ചിമ ബംഗാളിന്റെ ഗവർണറായി) അദ്ദേഹത്തിന്റെ അടുത്ത ബന്ധം, ഇന്ദിരാഗാന്ധിയ്ക്ക് അത്ര ഇഷ്ടമായിരുന്നുല്ലെന്ന് പിന്നീട് മനസിലാക്കി. പശു കശാപ്പിനെതിരെ ഉപവസിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ വിനോബ ഭാവെയെ പ്രേരിപ്പിക്കാൻ രാമകൃഷ്ണനോട് ആവശ്യപ്പെട്ടു. അടിയന്തരാവസ്ഥയെക്കുറിച്ച് വിനോബ ഭാബെയുടെ അംഗീകാരം നേടാൻ ഇന്ദിര വളരെയധികം ആഗ്രഹിച്ചിരുന്നു, ഇത് അരാഷ്ട്രീയ ഭാവെ ഒഴിവാക്കിക്കൊണ്ടിരുന്നു. അടിയന്തരാവസ്ഥയുടെ ആദ്യ ദിവസങ്ങളിൽ, അതിനെ ഒരു ‘അനുശാസൻ പർവ്’ (അച്ചടക്കത്തിന്റെ ഉത്സവം) എന്ന് വിശേഷിപ്പിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചുവെങ്കിലും പിന്നീട് അനുയായികൾ ജയപ്രകാശ് നാരായണന്‍റെ പ്രസ്ഥാനത്തിൽ ചേർന്നു.

   പശു കശാപ്പിനെതിരെ ഉപവസിക്കുന്നതിൽനിന്നും അടിയന്തരാവസ്ഥയെ പുകഴ്ത്തി സംസാരിക്കുന്നതിനുവേണ്ടിയും വിനോബ ഭാവെയിൽ സമ്മർദ്ദം ചെലുത്തിയാൽ എല്ലാ റെയ്ഡുകളും നിർത്തിവെക്കാമെന്നാണ് അന്നത്തെ ആഭ്യന്തരവകുപ്പ് സഹമന്ത്രി ഓം മേത്ത രാമകൃഷ്ണ ബജാജിനെ അറിയിച്ചത്. ഇതുകേട്ട് രാമകൃഷ്ണൻ സ്തബ്ധനായി. അദ്ദേഹം മേത്തയോട് പറഞ്ഞു, “എന്തുകൊണ്ടാണ് നിങ്ങൾ വിനോബ ജിയെ കാണാൻ ഒരു ദിവസം എന്നോടൊപ്പം വരാത്തത്? അദ്ദേഹം എത്ര വലിയ വ്യക്തിയാണെന്ന് അപ്പോൾ മാത്രമേ നിങ്ങൾക്ക് മനസ്സിലാകൂ. അദ്ദേഹം എന്റെ ഗുരു മാത്രമല്ല, എന്റെ പിതാവിന്റെ ഗുരുവുമാണ്. അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങളെ സ്വാധീനിക്കാൻ എനിക്ക് സാധിക്കില്ല”(ഗാന്ധിയുടെ കൂലി: ലൈഫ് ആൻഡ് ടൈംസ് ഓഫ് രാമകൃഷ്ണ ബജാജ്, എം വി കാമത്ത്, അലൈഡ് പബ്ലിഷേഴ്‌സ്, അഹമ്മദാബാദ്, 1988.)

   എന്നാൽ, ബഹുമാനപ്പെട്ട ഗുരു ഉപവാസം അവസാനിപ്പിക്കുമെന്ന പ്രതീക്ഷയിൽ രാംകൃഷ്ണൻ വിനോബ ഭാവേയ്ക്ക് കത്തെഴുതി. ഹിന്ദിയിൽ എഴുതിയ കത്തിൽ ഇങ്ങനെ പറയുന്നു: “ഞാൻ ഒരു ചെറിയ വ്യക്തിയാണ്. ഏതൊരു ശിഷ്യനും സ്വാഭാവികമായും സ്വന്തം കാഴ്ചപ്പാടുകൾ തന്റെ ഗുരുവിന്റെ മുമ്പിൽ അവതരിപ്പിക്കാൻ ബുദ്ധിമുട്ടാകും. എനിക്കും അതുപോലെ തോന്നുന്നു. ബഹുമാനപ്പെട്ട കകാജി (ജംനലാൽ ബജാജ്) തന്റെ ജീവിതത്തിന്റെ അവസാന കുറച്ച് വർഷങ്ങളിൽ ഗോസേവയെ തന്റെ ദൗത്യമായി ഏറ്റെടുത്തിരുന്നുവെന്നും ജംനലാൽ ജിയുടെ ആത്മാവിന് സംതൃപ്തി നൽകാനുള്ള ആ പൂർത്തീകരിക്കാത്ത ദൗത്യം നിങ്ങൾ ഇപ്പോൾ നിറവേറ്റുകയാണെന്നും നിങ്ങൾ എന്നോട് പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യത്തിൽ പൊതുജനാഭിപ്രായം രൂപപ്പെടുത്തേണ്ടത് ആവശ്യമാണ്, മുഴുവൻ പ്രശ്നങ്ങളും ശാസ്ത്രീയമായി പഠിക്കുകയും മനസിലാക്കുകയും ചെയ്യണം. ഉചിതമായ സംഘടനാ സംവിധാനങ്ങളിലൂടെ പശുവിനെ സംരക്ഷിക്കാൻ ശ്രമിക്കുയാണ് വേണ്ടത്, ഇന്നത്തെ അവസ്ഥയിൽ, നോമ്പ് ഏറ്റെടുക്കുന്നതിനുപകരം, പ്രായോഗിക പരിഗണനകളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കുന്നത് കൂടുതൽ പ്രയോജനകരമാണെന്ന് എനിക്ക് തോന്നുന്നു. അതിനാൽ, പൊതുജനാഭിപ്രായം ഫലപ്രദമായി സമാഹരിക്കുന്നതിന് ആ ദിശയിലേക്കുള്ള ശ്രമങ്ങൾ തീവ്രമാക്കുന്നത് കൂടുതൽ യോഗ്യമായിരിക്കും, ” അദ്ദേഹം കൂട്ടിച്ചേർത്തു. (ഗാന്ധിയുടെ കൂളി: എം വി കാമത്ത്, അലൈഡ് പബ്ലിഷേഴ്‌സ്, അഹമ്മദാബാദ്, 1988. രാമകൃഷ്ണ ബജാജിന്റെ ജീവിതവും സമയവും.)

   ഇത്രയധികം കോൺഗ്രസ് സർക്കാരിൽനിന്ന് വേട്ടയാടപ്പെട്ട ബജാജ് കുടുംബത്തിന്‍റെ ഈ പാരമ്പര്യത്തെക്കുറിച്ച് ഒരുപക്ഷേ അറിയാത്തതുകൊണ്ടാകാം ബിജെപി ഐടി സെൽ മേധാവി അമിത് മാൽവിയ രാഹുൽ ബജാജിനെതിരെ രംഗത്തെത്തിയത്. മുൻ എ.ഐ.സി.സി മേധാവി രാഹുൽ ഗാന്ധിയെ പ്രശംസിച്ചുകൊണ്ട് രാഹുൽ ബജാജിന്റെ പഴയ വീഡിയോ മാൽവിയ ട്വീറ്റ് ചെയ്തു, “നിങ്ങളുടെ രാഷ്ട്രീയ ബന്ധം നിങ്ങളുടെ സ്ലീവിൽ ധരിക്കുക, ഭയത്തിന്റെ അന്തരീക്ഷവും മറ്റും ഉള്ളതുപോലെ നിഷ്കളങ്കതകളെ മറച്ചുവെക്കരുത് ...”- ഇതായിരുന്നു അമിത് മാൽവിയയുടെ ട്വീറ്റ്.

   (ഒബ്സർവർ റിസർച്ച് ഫെലോയിലെ ഗവേഷകനാണ് ലേഖകൻ. അഭിപ്രായം വ്യക്തിപരം)
   First published: