നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'മുസ്ലീം യുവതി ഹിന്ദു പുരുഷനെ വിവാഹം കഴിക്കുമ്പോൾ, ഹിന്ദുമതത്തിൽ ചേരണം'; ഇല്ലെങ്കിൽ വിവാഹം അസാധുവെന്ന് ഹൈക്കോടതി

  'മുസ്ലീം യുവതി ഹിന്ദു പുരുഷനെ വിവാഹം കഴിക്കുമ്പോൾ, ഹിന്ദുമതത്തിൽ ചേരണം'; ഇല്ലെങ്കിൽ വിവാഹം അസാധുവെന്ന് ഹൈക്കോടതി

  അടുത്തിടെ വിവാഹിതരായ 18 കാരിയായ മുസ്ലീം യുവതിയും 25 കാരനായ ഹിന്ദു യുവാവും സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുമ്പോഴാണ് കോടതി ഇക്കാര്യം അറിയിച്ചത്.

  Marriage

  Marriage

  • Share this:
   ചണ്ഡിഗഢ്: ഹിന്ദുവായ പുരുഷനെ വിവാഹം കഴിക്കുന്ന മുസ്ലീം സ്ത്രീ, ഹിന്ദുമതത്തിൽ ചേർന്നില്ലെങ്കിൽ വിവാഹം അസാധുവാകുമെന്ന് ഹൈക്കോടതി. വധു ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതുവരെ മുസ്ലീം സ്ത്രീയും ഹിന്ദു പുരുഷനും തമ്മിലുള്ള വിവാഹം അസാധുവാണെന്നാണ് പഞ്ചാബ്-ഹരിയാന ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. അടുത്തിടെ വിവാഹിതരായ 18 കാരിയായ മുസ്ലീം യുവതിയും 25 കാരനായ ഹിന്ദു യുവാവും സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുമ്പോഴാണ് കോടതി ഇക്കാര്യം അറിയിച്ചത്.

   ഹിന്ദു പുരുഷനെ വിവാഹം കഴിക്കുന്ന മുസ്ലീമായ വധു ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതുവരെ വിവാഹം അസാധുവാണെന്ന് വാദം കേട്ട ബെഞ്ച് വ്യക്തമാക്കി. പ്രായപൂർത്തിയായതിനാൽ അവർക്ക് പരസ്പര സമ്മതത്തോടെ ബന്ധം പുലർത്താമെന്നും എന്നാൽ വിവാഹ ബന്ധം സാധുവായിരിക്കില്ലെന്നും കോടതി വ്യക്തമാക്കി.

   പഞ്ചാബ് സ്വദേശികളായ യുവതിയും യുവാവും ഏറെ കാലത്തെ പ്രണയത്തിനു ശേഷം അടുത്തിടെയാണ് വിവാഹിതരായത്. എന്നാൽ വിവാഹ ശേഷം ഇരുവരുടെയും ബന്ധുക്കൾ ഇവരെ ഭീഷണിപ്പെടുത്തി വരികയായിരുന്നു. ബന്ധുക്കളെ ഭയന്ന് ഇവർ പല സ്ഥലങ്ങളിലും മാറി മാറി താമസിക്കേണ്ടി വന്നു. അതിനു ശേഷവും ഭീഷണി തുടർന്നതോടെയാണ് യുവതിയും യുവാവും സുരക്ഷ തേടി പൊലീസിനെ സമീപിച്ചു.

   എന്നാൽ പൊലീസിന്‍റെ ഭാഗത്തുനിന്ന് നടപടി ഒന്നും ഉണ്ടായില്ല. ഇതോടെയാണ് ഇരുവരും കോടതിയെ സമീപിച്ചത്. മതപരിവർത്തനം നടത്തുന്നതുവരെ വിവാഹം അസാധുവായിരിക്കുമെന്ന് വ്യക്തമാക്കിയ കോടതി പ്രായപൂർത്തിയായവർ എന്ന നിലയിൽ ഇരുവർക്കും ഒരുമിച്ച് ജീവിക്കുന്നതിൽ നിയമപരമായ തടസങ്ങളില്ലെന്ന് വ്യക്തമാക്കി. ഇരുവരുടെയും സുരക്ഷ സംബന്ധിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ കോടതി പൊലീസിന് നിർദേശം നൽകുകയും ചെയ്തു.

   ഇന്നു റിപ്പോർട്ട് ചെയ്ത മറ്റൊരു സംഭവത്തിൽ കൂടുതൽ സ്ത്രീധനം വേണമെന്നാവശ്യപ്പെട്ട് വിവാഹ വേദിയിൽ ഇറങ്ങാതെ വരൻ. സ്ത്രീധനം കൂടുതൽ നൽകാതെ വിവാഹ വേദിയിൽ എത്തില്ലെന്ന് പെൺകുട്ടിയുടെ വീട്ടുകാരെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സംഭവം. ഇരുപത്തിയാറുകാരനായ സയ്യിദ് അസ്മത്ത് എന്നയാളാണ് വരൻ. ഹൈദരാബാദിലെ പഹാദിശരീഫിലിള്ള ബാൻക്വിറ്റ് ഹാളിലായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിനായി വധുവും വീട്ടുകാരും എത്തിയിട്ടും വേദിയിലേക്ക് വരൻ എത്തിയില്ല. മണിക്കൂറുകളോളം വരനു വേണ്ടി പെൺകുട്ടിയും വീട്ടുകാരും കാത്തിരുന്നു.

   Also Read- പൊലീസ് ഉദ്യോഗസ്ഥ കാമുകന്‍റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തി

   വരൻ എത്താത്തതിനെ തുടർന്ന് വധുവിന്റെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. വിവാഹത്തിന് മുമ്പ് വരൻ നിരവധി തവണ പെൺകുട്ടിയുടെ വീട്ടിലെത്തി വിവാഹത്തിന് നിർബന്ധിച്ചിരുന്നതായി പെൺകുട്ടിയുടെ സഹോദരൻ പറയുന്നു. ഒടുവിൽ വിവാഹം നിശ്ചയിച്ചതോടെ അസ്മത്ത് സ്ത്രീധനവും വീട്ടുസാധനങ്ങളും ആവശ്യപ്പെട്ടു തുടങ്ങി.

   വിവാഹത്തിന് മുമ്പുള്ള പാർട്ടിയിലും വരൻ പങ്കെടുത്തിരുന്നില്ല. ഇത് ചോദിച്ചപ്പോൾ വിവാഹത്തിന് എന്തായാലും എത്തുമെന്നും പെൺകുട്ടിയെ വിവാഹം ചെയ്യുമെന്നുമായിരുന്നു ഇയാൾ പറഞ്ഞിരുന്നത്. ഇതിനിടയിൽ വിവാഹ ദിവസം പെൺകുട്ടിയുടെ പിതാവ് മരിച്ചെന്നും വിവാഹം മാറ്റിവെച്ചതായും ഇയാൾ പ്രചരിപ്പിച്ചിരുന്നതായി പെൺകുട്ടിയുടെ ബന്ധു ആരോപിക്കുന്നു.
   Published by:Anuraj GR
   First published:
   )}