• HOME
  • »
  • NEWS
  • »
  • india
  • »
  • വൈകിട്ട് 4.30 ന് ശേഷം സൂര്യഗ്രഹണം കാണാം; ഇന്ത്യയിൽ സൂര്യഗ്രഹണം ദൃശ്യമാകുന്ന സ്ഥലങ്ങളും സമയവും

വൈകിട്ട് 4.30 ന് ശേഷം സൂര്യഗ്രഹണം കാണാം; ഇന്ത്യയിൽ സൂര്യഗ്രഹണം ദൃശ്യമാകുന്ന സ്ഥലങ്ങളും സമയവും

2027 ലാകും ഇന്ത്യയിൽ ഇനി അടുത്ത സൂര്യഗ്രഹണം സംഭവിക്കുക

(File photo: Reuters)

(File photo: Reuters)

  • Share this:
    ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ സ്ഥലങ്ങളിൽ നിന്നും ഈ വർഷത്തെ ഭാഗിക സൂര്യഗ്രഹണം ഇന്ന് ദൃശ്യമാകും. ഇന്ത്യയ്ക്ക് പുറമേ, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫിക്കയുടെ വടക്ക്-കിഴക്ക് ഭാഗങ്ങൾ, പശ്ചിമേശ്യ, വടക്കൻ അറ്റ്ലാന്റിക് സമുദ്രം എന്നിവിടങ്ങളിലും സൂര്യഗ്രഹണം ദൃശ്യമാകും.

    ഇന്ത്യയിൽ സൂര്യാസ്തമയത്തിന് മുമ്പാകും ഗ്രഹണം കാണുകയെന്ന് ഭൗമശാസ്ത്ര മന്ത്രാലയം അറിയിച്ചു. വൈകുന്നേരത്തോടെ ദൃശ്യമാകുന്ന സൂര്യഗ്രഹണം ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ, നോർത്ത്-ഈസ്റ്റ് ഭാഗങ്ങളിലെ ചില സ്ഥലങ്ങൾ ഒഴികെ ഇന്ത്യയുടെ മറ്റ് എല്ലാ സ്ഥലങ്ങളിലും ദൃശ്യമാകും.

    ഒരു ദശാബ്ദത്തിനിടെ ഇന്ത്യയിൽ ആദ്യമായാണ് ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുന്നത്. മാത്രമല്ല, അടുത്ത പത്ത് വർഷത്തേക്ക് ഇന്ത്യയിൽ ഇനിയൊരു ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുകയുമില്ല.
    Also Read- ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം; സ്കൂളുകളും അമ്പലങ്ങളും അടച്ച സ്ഥലങ്ങൾ
    2027 ലാകും ഇന്ത്യയിൽ ഇനി അടുത്ത സൂര്യഗ്രഹണം സംഭവിക്കുക. 2027 ഓഗസ്റ്റ് രണ്ടിന് ഉണ്ടാകുന്നത് പൂർണ സൂര്യഗ്രഹണം ആയിരിക്കും.

    ഇന്ത്യയിൽ പ്രധാന നഗരങ്ങളിൽ സൂര്യഗ്രഹണം ദൃശ്യമാകുന്ന സമയം

    • -ഡൽഹി: 4.29 pm | ദൈർഘ്യം: 1 മണിക്കൂർ 12 മിനിറ്റ്

    • -മുംബൈ: 4.49 pm |ദൈർഘ്യം: 1 മണിക്കൂർ 19 മിനിറ്റ്

    • -ബാംഗ്ലൂർ: 5.12 pm | ദൈർഘ്യം: 43 മിനിറ്റ്

    • -കൊൽക്കത്ത: 4.52 pm | ദൈർഘ്യം: 11 മിനിറ്റ്

    • -ചെന്നൈ: 5.14 pm | ദൈർഘ്യം: 30 മിനിറ്റ്

    • -ഭോപ്പാൽ: 4.42 pm | ദൈർഘ്യം: 1 മണിക്കൂർ 4 മിനിറ്റ്

    • -ഹൈദരാബാദ്: 4.59 pm | ദൈർഘ്യം: 48 മിനിറ്റ്

    • -കന്യാകുമാരി: 5.32 pm | ദൈർഘ്യം: 27 മിനിറ്റ്


    കുറഞ്ഞ സമയത്തേക്കു പോലും നഗ്നനേത്രങ്ങൾ കൊണ്ട് സൂര്യഗ്രഹണം കാണരുത്. സൂര്യന്റെ ഫോട്ടോസ്ഫിയറിൽ നിന്നുള്ള ഉയർന്ന സാന്ദ്രതയുള്ള വികിരണങ്ങൾ നഗ്നനേത്രങ്ങൾക്ക് സ്ഥിരമായ കേടുകൾ ഉണ്ടാക്കാം. ചില അവസരങ്ങളിൽ ഇത് അന്ധതയ്ക്കു പോലും കാരണമാകും.
    Also Read- ഒക്ടോബർ 25 ന് സൂര്യഗ്രഹണം; പൊതു അവധി പ്രഖ്യാപിച്ച് ഒഡീഷ സർക്കാർ

    കൃത്യമായ ഫിൽട്ടറുകൾ ഉപയോഗിച്ച് നോക്കുന്നതാണ് സൂര്യഗ്രഹണം വീക്ഷിക്കാനുള്ള ഉചിതമായ മാർഗം. അലുമിനിസ്ഡ് മൈലർ, ബ്ലാക്ക് പോളിമർ, ഷേഡ് നമ്പർ 14-ന്റെ വെൽഡിംഗ് ഗ്ലാസ് അല്ലെങ്കിൽ ദൂരദർശിനി ഉപയോഗിച്ച് ഒരു വെളുത്ത ബോർഡിൽ സൂര്യന്റെ ചിത്രം പ്രൊജക്ഷൻ ചെയ്തുകൊണ്ട് കാണാം

    ഫിൽട്ടർ ചെയ്യാത്ത ക്യാമറ, ദൂരദർശിനി, ബൈനോക്കുലർ പോലുള്ള ഉപകരണം ഉപയോഗിച്ച് ഒരിക്കലും സൂര്യഗ്രഹണം വീക്ഷിക്കരുത്.
    Published by:Naseeba TC
    First published: