ഇതാണ് വേല്‍മുരുഗന്റ വീട്; കാടുകയറിയ മാവോയിസ്റ്റ് ചേതനയറ്റ് നാട്ടിലെത്തിയപ്പോള്‍

മാതാപിതാക്കള്‍ കൂലിപ്പണിയെടുത്താണ് മൂന്ന് മക്കളെയും വളര്‍ത്തി വലുതാക്കിയത്. ഏറെ ദുരിതം നിറഞ്ഞ കുട്ടിക്കാലമായിരുന്നു വേല്‍മരുഗനുള്‍പ്പെടെ മൂന്ന് പേരുടെയും

News18 Malayalam | news18-malayalam
Updated: November 5, 2020, 12:06 PM IST
ഇതാണ് വേല്‍മുരുഗന്റ വീട്; കാടുകയറിയ മാവോയിസ്റ്റ് ചേതനയറ്റ് നാട്ടിലെത്തിയപ്പോള്‍
vel murugan home
  • Share this:
തേനി: വയനാട്ടിലെ ബാണാസുരമലയില്‍ പൊലീസ് വെടിവെച്ച് കൊന്ന സിപിഐ മാവോയിസ്റ്റ് വേല്‍മരുഗന്റെ വീട് തമിഴ്‌നാട്ടിലെ തേനിയിലാണ്. പെട്ടിക്കടപോലുള്ള ഈ വീട്ടില്‍ നിന്നാണ് സമത്വസുന്ദരമായ നാട് സ്വപ്‌നം കണ്ട് വേല്‍മുരുഗന്‍ കാട് കയറിയത്.

2007ല്‍ നിയമപഠനം പാതിവഴിയില്‍ അവസാനിപ്പിച്ചാണ് വേല്‍മരുഗന്‍ നാടു വിട്ടത്. നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിന്റെ സാധാരണ കേഡറായി തുടക്കം. പൊലീസ് പറയുന്നതനുസരിച്ചാണെങ്കില്‍ 18-ാമത്തെ വയസില്‍ ഒഡിഷയിലെ കോരാപൂട്ട് പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് ആയുധങ്ങള്‍ കവര്‍ന്നാണ് സായുധ പ്രവര്‍ത്തനം തുടങ്ങിയത്.

കേരളത്തിന് അകത്തും പുറത്തുമായി നിരവധി കേസുകളുണ്ട്. തേനി ജില്ലയില്‍ പെരിയംകുളത്ത് ആയുധപരിശീലനം നടത്തിയതിനും വേല്‍മുരുഗനും കൂട്ടാളികള്‍ക്കുമെതിരെ കേസുണ്ട്. 2011 ഫെബ്രുവരിയില്‍ ഈ കേസില്‍ ജാമ്യം ലഭിച്ചതോടെ പിന്നെ വേല്‍മുരുഗനെക്കുറിച്ച് യാതൊരു വിവരമുമില്ല. അതിന് ശേഷം നാട്ടിലേക്ക് വന്നതേയില്ലയെന്ന് സഹോദരന്‍ മുരുകന്‍ പറയുന്നു.

സിപിഐ മാവോയിസ്റ്റ് ബാണാസുര ദളത്തിന്റെ ചുമതലയിലിരിക്കെയാണ് വയനാട്ടിലെ ബാണാസുരമലയില്‍ വച്ച് തണ്ടര്‍ബോള്‍ട്ടിന്റെ വെടിയേറ്റ് വേല്‍മരുഗന്‍ മരിച്ചത്. ബാണാസുര ദളത്തിന്റെ ചുമതല ജയണ്ണയ്ക്കായിരുന്നെങ്കിലും ഓപ്പറേഷനുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് വേല്‍മുരുഗനായിരുന്നെന്നാണ് പൊലീസ് പറയുന്നത്.

സെസെന്ത്രു-അണ്ണമ്മാള്‍ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് കൊല്ലപ്പെട്ട വേല്‍മുരുഗന്‍. സഹോദരങ്ങളായ മുരുഗന്‍, അയ്യമ്മാള്‍ എന്നിവരുള്‍പ്പെടെ അഞ്ചംഗ കുടുംബമായിരുന്നു വേല്‍മുരുഗന്റെത്. മാതാപിതാക്കള്‍ കൂലിപ്പണിയെടുത്താണ് മൂന്ന് മക്കളെയും വളര്‍ത്തി വലുതാക്കിയത്. ഏറെ ദുരിതം നിറഞ്ഞ കുട്ടിക്കാലമായിരുന്നു വേല്‍മരുഗനുള്‍പ്പെടെ മൂന്ന് പേരുടെയും.
മുരുകനും വേല്‍മുരുഗനും അഭിഭാഷകരാകാനായിരുന്നു ഇഷ്ടം.

വേല്‍മുരുഗന്റെ പഠനം പാതിവഴിയില്‍ മുടങ്ങിയെങ്കിലും പിന്നീട് പഠിച്ചു അഭിഭാഷകനായി. കേരളത്തില്‍ നിന്നുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരും മുരുഗന്റെ മൃതദേഹത്തെ അനുഗമിച്ച് തേനിയിലെത്തിയിരുന്നു.
Published by: Anuraj GR
First published: November 5, 2020, 12:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading