രാഹുലും മോദിയും മാതൃകാ പെരുമാറ്റച്ചട്ടം 'ലംഘിച്ച'തെങ്ങനെ?

സംഭവം നടക്കുന്നത് 2017ൽ

news18india
Updated: March 10, 2019, 7:03 PM IST
രാഹുലും മോദിയും മാതൃകാ പെരുമാറ്റച്ചട്ടം 'ലംഘിച്ച'തെങ്ങനെ?
നരേന്ദ്ര മോദി, രാഹുൽ ഗാന്ധി
  • Share this:
17-ാം ലോക്സഭ തിരഞ്ഞെടുപ്പിന് കേവലം 43 നാൾ മാത്രം ശേഷിക്കെ, മാതൃകാ പെരുമാറ്റ ചട്ടം ഇന്ന് മുതൽ നിലവിൽ വരികയാണ്. എന്നാൽ രാജ്യം ഉറ്റു നോക്കുന്ന രണ്ടു പ്രമുഖ സ്ഥാനാർത്ഥികൾ മുൻപ് ചട്ടം 'ലംഘിച്ചു'വെന്ന ആരോപണത്തിന് വിധേയരായിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവരാണ് ഇതിന്റെ പേരിൽ ആരോപണ വിധേയരായത്. സംഭവം നടക്കുന്നത് 2017ൽ.

28, 314ൽ നിന്നും ലക്ഷങ്ങളിലേക്ക്, അഞ്ചു കൊല്ലത്തിനിടെ ട്രാൻസ്‌ജെൻഡർ വോട്ടർമാരുടെ എണ്ണത്തിൽ വൻ വർധന

ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാന പാർട്ടികളായ ബി.ജെ.പി.യും കോൺഗ്രസ്സും പരസ്പരം ചട്ടലംഘനം ആരോപിച്ചു മുന്നോട്ടു വരികയായിരുന്നു. തിരഞ്ഞെടുപ്പിന് 48 മണിക്കൂർ മാത്രം അവശേഷിക്കെ, രാഹുൽ ഗാന്ധിയുടെ അഭിമുഖം ടെലിവിഷൻ ചാനലുകളിൽ പ്രത്യക്ഷപ്പെട്ടതായിരുന്നു ബി.ജെ.പിക്ക് പ്രശ്നം. എന്നാൽ വോട്ട് ചെയ്ത ശേഷം നരേന്ദ്ര മോദി അഹമ്മദാബാദിൽ റോഡ് ഷോ നടത്തി എന്നായിരുന്നു എതിർപാർട്ടിയുടെ ആരോപണം. ഇവരെക്കൂടാതെ ഡൽഹി മുഖ്യമന്ത്രിയും,  ആം ആദ്മി പാർട്ടി തലവനുമായ അരവിന്ദ് കെജ്‌രിവാളും സംശയ ദൃഷ്ടിയിൽപ്പെട്ടിരുന്നു. "കോൺഗ്രസിലും ബി.ജെ.പിയിലും നിന്ന് പണം കൈപ്പറ്റിക്കൊള്ളു, പക്ഷെ ആം ആദ്മി പാർട്ടിക്ക് വോട്ട് ചെയ്യണം" എന്നായിരുന്നു ഗോവ തെരഞ്ഞെടുപ്പിനിടെ കെജ്‌രിവാൾ നടത്തിയ പരാമർശം.

വരുന്ന തിരഞ്ഞെടുപ്പിൽ വാരാണസിയിൽ നിന്നും നരേന്ദ്ര മോദി മത്സരിക്കുമ്പോൾ, അമേഠിയിൽ നിന്നും സ്ഥാനാർഥിയാവാൻ രാഹുൽ ഗാന്ധി തയ്യാറെടുക്കുകയാണ്.

First published: March 10, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading