'നിയമം അറിയില്ലെങ്കിൽ പിന്നെ എന്തിനാണ് കളിക്കാൻ നിൽക്കുന്നത്' - മുനയുള്ള ചോദ്യം ഗൗതം ഗംഭീറിനോട്

മാർച്ച് പകുതിയോടെ ആയിരുന്നു ഗൗതം ഗംഭീർ ബിജെപിയിൽ ചേർന്നത്.

news18
Updated: April 28, 2019, 10:32 AM IST
'നിയമം അറിയില്ലെങ്കിൽ പിന്നെ എന്തിനാണ് കളിക്കാൻ നിൽക്കുന്നത്' - മുനയുള്ള ചോദ്യം ഗൗതം ഗംഭീറിനോട്
Atishi and Gautham
  • News18
  • Last Updated: April 28, 2019, 10:32 AM IST
  • Share this:
ന്യൂഡൽഹി: 'കളിയിലെ നിയമം അറിയില്ലെങ്കിൽ പിന്നെ എന്തിനാണ് കളിക്കാൻ നിൽക്കുന്നത്' - പ്രശസ്ത ക്രിക്കറ്റ് താരം ഗൗതം ഗംഭീറിനോടാണ് ഈ ചോദ്യം. ഈസ്റ്റ് ഡൽഹിയിലെ ആം ആദ്മി പാർട്ടി സ്ഥാനാർഥി അതിഷിയാണ് ചോദ്യം ചോദിച്ചിരിക്കുന്നത്. പക്ഷേ, ക്രിക്കറ്റിനെക്കുറിച്ചൊന്നുമല്ല ചോദ്യം, രാഷ്ട്രീയത്തെക്കുറിച്ചാണ്. അനുമതി വാങ്ങാതെ റാലി നടത്തിയതിന് നിയമനടപടി നേരിടുകയാണ് ബിജെപി സ്ഥാനാർഥി കൂടിയായ ഗൗതം ഗംഭീർ ഇപ്പോൾ.

ട്വീറ്റിലാണ് ആം ആദ്മി പാർട്ടി സ്ഥാനാർഥി ഗൗതം ഗംഭീറിനെതിരെ ശക്തമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. അതിഷിയുടെ ട്വീറ്റ് ഇങ്ങനെ,

"1. നാമനി‍‌ർദ്ദേശ പത്രികയിൽ വൈരുധ്യം കണ്ടെത്തി
2. രണ്ട് വോട്ടർ തിരിച്ചറിയൽ കാർഡ് കൈവശം വെച്ചെന്ന ക്രിമിനൽ കുറ്റം
3. അനധികൃതമായി റാലി നടത്തിയതിന് നിയമനടപടി നേരിടുന്നു.

ഗൗതം ഗംഭീറിനോടുള്ള എന്‍റെ ചോദ്യമിതാണ്, കളിയിലെ നിയമങ്ങൾ ഒന്നുമറിയില്ലെങ്കിൽ പിന്നെ എന്തിനാണ് കളിക്കുന്നത്"

EXPLAINER: കള്ളവോട്ടിന് ശിക്ഷ എന്ത്? ആർക്കൊക്കെ?

അനുമതി ഇല്ലാതെ റാലി നടത്തിയതിന് ഡൽഹിയിലെ ബിജെപി സ്ഥാനാർഥിയായ ഗൗതം ഗംഭീറിനെതിരെ എഫ്ഐആർ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിരുന്നു. ഡൽഹിയിലെ ജംഗപൂരിൽ ഏപ്രിൽ 25ന് ഗംഭീർ നടത്തിയ റാലിക്ക് അനുമതി തേടിയിരുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഇത് തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്ന് കമ്മീഷൻ വ്യക്തമാക്കിയിരുന്നു.

മാർച്ച് പകുതിയോടെ ആയിരുന്നു ഗൗതം ഗംഭീർ ബിജെപിയിൽ ചേർന്നത്. ആറാം ഘട്ടത്തിലാണ് ഡൽഹിയിൽ തെരഞ്ഞെടുപ്പ്. മെയ് 12നാണ് ഡൽഹി പോളിംഗ് ബൂത്തിലേക്ക് പോകുക.

First published: April 28, 2019, 10:31 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading