കര്‍ണാടകയില്‍ മുസ്ലീം വിദ്യാര്‍ത്ഥിനികളെ ഹിജാബ് (Hijab) ധരിച്ച് കോളേജുകളിലും സ്‌കൂളുകളിലും പ്രവേശിക്കാന്‍ അനുവദിക്കാത്തതുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഏത് വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം സ്ത്രീകളുടേതാണെന്നും അതിന് ഭരണഘടന സംരക്ഷണം നൽകുന്നുണ്ടെന്നും പറഞ്ഞ പ്രിയങ്ക, സ്ത്രീകളെ ഉപദ്രവിക്കുന്നത് നിർത്തണമെന്നും ആവശ്യപ്പെട്ടു.
'ബിക്കിനിയോ ഹിജാബോ ജീൻസോ ഗൂൺഘട്ടോ (ഹിന്ദു, ജൈന, സിക് സ്ത്രീകൾ ഉപയോഗിക്കുന്ന ശിരോവസ്ത്രം) ആകട്ടെ, ഏത് വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം സ്ത്രീയുടേതാണ്. ഇന്ത്യൻ ഭരണഘടന ഇക്കാര്യം ഉറപ്പ് നൽകുന്നുണ്ട്. ഹിജാബിന്റെ പേരിൽ സ്ത്രീകളെ ഉപദ്രവിക്കുന്നത് നിർത്തണം'- പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.
ഹിജാബ് വിവാദത്തിൽ പ്രതിഷേധം നടത്തുന്ന വിദ്യാർത്ഥികൾക്ക് പിന്തുണ അറിയിച്ച് രാഹുൽ ഗാന്ധിയും രംഗത്തെത്തിയിരുന്നു.
Also read-
Hijab Row |'പെണ്‍കുട്ടികളെ ഹിജാബ് ധരിച്ച് സ്‌കൂളില്‍ പോകാന്‍ അനുവദിക്കാത്തത് ഭയാനകം': മലാല യൂസഫ്സായ്കഴിഞ്ഞ ദിവസങ്ങളിൽ കർണാടകയിലെ വിവിധ പ്രദേശങ്ങളിൽ ഹിജാബ് നിരോധനത്തിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഉഡുപ്പിയിലെ സർക്കാർ വനിതാ പി.യു. കോളേജിലും കുന്ദാപുരയിലെ മറ്റൊരു കോളേജിലും ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികളെ തടഞ്ഞതാണ് വിവാദമായത്. നടപടിക്കെതിരെ പ്രതിഷേധം നടത്തിയ വിദ്യാർത്ഥികൾ ഹൈക്കോടതിയിൽ വിഷയം സംബന്ധിച്ച് ഹർജി നൽകിയിരുന്നു. ഇത് കോടതിയുടെ പരിഗണനയിലാണ്.
Also read-
Hijab Row | മതസ്വാതന്ത്ര്യവും യൂണിഫോം കോഡും; കർണാടകയിലെ ഹിജാബ് വിവാദം ഉയർത്തുന്ന ചോദ്യങ്ങൾഅതേസമയം, സംസ്ഥാനത്തെ നിരവധി കോളേജുകളിലേക്ക് പ്രതിഷേധം വ്യാപിച്ചതോടെ 'ഐ ലവ് ഹിജാബ്' എന്ന പേരിൽ ക്യാമ്പയിനും വിദ്യാർത്ഥികൾ ആരംഭിച്ചിരുന്നു. ഇതിനെതിരെ സംസ്ഥാന വ്യാപകമായി സംഘപരിവാർ വിദ്യാർഥി സംഘടന നടത്തിയ പ്രതിഷേധം അക്രമാസക്തമായി. തുടർന്ന് സംസ്ഥാനത്തെ സ്കൂൾ, കോളേജുകൾ എന്നിവയ്ക്ക് സർക്കാർ മൂന്ന് ദിവസം അവധി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
Also read-
Hijab Ban | ഹിജാബ് യൂണിഫോമിന്റെ ഭാഗമല്ല; വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിരോധിക്കാനൊരുങ്ങി മധ്യപ്രദേശ് സര്ക്കാരുംകർണാടകയുടെ വിവിധ ഭാഗങ്ങളിൽ സ്‌കൂളുകളിലും കോളേജുകളിലും ഹിജാബിനെ (Hijab) അനുകൂലിച്ചും പ്രതികൂലിച്ചും പ്രതിഷേധം ശക്തമായതോടെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ (Chief Minister Basavaraj Bommai) വിദ്യാർത്ഥികളോട് സമാധാനം പാലിക്കണമെന്നും പ്രകോപനപരമായ പ്രസ്താവനകൾ നടത്തരുതെന്നും അഭ്യർത്ഥിച്ചു. കോളേജിലെ ഹിജാബ് നിയന്ത്രണം ചോദ്യം ചെയ്ത് ഉഡുപ്പിയിലെ സർക്കാർ പ്രീ-യൂണിവേഴ്‌സിറ്റി കോളേജിൽ പഠിക്കുന്ന അഞ്ച് പെൺകുട്ടികൾ സമർപ്പിച്ച ഹർജികളിൽ കർണാടക ഹൈക്കോടതിയും വാദം കേൾക്കാൻ തുടങ്ങി. ബുധനാഴ്ചയും ബെഞ്ച് വാദം കേൾക്കുന്നത് തുടരും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.