• HOME
  • »
  • NEWS
  • »
  • india
  • »
  • Indians | ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ ഇന്ത്യക്കാരുള്ള രാജ്യങ്ങൾ ഏതൊക്കെ?

Indians | ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ ഇന്ത്യക്കാരുള്ള രാജ്യങ്ങൾ ഏതൊക്കെ?

വിദേശകാര്യ മന്ത്രാലയം 2018-ൽ സമാഹരിച്ച ഡാറ്റ അനുസരിച്ച്, ഏറ്റവും കൂടുതൽ വിദേശ ഇന്ത്യക്കാരുള്ള (പ്രവാസി ഇന്ത്യക്കാരും ഇന്ത്യൻ വംശജരും) ഉള്ള രാജ്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

  • Last Updated :
  • Share this:
    ലോകത്ത് എവിടെ ചെന്നാലും അവിടെ ഒരു മലയാളി ഉണ്ടാകുമെന്ന് സിനിമകളിൽ ഉൾപ്പടെ ഹിറ്റായ ഒരു ഡയലോഗാണ്. അതുപോലെയാണ് ഇന്ത്യക്കാരുടെ കാര്യം. ഇവിടെനിന്ന് ഇന്ത്യക്കാർ ചേക്കേറിയ രാജ്യങ്ങൾ നിരവധിയാണ്. തൊഴിലിനും വിദ്യാഭ്യാസത്തിനുമായാണ് ഇന്ത്യക്കാർ മറ്റു രാജ്യങ്ങളിലേക്ക് പോയിട്ടുള്ളത്. ഏറ്റവും കൂടുതൽ ഇന്ത്യക്കാരുള്ള രാജ്യം ഏതാണ്? വിദേശകാര്യ മന്ത്രാലയം 2018-ൽ സമാഹരിച്ച ഡാറ്റ അനുസരിച്ച്, ഏറ്റവും കൂടുതൽ വിദേശ ഇന്ത്യക്കാരുള്ള (പ്രവാസി ഇന്ത്യക്കാരും ഇന്ത്യൻ വംശജരും) ഉള്ള രാജ്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

    1.) യുഎസ്എ

    അമേരിക്കയാണ് ഈ പട്ടികയിൽ ഒന്നാമത്. ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവുമധികം ഇന്ത്യക്കാരുള്ള രാജ്യം അമേരിക്കയാണ്. അവിടെ പ്രവാസികളായ 1,280,000 പേരും ഇന്ത്യൻ വംശജരായ 3,180,000 പേരും ഉൾപ്പടെ ആകെ 4,460,000 വിദേശ ഇന്ത്യക്കാർ ഉണ്ട്. മികച്ച നിലവാരത്തിലുള്ള ജീവിതം മുന്നിൽ കണ്ടാണ് കൂടുതൽ പേരും അമേരിക്കയിലേക്ക് കുടിയേറിയിട്ടുള്ളത്. ജോലി, വിദ്യാഭ്യാസം എന്നിവയ്ക്കായി അമേരിക്കയിലെത്തുകയും, പിന്നീട് കുടുംബമായി അവിടെ സ്ഥിരതാമസം തുടങ്ങുകയുമാണ് കൂടുതൽ പേരും ചെയ്യുന്നത്.

    2.) യു.എ.ഇ

    അമേരിക്ക കഴിഞ്ഞാൽ ഏറ്റവുമധികം ഇന്ത്യക്കാരുള്ള രാജ്യം യുഎഇയാണ്. പ്രവാസികളായി 3,100,000 പേരും. ഇന്ത്യൻ വംശജരായി 4,586 പേരും ഉൾപ്പടെ 3,104,586 വിദേശ ഇന്ത്യക്കാരാണ് യുഎഇയിലുള്ളത്. പ്രധാനമായും ജോലിക്കായാണ് ഇന്ത്യക്കാർ യുഎഇയിലേക്ക് പോയിട്ടുള്ളത്. ഏറ്റവുമധികം പ്രവാസികളുള്ള രാജ്യം യുഎഇയാണ്.

    3.) മലേഷ്യ

    ഏറ്റവുമധികം ഇന്ത്യക്കാരുള്ള രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാമത് മലേഷ്യയാണ്. അവിടെ പ്രവാസികളായി 227,950 പേരും ഇന്ത്യൻ വംശജരായി 2,760,000 പേരും ഉൾപ്പടെ 2,987,950 വിദേശ ഇന്ത്യക്കാർ ആണുള്ളത്.

    4.) സൗദി അറേബ്യ

    ഈ പട്ടികയിൽ നാലാമതാണ് സൗദി അറേബ്യ. പ്രവാസികളായി 2,812,408 പേരും ഇന്ത്യൻ വംശജരായി 2,160 പേരും ഉൾപ്പടെ 2,814,568 വിദേശ ഇന്ത്യക്കാർ സൗദിയിലുണ്ട്.

    5.) മ്യാൻമർ

    മ്യാൻമറിൽ പ്രവാസികളായി 8,991 പേരും ഇന്ത്യൻ വംശജരായി 2,000,000 പേരും ഉൾപ്പടെ 2,008,991 വിദേശ ഇന്ത്യക്കാർ ഉണ്ട്.

    6.) യുകെ

    ബ്രിട്ടനിൽ പ്രവാസികളായി 325,000 പേരും ഇന്ത്യൻ വംശജരായി 1,500,000 പേരും ഉൾപ്പടെ 1,825,000 വിദേശ ഇന്ത്യക്കാർ ഉണ്ട്.

    7.) ശ്രീലങ്ക

    ശ്രീലങ്കയിൽ പ്രവാസികളായി 14,000 പേരും ഇന്ത്യൻ വംശജരായി 1,600,000 പേരും ഉൾപ്പടെ 1,614,000 വിദേശ ഇന്ത്യക്കാർ ഉണ്ട്.

    8.) ദക്ഷിണാഫ്രിക്ക

    ദക്ഷിണാഫ്രിക്കയിൽ പ്രവാസികളായി 60,000 പേരും ഇന്ത്യൻ വംശജരായി 1,500,000 പേരും ഉൾപ്പടെ 1,560,000 വിദേശ ഇന്ത്യക്കാർ ഉണ്ട്.

    9.) കാനഡ

    കാനഡയിൽ പ്രവാസികളായി 184,320 പേരും ഇന്ത്യൻ വംശജരായി 831,865 പേരും ഉൾപ്പടെ 1,016,185 വിദേശ ഇന്ത്യക്കാർ ഉണ്ട്.

    10.) കുവൈറ്റ്

    കുവൈറ്റിൽ പ്രവാസികളായി 928,421 പേരും ഇന്ത്യൻ വംശജരായി 1,482 പേരും ഉൾപ്പടെ 929,903 വിദേശ ഇന്ത്യക്കാർ ഉണ്ട്.
    Published by:Anuraj GR
    First published: