• HOME
  • »
  • NEWS
  • »
  • india
  • »
  • SC | 'ഏത് പാർട്ടിയാണ് സൗജന്യം കൊടുക്കുന്നതിനെ എതിർക്കുക'; പൊതുതാല്പര്യ ഹർജിയിൽ സുപ്രീംകോടതി

SC | 'ഏത് പാർട്ടിയാണ് സൗജന്യം കൊടുക്കുന്നതിനെ എതിർക്കുക'; പൊതുതാല്പര്യ ഹർജിയിൽ സുപ്രീംകോടതി

പൊതുതാല്പര്യ ഹർജി കേട്ട ബെഞ്ചിന് നേതൃത്വം നൽകിയ എൻവി രമണ മുതിർന്ന അഭിഭാഷകൻ കപിൽ സിബിലിന്റെ വിഷയം ചർച്ചചെയ്യണമെന്ന ആവശ്യത്തോട് വാക്കാലാണ് പ്രതികരിച്ചത്.

  • Last Updated :
  • Share this:
    തെരഞ്ഞെടുപ്പിൽ രാഷ്ട്രിയ പാർട്ടികൾ നൽകുന്ന സൗജന്യങ്ങളിൽ നിയന്ത്രണം കൊണ്ടുവരണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാല്പര്യ ഹർജിയിൽ ബുധനാഴ്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ സുപ്രധാന പരാമർശം. തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ സൗജന്യങ്ങളുടെ കാര്യത്തിൽ പാർലമെന്റിൽ ചർച്ച നടത്തണമെന്ന വാദം ഉയർന്നപ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ ചോദ്യം. ഏത് രാഷ്ട്രിയ കക്ഷിയാണ് സൗജന്യം കൊടുക്കുന്നതിനെ എതിർക്കുക എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. മാത്രവുമല്ല ഇതിൻമേൽ ഒരു രാഷ്ട്രിയ പാർട്ടിയും ചർച്ചയ്ക്കു തയാറാവില്ലെന്നും കൂട്ടിച്ചേർത്തു. പൊതുതാല്പര്യ ഹർജി കേട്ട ബെഞ്ചിന് നേതൃത്വം നൽകിയ എൻവി രമണ മുതിർന്ന അഭിഭാഷകൻ കപിൽ സിബിലിന്റെ വിഷയം ചർച്ചചെയ്യണമെന്ന ആവശ്യത്തോട് വാക്കാലാണ് പ്രതികരിച്ചത്.

    തെരഞ്ഞെടുപ്പ് സമയത്തെ ഇത്തരം സൗജന്യം കൊടുക്കുന്നതിനെ നിയന്ത്രിക്കുവാനും ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുവാനും സവിശേഷമായൊരു പ്രവർത്തന രീതി നടപ്പാക്കണമെന്നും ഇതിനായി വിദഗ്ദ്ധ സമതിയെ നിയമിക്കണമെന്നും കോടതി നിർദ്ദേശംവെച്ചു.

    അശ്വനി ഉപാധ്യായ എന്ന അഭിഭാഷകൻ നൽകിയ പൊതു താല്പര്യ ഹർജിയാണ് സുപ്രീംകോടതി കേട്ടത്. ജസ്റ്റിസ് കൃഷ്ണ മുരാരിയുടേയും ഹിമ കൊഹ്ലിയുടേയും മറ്റൊരു ബെഞ്ച് പരാതിക്കരാനോടും കേന്ദ്ര സർക്കാരിനോടും ഇലക്ഷൺ കമ്മീഷനോടും ഒരു വിദഗ്ധ സമിതി രൂപികരിക്കുന്നതിൽ അഭിപ്രായങ്ങൾ അറിയിക്കുവാൻ നിർദ്ദേശിച്ചു.

    ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഗവൺമെന്റ് പൊതുതാല്പര്യ ഹർജിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഇത്തരം സൗജന്യങ്ങൾ നൽകുന്നത് ഭാവിയിൽ സാമ്പത്തികനമായ ദുരന്തത്തിലേക്ക് നയിക്കുമെന്നാണ് സുപ്രീംകോടതിയെ അറിയിച്ചത്.

    1. തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികള്‍ നൽകുന്ന സൗജന്യ സൗകര്യങ്ങൾ നിയന്ത്രക്കണമെന്ന വിഷയത്തിൽ ഒരു രാഷ്ട്രീയ പാർട്ടികളും ചർച്ചയ്ക്ക് തയ്യാറാവില്ലെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ. വിഷയം പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന മുതിർന്ന അഭിഭാഷകൻ കപിൽ സിബലിന്റെ നിർദ്ദേശത്തിന് മറുപടിയായി ചീഫ് ജസ്റ്റിസിന്റെ മറുപടി.



    2. വിഷയം പരിശോധിക്കുന്നതിനുള്ള നിലപാട് പുനഃപരിശോധിക്കാൻ തെരഞ്ഞെടുപ്പ് പാനലിനോട് ആവശ്യപ്പെടാമെന്ന് സോളിസിറ്റർ ജനറൽ അറിയിച്ചു. എന്നാൽ മാതൃക പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിനെ കോടതി വമർശിച്ചു. നാല് വർഷം എന്തെങ്കിലും ചെയ്തിട്ട് തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പെരുമാറ്റച്ചട്ടം ഉൾപ്പെടുത്തുമെന്ന് കോടതി വിമർശിച്ചു.



    3. വിഷയം പരിഗണിക്കാനായി കേന്ദ്രം, ധനകാര്യ കമ്മീഷൻ, ലോ കമ്മീഷൻ, ആർബിഐ എന്നിവരെ കൂടാതെ ഭരണ-പ്രതിപക്ഷ അംഗങ്ങളെയും നിർദ്ദേശങ്ങൾ നൽകാൻ ക്ഷണിക്കണമെന്നും ഒരു വിദഗ്ധ സമിതി രൂപീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.



    4. എല്ലാവരുടെയും അഭിപ്രായങ്ങൾ പരിഗണിക്കാതെ വിഷയത്തിൽ മാർഗനിര്‍ദേശം നൽകാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സർക്കാരും ഇത് നടപ്പിലാക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.



    5. ജൂലൈ 26ന് വിഷയത്തിൽ നിലപാട് വ്യക്തമാക്കാൻ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യം പരിശോധിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര സർക്കാരിനുമേൽ ഉത്തരവാദിത്വം എന്ന നിലപാടാണ് സ്വീകരിച്ചത്. ഇതിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും സർക്കാരിനും പറയാനാവില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. സൗജന്യം നൽകരുന്നത് തെരഞ്ഞെടുപ്പ് പാനല്‍ നിയന്ത്രിക്കണമെന്നും ഇത് ജനാധിപത്യത്തെ മാത്രമല്ല രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയ്ക്കും കാരണമാകുമെന്ന് തുഷാർ മേത്ത പറഞ്ഞു.
    Published by:Amal Surendran
    First published: