നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Whistle Stuck| ചിപ്സ് കഴിക്കുന്നതിനിടെ വിസിൽ വിഴുങ്ങി; 11 മാസത്തിന് ശേഷം പുറത്തെടുത്തു

  Whistle Stuck| ചിപ്സ് കഴിക്കുന്നതിനിടെ വിസിൽ വിഴുങ്ങി; 11 മാസത്തിന് ശേഷം പുറത്തെടുത്തു

  കുട്ടി വായ് തുറക്കുമ്പോഴെല്ലാം വിസിൽ ശബ്ദം കേൾക്കാൻ തുടങ്ങി.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കൊൽക്കത്ത: ഉരുളക്കിഴങ്ങ് ചിപ്സ് (Potato Chips) കഴിക്കുന്നതിനിടെ അബദ്ധത്തിൽ വിഴുങ്ങിയ പ്ലാസ്റ്റിക് വിസിലുമായി (Plastic Whistle) 12 കാരൻ കഴിഞ്ഞത് 11 മാസം. ശ്വാസകോശത്തിൽ കുടുങ്ങിയിരുന്ന വിസിൽ ഒടുവിൽ ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്. പശ്ചിമ ബംഗാളിലെ (West Bengal) സൗത്ത് 24 പർഗാനാസ് (South 24 Parganas) ജില്ലയിലാണ് സംഭവം.

   കഴിഞ്ഞ ജനുവരിയിലാണ് ചിപ്സ് കഴിക്കുന്നതിനിടെ റയ്ഹാൻ ലസ്കറെന്ന കുട്ടി വിസിൽ വിഴുങ്ങിയത്. വിസിൽ വിഴുങ്ങിയ കാര്യം കുട്ടി പേടിച്ച് വീട്ടുകാരോട് പറഞ്ഞിരുന്നില്ല. ആദ്യം കുട്ടി അനുഭവിക്കുന്ന ബുദ്ധിമുട്ട് മാതാപിതാക്കൾ തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് സമീപത്തെ കുളത്തിൽ കുളിക്കാൻ പോയപ്പോഴാണ് വീട്ടുകാർക്ക് സംശയം തോന്നിയത്. മുൻപ് കുറച്ചധികം നേരം വെള്ളത്തിൽ മുങ്ങികിടക്കാറുള്ള കുട്ടിക്ക് വിസിൽ വിഴുങ്ങിയതിന് ശേഷം അതിന് സാധിക്കാതെ വന്നു. പിന്നീട് നെഞ്ചുവേദനയും ശ്വാസതടസ്സവും അനുഭവപ്പെടുന്നതായി കുട്ടി മാതാപിതാക്കളോട് പറഞ്ഞു.

   തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പിന്നീട് കുട്ടി വായ് തുറക്കുമ്പോഴെല്ലാം വിസിൽ ശബ്ദം കേൾക്കാൻ തുടങ്ങി. നാഷണൽ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടർമാർക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല. എന്നാൽ പിന്നീട് കൊൽക്കത്തയിലെ എസ്എസ്കെഎം ആശുപത്രിയിലെ ഡോക്ടർമാർ കുട്ടിയുടെ ശ്വാസകോശത്തിൽ തങ്ങിയിരുന്ന വിസിൽ വിജയകരമായി പുറത്തെടുത്തു.

   Also Read- Robbery| പട്ടാപ്പകൽ ബാങ്കിൽ കയറി കത്തി കാട്ടി ജീവനക്കാരിയുടെ മാല കവർന്നു

   ''എന്റെ മകൻ സംഭവിച്ചത് എന്താണെന്ന് പറഞ്ഞിരുന്നില്ല. ശ്വാസമെടുക്കാൻ പ്രയാസമനുഭവപ്പെടുന്നുവെന്നു മാത്രമാണ് പറഞ്ഞത്. മെഡിക്കൽ കോളജിലെ ഡോക്ടർമാർക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല. ഈ വിഷമഘട്ടത്തിൽ നിന്നും കുട്ടിയെ രക്ഷിക്കാൻ ഞങ്ങൾക്ക് കഴിയാവുന്നത് എല്ലാം ചെയ്തെങ്കിലും അവന്റെ നില വഷളായി വന്നു. വീടിന് സമീപത്തുള്ള ഡോക്ടറുടെ അടുത്തെത്തിച്ചപ്പോഴാണ് അദ്ദേഹം എസ്എസ്കെഎം ആശുപത്രിയിലേക്ക് റഫർ ചെയ്തത്''- കുട്ടിയുടെ പിതാവ് പറയുന്നു.

   കുട്ടിയെ പ്രൊഫ. അരുണാഭ സെൻഗുപ്തയുടെ കീഴിലുള്ള ഡോക്ടർമാർ വ്യാഴാഴ്ച ശസ്ത്രക്രിയ നടത്തി. "ഞങ്ങൾ ശ്വാസകോശത്തിനുള്ളിലെ വിസിൽ കണ്ടെത്തുന്നതിന് ആവശ്യമായ എക്സ്-റേയും സിടി സ്കാനും നടത്തി, കുട്ടിയുടെ നില മെച്ചമാകാൻ ആവശ്യമായ മരുന്നുകൾ നൽകി. വിസിൽ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ അതിന് ശേഷം നടത്തി. ഞങ്ങൾ ബ്രോങ്കോസ്കോപ്പി നടത്തി, തുടർന്ന് ഒപ്റ്റിക്കൽ ഫോഴ്‌സ്പ് ഉപയോഗിച്ച് വിസിൽ പുറത്തെടുത്തു,” ആശുപത്രിയിലെ മുതിർന്ന ഡോക്ടർ പറഞ്ഞു.   English Summary: Raihan Laskar, a resident of Baruipur in South 24 Parganas district, West Benhgal, had accidentally swallowed the plastic whistle in January while eating potato chips After that whenever the boy tried to open his mouth the shrill sound of the whistle would emanate. His family members then took him to National Medical College hospital in the city but the doctors there could not help him.
   Published by:Rajesh V
   First published: