• HOME
 • »
 • NEWS
 • »
 • india
 • »
 • മൂന്നു വർഷമായി വൈദ്യുതി ബില്ലും വാട്ടർ ബില്ലും അടയ്ക്കാതെ ജീവിക്കുന്ന ജെഎൻയു മുൻ പ്രൊഫസർ

മൂന്നു വർഷമായി വൈദ്യുതി ബില്ലും വാട്ടർ ബില്ലും അടയ്ക്കാതെ ജീവിക്കുന്ന ജെഎൻയു മുൻ പ്രൊഫസർ

അവർ സ്വന്തം തോട്ടത്തിൽ സ്വന്തം പച്ചക്കറികൾ വളർത്തുകയും ഭക്ഷണ മാലിന്യങ്ങൾ കമ്പോസ്റ്റായി ഉപയോഗിക്കുകയും അതിനെ സമ്പുഷ്ടമാക്കുകയും ചെയ്യുന്നു.

സൗമ്യ പ്രസാദ്

സൗമ്യ പ്രസാദ്

 • News18
 • Last Updated :
 • Share this:
  വൈദ്യുതിയില്ലാതെ ജീവിക്കുന്നതിനെക്കുറിച്ച് നിങ്ങൾക്ക് സങ്കൽപിക്കാൻ കഴിയുന്നുണ്ടോ? എന്നാൽ, പരിസ്ഥിതി പ്രവർത്തകയായ സൗമ്യ പ്രസാദ് കഴിഞ്ഞ മൂന്നു വർഷമായി ചെയ്തു കൊണ്ടിരിക്കുന്നത് അതാണ്. എന്താ തെളിവെന്നാണോ ചോദ്യം. നാൽപതു വയസുള്ള ഇവർ കഴിഞ്ഞ മൂന്നു വർഷമായി വൈദ്യുതി ബില്ലും വാട്ടർ ബില്ലും അടയ്ക്കാറില്ല.

  എന്നാൽ, ഇതിനർത്ഥം ഡെറാഡൂൺ സ്വദേശിയായ ഇവർ ഒരു സന്യാസിയുടെയോ മുനിയുടെയോ ജീവിതം നയിക്കുന്നു എന്നല്ല. എല്ലാവരെയും പോലെ സാധാരണ സാമൂഹ്യജീവിതമാണ് ഇവരും നയിക്കുന്നത്. സ്വന്തമായി കാർ ഓടിക്കുന്നു, ആധുനിക ലോകത്തിന്റെ എല്ലാ സുഖസൗകര്യങ്ങളും ആസ്വദിക്കുന്നു.

  You may also like:'എന്നെ ദ്രോഹിച്ചതിന് ദൈവം നൽകിയ ശിക്ഷ': കള്ളനോട്ടുമായി ചാരിറ്റി പ്രവർത്തകൻ പിടിയിലായതിൽ പ്രതികരണവുമായി ഫിറോസ് കുന്നംപറമ്പിൽ [NEWS]Abhaya Case | 'വിധിക്കെതിരെ അപ്പീൽ നൽകാനും നിരപരാധിത്വം തെളിയിക്കാനും പ്രതികൾക്ക് അവകാശമുണ്ട്': കോട്ടയം അതിരൂപത [NEWS] M K Muneer | മുസ്ലിം ലീഗ് നേതാവ് എം.കെ മുനീർ എം എൽ എയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു [NEWS]

  വർഷങ്ങളായി ദൈനംദിന ജീവിതത്തിൽ നിരവധി പരിസ്ഥിതി സൗഹൃദ കാര്യങ്ങളാണ് ഇവർ ചെയ്തു കൊണ്ടിരിക്കുന്നത്. തനിക്കും കുടുംബത്തിനും ആവശ്യമായ സൗരോർജ്ജവും മഴവെള്ള സംഭരണവും ഉപയേഗിക്കുന്ന  ഒരു വീട്ടിലേക്ക് താമസം മാറിയാണ് അവർ ഇത് സാധ്യമാക്കിയത്. അതിന്റെ ഫലമായി അവർക്ക് ലാഭിക്കാനായത് ആയിരങ്ങളുടെ വൈദ്യുതി, വാട്ടർ ബില്ലുകളാണ്. ഒപ്പം പ്രകൃതി സംരക്ഷണത്തിൽ ഒരു ചെറിയ ഭാഗവും.

  നഗരത്തിൽ നിന്ന് കുന്നിൻ മുകളിലേക്ക്

  ജവഹർലാൽ നെഹ്റു സർവകലാശാലയിലെ മുൻ പരിസ്ഥിതി വിഭാഗം അധ്യാപികയാണ് സൗമ്യ പ്രസാദ്. മനുഷ്യരിലും മൃഗങ്ങളിലും പ്രകൃതിയിലും മാലിന്യങ്ങൾ ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് പഠിച്ചുവരികയാണന്ന് അവർ ബെറ്റർ ഇന്ത്യയോട് പറഞ്ഞു. 2015ലാണ് ഭർത്താവിനൊപ്പം സൗമ്യ ഡെറാഡൂണിലേക്ക് മാറിയത്. മാലിന്യങ്ങൾ ഒട്ടുമില്ലാത്ത അവരുടെ സ്വപ്നവീട്ടിലേക്ക്.

  തടികൊണ്ട് ഉണ്ടാക്കിയ ഒരു പുതിയ വീട് വാങ്ങുന്നതിനു പകരം മുളകൊണ്ട് ഒരു വീട് ഉണ്ടാക്കി. നിർമാണ വേളയിൽ പോലും ഒന്നും പാഴാക്കിയില്ല. മറ്റ് അവശിഷ്ടങ്ങൾ മറ്റു വീടുകൾക്ക് തറ ഉണ്ടാക്കാൻ ഉപയോഗിച്ചു. പ്രകൃതിയിൽ നിന്ന് സ്വന്തമായി വൈദ്യുതിയും ജലവിതരണവും ഉൽ‌പാദിപ്പിക്കുന്നതിനായി മഴവെള്ള സംഭരണ സംവിധാനവും സോളാർ പാനലുകളും ഇരുവരും ചേർന്ന് സ്ഥാപിച്ചു.

  മാലിന്യം ഒട്ടുമില്ല

  ഇലക്ട്രിക് വാഹനത്തിനായി തന്റെ പഴയ കാറും അവർ ഉപേക്ഷിച്ചു. 2015ൽ അവർ ഒരു മഹീന്ദ്ര ഇ - 20 എന്ന വൈദ്യുതിയിൽ ഓടിക്കുന്ന കാർ വാങ്ങി. അത് കാർബൺ പുറന്തള്ളൽ കുറയ്ക്കാൻ അനുവദിച്ചു. തുടക്കത്തിൽ ആറ് ലക്ഷം രൂപയാണ് കാറിന്റെ വിലയായതെങ്കിലും വാങ്ങിയതിന് ശേഷം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ആ പണം മുഴുവൻ ലാഭിച്ചതായി അവർ പറഞ്ഞു. പെട്രോൾ, ഡീസൽ ചെലവും ലാഭിച്ചു.

  ഇന്ന് സൗമ്യയും ഭർത്താവും പരിസ്ഥിതി സൗഹൃദവും മാലിന്യം ഒട്ടുമില്ലാത്തതുമായ സുസ്ഥിര ജീവിതശൈലി നയിക്കുന്നു. അവർ സ്വന്തം തോട്ടത്തിൽ സ്വന്തം പച്ചക്കറികൾ വളർത്തുകയും ഭക്ഷണ മാലിന്യങ്ങൾ കമ്പോസ്റ്റായി ഉപയോഗിക്കുകയും അതിനെ സമ്പുഷ്ടമാക്കുകയും ചെയ്യുന്നു.
  Published by:Joys Joy
  First published: