• HOME
  • »
  • NEWS
  • »
  • india
  • »
  • Narendra Modi | മോദിയുടെ ബാല്യകാല സുഹൃത്ത്; സഹോദരന്റെ സഹപാഠി; ആരാണ് അബ്ബാസ്?

Narendra Modi | മോദിയുടെ ബാല്യകാല സുഹൃത്ത്; സഹോദരന്റെ സഹപാഠി; ആരാണ് അബ്ബാസ്?

മോദിയുടെ അച്ഛന്റെ സുഹൃത്തായിരുന്നു അബ്ബാസിന്റെ പിതാവ്. അച്ഛന്റെ മരണശേഷം ശേഷം രണ്ട് വർഷം മോദിയുടെ കുടുംബത്തോടൊപ്പമായിരുന്നു അബ്ബാസ് താമസിച്ചിരുന്നത്. തുടർന്ന് സോഷ്യൽ മീഡിയയിലും അബ്ബാസ് മിയാൻജിഭായ് റംസാദ മോമി എന്ന പേര് ചർച്ചാ വിഷയമായി. അദ്ദേ​ഹം ആരാണെന്ന് വിശദമായി മനസിലാക്കാം.

നൂറാം ജന്മദിനത്തിൽ അമ്മ ഹീരാബെന്നിനെ  പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചപ്പോൾ

നൂറാം ജന്മദിനത്തിൽ അമ്മ ഹീരാബെന്നിനെ  പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചപ്പോൾ

  • Share this:
    ജൂൺ 18-ന്, തന്റെ അമ്മയുടെ നൂറാം ജന്മദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) ഹൃദയസ്പർശിയായ ഒരു ബ്ലോഗ് പങ്കുവെച്ചിരുന്നു. മറ്റുള്ളവരുടെ സന്തോഷങ്ങളിൽ നമ്മളും പങ്കുചേരേണ്ടതിന്റെ പ്രാധാന്യം തന്റെ കുടുംബത്തെ പഠിപ്പിച്ചതിന് മോദി തന്റെ അമ്മ ഹീരാബെൻ മോദിയെ (Heeraben Modi) ബ്ലോഗിൽ പ്രശംസിച്ചിരുന്നു.

    അതേ ബ്ലോഗിൽ, തന്റെ ബാല്യകാല സുഹൃത്ത് അബ്ബാസിനെക്കുറിച്ചും അദ്ദേഹം കുറിച്ചിരുന്നു. മോദിയുടെ അച്ഛന്റെ സുഹൃത്തായിരുന്നു അബ്ബാസിന്റെ പിതാവ്. അച്ഛന്റെ മരണശേഷം ശേഷം രണ്ട് വർഷം മോദിയുടെ കുടുംബത്തോടൊപ്പമായിരുന്നു അബ്ബാസ് താമസിച്ചിരുന്നത്. തുടർന്ന് സോഷ്യൽ മീഡിയയിലും അബ്ബാസ് മിയാൻജിഭായ് റംസാദ മോമി (Abbas Miyanjibhai Ramsada Momin) എന്ന പേര് ചർച്ചാ വിഷയമായി. അദ്ദേ​ഹം ആരാണെന്ന് വിശദമായി മനസിലാക്കാം.



    ആരാണ് അബ്ബാസ്?

    ''ഞങ്ങളുടെ വീട്ടിൽ നിന്ന് കുറച്ച് അകലെ എന്റെ പിതാവിന്റെ വളരെ അടുത്ത സുഹൃത്ത് താമസിച്ചിരുന്ന ഒരു ഗ്രാമമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മകനായിരുന്നു അബ്ബാസ്. അവന്റെ അച്ഛന്റെ ആകസ്മിക മരണത്തിനു ശേഷം, ഞങ്ങളുടെ അച്ഛൻ അബ്ബാസ്ഭായിയെ ഞങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവന്നു. അവൻ ഞങ്ങളുടെ കൂടെ താമസിച്ചാണ് പഠനം പൂർത്തിയാക്കിയത്. ഞങ്ങളുടെ എല്ലാ സഹോദരങ്ങളോടും കാണിക്കുന്നതു പോലെ തന്നെയുള്ള വാത്സല്യവും കരുതലും അമ്മ അബ്ബാസിനോടും കാണിച്ചിരുന്നു. എല്ലാ വർഷവും പെരുന്നാളിന് അമ്മ അവന്റെ ഇഷ്ടവിഭവങ്ങൾ തയ്യാറാക്കുമായിരുന്നു. ഉത്സവദിവസങ്ങളിൽ അയൽപക്കത്തെ കുട്ടികൾ ഞങ്ങളുടെ വീട്ടിൽ വന്ന് അമ്മ നടത്തുന്ന പ്രത്യേക ഒരുക്കങ്ങൾ ആസ്വദിക്കുമായിരുന്നു'', മോദി ബ്ലോ​ഗിൽ കുറിച്ചു

    ഗുജറാത്ത് സർക്കാരിലെ ക്ലാസ്-2 ജീവനക്കാരനായിരുന്ന അബ്ബാസ് ഏതാനും മാസങ്ങൾക്ക് മുൻപാണ് സർവീസിൽ നിന്ന് വിരമിച്ചത്. അദ്ദേഹം ഭക്ഷ്യ-വിതരണ വകുപ്പിലാണ് ജോലി ചെയ്തിരുന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. മോദിയുടെ ഇളയ സഹോദരൻ പങ്കജ്‌ഭായിയുടെ സഹപാഠിയും സുഹൃത്തുമായിരുന്നു അബ്ബാസ്. മാതാനുഷ്ഠാനങ്ങൾ കൃത്യതയോടെ അനുഷ്ഠിച്ചിരുന്നു അബ്ബാസ് ഒരു ദിവസം അഞ്ച് പ്രാവശ്യം നിസ്കരിച്ചിരുന്നെന്നും ഹജ്ജിന് പോയിരുന്നെന്നും പങ്കജ്ഭായ് ഓർക്കുന്നു.

    Also Read- Maharashtra Crisis| ശിവസേനാ മന്ത്രി ഏക്നാഥ് ഷിൻഡെയും 11 എംഎല്‍എമാരും ഒളിവിൽ ? വീഴുമോ സർക്കാർ

    ''അബ്ബാസിന്റെ അച്ഛനും എന്റെ അച്ഛനും സുഹൃത്തുക്കളായിരുന്നു. അവന്റെ ഗ്രാമത്തിൽ ഹൈസ്കൂൾ ഇല്ലായിരുന്നു, പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം പഠനം നിർത്താൻ പോലും അവൻ ആലോചിച്ചിരുന്നു. എന്നാൽ ഞങ്ങളോടൊപ്പം താമസിച്ച് അവൻ എട്ട്, ഒൻപത് ക്ലാസുകളിലും പഠിച്ചു. അബ്ബാസ് ഞങ്ങൾക്ക് ഒരു കുടുംബാംഗത്തെപ്പോലെയായിരുന്നു. പെരുന്നാൾ ദിനങ്ങളിൽ അമ്മ അവനു വേണ്ടി ഭക്ഷണം പാകം ചെയ്യുമായിരുന്നു. മുഹറം ദിനത്തിൽ മുസ്ലീങ്ങൾ കറുത്ത വസ്ത്രം ധരിച്ചിരുന്നത് ഞാൻ ഓർക്കുന്നു. എനിക്ക് ഒരു കറുത്ത ഷർട്ട് ഉണ്ടായിരുന്നു. അത് അബ്ബാസ് ആണ് ധരിച്ചിരുന്നത്'', പങ്കജ്ഭായ് ദ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

    ​ഗുജറാത്തിലെ വഡ്‌നഗറിലുള്ള തന്റെ ചെറിയ വീടിനെക്കുറിച്ചും മോദി ബ്ലോ​ഗിൽ സംസാരിച്ചു. ''ഒരു ജനൽ പോലും ഉണ്ടായിരുന്നില്ല. ടോയ്‌ലറ്റ് അല്ലെങ്കിൽ കുളിമുറി പോലുള്ള സൗകര്യങ്ങളും ഇല്ലായിരുന്നു. മൺഭിത്തികളും കളിമൺ ഓടുകൾ കൊണ്ടുള്ള മേൽക്കൂരയും കൊണ്ടു തീർത്ത ആ ഒറ്റമുറി കെട്ടിടത്തെ ഞങ്ങൾ വീട് എന്നാണ് വിളിച്ചിരുന്നത്. എന്നാൽ, എന്റെ അമ്മ മറ്റുള്ളവരുടെ സന്തോഷങ്ങളിലും ആനന്ദം കണ്ടെത്തുമായിരുന്നു'', മോദി ബ്ലോ​ഗിൽ കുറിച്ചു.
    Published by:Rajesh V
    First published: