• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഡൽഹി പൊലീസിനു നേരെ കൈചൂണ്ടിയ ആ പെൺകുട്ടി ആരാണ് ?

ഡൽഹിയിലെ ജാമിയ മിലിയ സർവകലാശാലയിലെ രണ്ടാം വർഷ എം എ ഹിസ്റ്ററി വിദ്യാർഥിനിയാണ് ആയിഷ റെന്ന.

News18 Malayalam | news18
Updated: December 17, 2019, 3:13 PM IST
ഡൽഹി പൊലീസിനു നേരെ കൈചൂണ്ടിയ ആ പെൺകുട്ടി ആരാണ് ?
New18
  • News18
  • Last Updated: December 17, 2019, 3:13 PM IST IST
  • Share this:
ന്യൂഡൽഹി: ജാമിയ മിലിയ സർവകലാശാലയിലെ പ്രക്ഷോഭങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ, എന്തിന് ഓർക്കുമ്പോൾ തന്നെ നമ്മുടെ മനസിലേക്ക് ഓടിയെത്തുന്നത് ഡൽഹി പൊലീസിന് നേരെ വിരൽ ചൂണ്ടി നിൽക്കുന്ന ആ പെൺകുട്ടിയാണ്, ആയിഷ റെന്ന. ഡൽഹിയിലെ ജാമിയ മിലിയ സർവകലാശാലയിലെ രണ്ടാം വർഷ എം എ ഹിസ്റ്ററി വിദ്യാർഥിനിയാണ് ആയിഷ റെന്ന. പുതിയ സമരനായികയെ സോഷ്യൽ മീഡിയയും സമൂഹവും ഏറ്റെടുത്തു. 'കാത്തിരുന്ന വിപ്ലവം ഇതാ വന്നെത്തിയിരിക്കുന്നു' - ആയിഷ റെന്നയുടെ വീഡിയോ പങ്കുവെച്ച് സുപ്രീം കോടതി മുൻ ജഡ്ജി മാർക്കണ്ഡേയ കട്ജു എഴുതി.

ആരാണ് ആയിഷ റെന്ന ?

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി സ്വദേശിനിയാണ് ആയിഷ റെന്ന. ഫറൂഖ് കോളേജിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം പൂർത്തിയാക്കിയതിന് ശേഷമാണ് ആയിഷ ഡൽഹിയിൽ എത്തിയത്. കൊണ്ടോട്ടി മർകസുൽ ഉലൂം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്നാണ് ആയിഷ പത്താം ക്ലാസ് പൂർത്തിയാക്കിയത്.

മലപ്പുറം സെന്‍റ് ജെമ്മാസിൽ ആയിരുന്നു പ്ലസ് ടു പഠനം. പ്ലസ് ടുവിനു ശേഷം ഫറൂഖ് കോളജിലേക്ക്. ഒഴുകൂർ ജിഎംയുപിഎസ് അധ്യാപകൻ എൻഎം അബ്ദുറഷീദിന്‍റെ മകളാണ് ആയിഷ. വാഴക്കാട് ചെറുവട്ടൂര്‍ സ്‌കൂളിലെ അധ്യാപിക ഖമറുന്നിസയാണ് ഉമ്മ. ഭര്‍ത്താവ് സി.എ. അഫ്‌സല്‍ റഹ്മാന്‍ ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകനാണ്. ഏക സഹോദരന്‍ മുഹമ്മദ് ശഹിന്‍ ഡല്‍ഹിയില്‍ ബിസിനസ് നടത്തുകയാണ്.

ആയിഷയ്ക്ക് പിന്തുണയുമായി ഭർത്താവ് അഫ്സൽ റഹ്മാൻ

ഡൽഹി പൊലീസ് ഷഹീനെ വലിച്ചിഴച്ച് കൊണ്ടു പോയി തല്ലിച്ചതച്ചപ്പോൾ പ്രതിരോധം തീർത്ത ആയിഷ റെന്ന സോഷ്യൽ മീഡിയയിൽ ധീരയായ പോരാളിയായി മാറിയത് മിനിറ്റുകൾക്ക് ഉള്ളിലായിരുന്നു. ഷഹീനെ വീണ്ടും തല്ലാനെത്തിയ ഡൽഹി പൊലീസിന് നേരെ കൈ ചൂണ്ടി കൊണ്ടാണ് ആയിഷ പ്രതിരോധിച്ചത്. ഇന്നലെ സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞുനിന്ന ചിത്രവും അതു തന്നെ ആയിരുന്നു.ധീരത കൊണ്ട് ഹൃദയങ്ങൾ കീഴടക്കിയ ഭാര്യയ്ക്ക് പിന്തുണയുമായി ഭർത്താവും മാധ്യമപ്രവർത്തകനുമായ അഫ്സൽ റഹ്മാൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പ് വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. ഇങ്ങനെ ഒരു നല്ല പാതിയെ ലഭിക്കാൻ താൻ എത്രമാത്രം അള്ളാഹുവിനെ സ്തുതിച്ചിട്ടുണ്ടെന്ന് തനിക്കറിയില്ലെന്ന് ആയിരുന്നു വരികളിലെ ആദ്യവാചകം.

നിനക്ക് കൂടുതൽ ശക്തിയുണ്ടാകട്ടെ, നീ അനുഭവിച്ച എല്ലാ വേദനകൾക്കും ദൈവം നിനക്ക് പ്രതിഫലം നൽകും - ഭാര്യയ്ക്ക് പൂർണ പിന്തുണ നൽകിയ അഫ്സൽ റഹ്മാന്‍റെ കുറിപ്പ് അവസാനിക്കുന്നത് ഇങ്ങനെ. അതേസമയം, സോഷ്യൽ മീഡിയയിലും പുറത്തും ആയിഷയ്ക്കും സുഹൃത്തുക്കൾക്കും നല്ല പിന്തുണയാണ് ലഭിക്കുന്നത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: December 16, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍