പതിനാറാം ലോക്സഭയിലെ ധനകാര്യ മന്ത്രിയായ അരുൺ ജെയ്റ്റ്ലിയാണ് ഈ മന്ത്രിസഭയിലെ അവസാന ബജറ്റ് അവതരിപ്പിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക നിലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്ന ജിഎസ്ടിക്ക് ശേഷമുള്ള രണ്ടാം ബജറ്റാണ് ധനമന്ത്രി അരുൺ ജയ്റ്റ്ലി അവതരിപ്പിക്കാൻ പോകുന്നത്.
മുൻപ് മന്ത്രിസ്ഥാനം ലഭിച്ചിട്ടുണ്ടെങ്കിലും നരേന്ദ്രമോദി മന്ത്രിസഭയിലാണ് ആദ്യമായി അരുൺ ജയ്റ്റ്ലി കേന്ദ്ര ധനകാര്യമന്ത്രി പദം അലങ്കരിക്കുത്. എന്‍ഡിഎ മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായും നിയമ മന്ത്രിയായും ചുമതലയേറ്റിരുങ്കെിലും ധനകാര്യമന്ത്രിയാകുന്നത് ഇതാദ്യമായാണ്.
കോര്‍പ്പറേറ്റ് അഫെയര്‍സ് മന്ത്രിയായും ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രിയായും അരുൺ ജെയ്റ്റ്ലി പ്രവര്‍ത്തിച്ചിട്ടുണ്ട്. വ്യവസായ മന്ത്രിയായിരിക്കെ ഇന്ത്യക്ക് വന്‍ നേട്ടങ്ങള്‍ കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
കേന്ദ്ര ബജറ്റ് അച്ചടിക്കുന്നതിനു മുമ്പ് ഹൽവ ഉണ്ടാക്കുന്നത് എന്തിന് ?പഞ്ചാബിലെ ഹിന്ദു ബ്രാഹ്മണ കുടുബത്തിലാണ് അരുൺ ജെയ്റ്റ്ലി ജനിച്ചത്. 1959-67 കാലഘട്ടത്തില്‍ ദില്ലിയിലെ സെന്റ് സേവിയേര്സ് സ്കൂളിലായിരുു സ്കൂള്‍ കാലഘട്ടം. 1973ല്‍ എസ്ആര്‍സിസിയില്‍ നിന്നും കോമേഴ്സില്‍ ബിരുദമെടുത്ത അദ്ദേഹം 1977ല്‍ ദില്ലി സര്‍വ്വകലാശാലയില്‍ നിയമത്തില്‍ ബിരുദമെടുത്തു. സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകന് കൂടിയാണ് അരുൺ ജയ്റ്റ്ലി.
വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ എബിവിപിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു അരുൺ ജെയ്റ്റ്ലി. 1974ല്‍ ദില്ലി സര്‍വ്വകലാശാല ചെയര്മാന് ആയിരുന്നു ജെയ്റ്റ്ലി. 1989ലെ വിപി സിങ് സര്‍ക്കാരിന്റെ അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറലായും പ്രവർത്തിച്ചിട്ടുണ്ട്. 1991 മുതല്‍ ബിജെപിയിലെ ദേശീയ എക്സിക്യൂട്ടീവ് മെമ്പറാണ്.
2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അമൃത്സറില് നിന്ന് മത്സരിച്ചെങ്കിലും കോൺഗ്രസ്സിന്റെ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനോട് പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് രാജ്യസഭാംഗമായ ജെയ്റ്റ്ലി 2014 മേയില്‍ മോദി സര്‍ക്കാരില്‍ ധനവകുപ്പിന്റെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായി ചുമതലയേക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.