• HOME
  • »
  • NEWS
  • »
  • india
  • »
  • അറിയണം, ജസ്റ്റിസ് ഹൻസ് രാജ് ഖന്നയെ

അറിയണം, ജസ്റ്റിസ് ഹൻസ് രാജ് ഖന്നയെ

ജുഡീഷ്യറിയുടെ മുല്യങ്ങളും ഭരണഘടനയും ഉയർത്തിപ്പിടിക്കാൻ സ്വീകരിച്ച നിലപാട് ജസ്റ്റിസ് എച്ച്.ആർ.ഖന്നയ്ക്ക് നഷ്ടപ്പെടുത്തിയത് ചീഫ് ജസ്റ്റീസ് ഓഫ് ഇന്ത്യയെന്ന പദവിയാണ്

H R Khanna

H R Khanna

  • Share this:
ഇങ്ങനെയൊരു തലക്കെട്ട് വായിച്ചാൽ ആദ്യം മനസിൽ വരുന്ന ചോദ്യം എന്തിന് എന്നതാണ്. ഇന്ത്യൻ ജുഡീഷ്യറിയുടെ ആ ചരിത്രത്തിന് ഇന്ന് ഏതു കാലത്തെക്കാളും പ്രാധാന്യമുണ്ട് എന്നതാണ് മറുപടി. നാൽപത്തിഅഞ്ചു വർഷം മുൻപാണ് ജസ്റ്റിസ് ഹൻസ് രാജ് ഖന്ന എന്ന എച്ച്.ആർ.ഖന്ന സുപ്രീംകോടതിയിൽ ജസ്റ്റീസായിരുന്നത്. അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ എത്തിയ കേസില്‍ സ്വീകരിച്ച ഉറച്ച നിലപാടാണ് ഇന്നും ആ പേരിന്റെ മഹത്വം നിലനിറുത്തുന്നത്. ഇന്ദിരാഗാന്ധിയുടെ സർവ്വപ്രതാപകാലത്ത് അടിയന്തരാവസ്ഥയെ ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ വന്ന കേസില്‍ അന്നത്തെ ചീഫ് ജസ്റ്റീസും ബഞ്ചിലെ മറ്റ് ജഡ്ജിമാരും വഴങ്ങിയിട്ടും ജസ്റ്റീസ് എച്ച്.ആർ.ഖന്ന ഉറച്ചു നിന്നു. ഇന്ദിര ഗാന്ധിക്കും അടിയന്തരാവസ്ഥയ്ക്കുമെതിരെ.

ജസ്റ്റീസ് എച്.ആർ.ഖന്നയെ ഇപ്പോൾ എന്തിന് അറിയണം?

അതിനുള്ള മറുപടിയും നേരത്തെ പറഞ്ഞത് തന്നെ. അദ്ദേഹത്തെ അറിയാൻ ഇതിലും നല്ല അവസരം ഇനി ഒരുപക്ഷെ ഉണ്ടാകില്ല. ഉറപ്പിച്ച് പറയുന്നില്ല. 2018 ജനുവരിയിൽ നാളിതുവരെ ഉണ്ടാകാത്ത ഒരു നടപടി സുപ്രീംകോടതിയിലെ നാലു മുതിർന്ന ജഡ്ജിമാർ നടത്തി. ചീഫ് ജസ്റ്റീസിന്റെ ചില നടപടികളിൽ അവർ പര്യമായി പ്രതിഷേധിച്ചു. വാർത്തസമ്മേളനം വിളിച്ചായിരുന്നു അവരുടെ പരസ്യ പ്രതിഷേധം. ഇപ്പോൾ ജുഡീഷ്യറിയെ സംരക്ഷിച്ചില്ലെങ്കിൽ ഈ രാജ്യത്ത് ജനാധിപത്യം നിലനിൽക്കില്ല എന്നായിരുന്നു അന്ന് അവർ പറഞ്ഞത്. ആ പരസ്യ പ്രതിഷേധം നടത്തിയ ജഡ്ജിമാരുടെ കൂട്ടത്തിൽ പിന്നീട് ചീഫ് ജസ്റ്റീസായി വിരമിച്ച രഞ്ജൻ ഗോഗോയുമുണ്ടായിരുന്നു. പക്ഷെ കഴിഞ്ഞ ദിവസം അദ്ദേഹം കേന്ദ്രസർക്കാർ വച്ചു നീട്ടിയ രാജ്യസഭ സീറ്റ് സ്വീകരിച്ചു.

ജസ്റ്റീസ് ഖന്നയ്ക്ക് നഷ്ടം ചീഫ് ജസ്റ്റീസ് പദവി

ജുഡീഷ്യറിയുടെ മുല്യങ്ങളും ഭരണഘടനയും ഉയർത്തിപ്പിടിക്കാൻ സ്വീകരിച്ച നിലപാട് ജസ്റ്റിസ് എച്ച്.ആർ.ഖന്നയ്ക്ക് നഷ്ടപ്പെടുത്തിയത് ചീഫ് ജസ്റ്റീസ് ഓഫ് ഇന്ത്യയെന്ന പദവിയാണ്. ജസ്റ്റീസ് ഖന്നയുടെ സീനിയോറിറ്റി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി കണ്ടില്ലെന്ന് നടിച്ചു. ജസ്റ്റീസ് ഖന്നയെ മറികടന്ന് കേശവാനന്ദ ഭാരതി കേസിലടക്കം ഒപ്പം നിന്ന ജസ്റ്റീസ് എം.എച്ച്.ബെയ്ഗിനെ ഇന്ദിര ഗാന്ധി ചീഫ് ജസ്റ്റീസാക്കി. ഇന്ദിര ഗാന്ധിക്ക് അത് പകപോക്കൽ ആയിരുന്നു.
BEST PERFORMING STORIES:'ഇതോടെ എല്ലാം അവസാനിക്കുന്നില്ല; ടൂറിസ്റ്റുകൾക്കെതിരെ മോശം ഇടപെടൽ ഉണ്ടാകരുത്': മുഖ്യമന്ത്രി' [NEWS]'എകാസർകോട് ജില്ലയിലെ കോടതികൾ മാർച്ച് 31 വരെ അടച്ചിടും [NEWS] രാഷ്ട്രീയമായി എതിർക്കുന്നവർ പോലും രഹസ്യമായി ഗോമൂത്രം കുടിക്കുന്നു: ബിജെപി എം.പി ദിലീപ് ഘോഷ് [PHOTO]
അടിയന്തരാവസ്ഥയ്ക്ക് ശേഷം ജനതാ പാർട്ടി സർക്കാർ അധികാരത്തിൽ വന്നപ്പോൾ മാരുതി അന്വേഷണ കമ്മീഷനെ നയിക്കാൻ ജസ്റ്റിസ് എച്ച്.ആർ.ഖന്നയ്ക്ക് ക്ഷണം ലഭിച്ചതാണ്. പക്ഷെ ഇന്ദിരാ ഗാന്ധിക്കും സഞ്ജയ് ഗാന്ധിക്കും എതിരെയുള്ള അന്വേഷണത്തിന്റെ തലപ്പത്തിരിക്കാൻ അദ്ദേഹം കൂട്ടാക്കിയില്ല. സുപ്രീംകോടതിയിൽ അവർക്കെതിരെ സ്വീകരിച്ച നിലപാട് ഉയർത്തി കമ്മീഷൻ അധ്യക്ഷനായുള്ള തന്റെ കണ്ടെത്തലുകളെ വിമർശനത്തിന് വിധേയമാക്കുമെന്ന് അദ്ദേഹം ആശങ്കപ്പെട്ടു. പകപോക്കാനായിരുന്നില്ല ജസ്റ്റീസ് എച്ച്.ആർ.ഖന്ന ശ്രമിച്ചത്. ജുഡീഷ്യറിയുടെ മുല്യം ഉയർത്തിപിടിക്കാനായിരുന്നു.

രാഷ്ട്രപതിയുടെ നോമിനേഷൻ

ഇങ്ങനെയാണ് ചീഫ് ജസ്റ്റീസായിരുന്ന ജസ്റ്റീസ് രഞ്ജൻ ഗോഗോയ്ക്ക് രാജ്യസഭ സീറ്റ് ലഭിച്ചതിനെ വിശേഷിപ്പിച്ചത്. രാഷ്ട്രീയ പാർട്ടികളുടെ ലേബലിലല്ലാതെ തിരഞ്ഞെടുക്കപ്പെടാതെ പല വിഭാഗങ്ങളിലായി പ്രഗൽഭരെ രാജ്യസഭയിൽ എത്തിക്കാറുണ്ട്. നോമിനേഷനിലൂടെ. അവരെയെല്ലാം നോമിനേറ്റ് ചെയ്യുന്നത് രാഷ്ട്രപതി തന്നെയാണ്. സുരേഷ് ഗോപിയും സച്ചിൻ തണ്ടുൽക്കറും നടി രേഖയും ഉൽപ്പടെയുള്ളവരെല്ലാം രാജ്യസഭയിൽ എത്തിയത് രാഷ്ട്രപതിയുടെ നോമിനേഷനിലൂടെയായിരുന്നു. രാജ്യസഭയിൽ എത്തിയാൽ നോമിനേറ്റ് അംഗങ്ങൾക്ക് ഏതെങ്കിലും പാർട്ടിയുടെ അംഗത്വം സ്വീകരിക്കാം. ഇനി അറിയേണ്ടത് രാജ്യസഭ അംഗമായികഴിഞ്ഞാൽ ജസ്റ്റീസ് രഞ്ജൻ ഗോഗോയി ബിജെപിയുടെ അംഗത്വം സ്വീകരിക്കുമോ എന്നത് മാത്രമാണ്.

വിധികളും സംശയത്തിന്റെ നിഴലിൽ

ജസ്റ്റീസ് രഞ്ജൻ ഗോഗോയ് രാജ്യസഭ നോമിനേഷൻ സ്വീകരിച്ചത് അദ്ദേഹത്തോടൊപ്പം പരസ്യ വിമർശനത്തിന് ഇറങ്ങിയ ജഡ്ജിമാരിൽ പലരും തള്ളിപറഞ്ഞു കഴിഞ്ഞു. 2018ൽ പരസ്യമായി വിമർശിച്ചപ്പോഴുണ്ടായിരുന്നതിനെക്കാൾ വലിയ പ്രതിസന്ധിയിലാണ് ഇപ്പോൾ ജുഡീഷ്യറിയെന്നാണ് ജസ്റ്റീസ് കുര്യൻ ജോസഫിന്റെ പ്രതികരണം. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും നിഷ്പക്ഷതയും സംബന്ധിച്ച തത്വങ്ങളിൽ എങ്ങനെ ഗോഗോയ് വിട്ടുവീഴ്ച ചെയ്തുവെന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും ജസ്റ്റീസ് കുര്യൻ ജോസ്ഫ് തുറന്ന് പറ‍ഞ്ഞു. അദ്ദേഹം പറഞ്ഞതിലും എത്രയോ അധികമാണ് പറയാതെ പോയത്. അയോധ്യയിലെ ഭൂമി വീതിച്ച് നൽകിയതടക്കമുള്ള വിധികൾ വീണ്ടും വിമർശന വിധേയമാക്കപ്പെടുന്നു. ചീഫ് ജസ്റ്റീസായിരിക്കെ തനിക്കെതിരെ ഉയർന്ന ലൈംഗിക ആരോപണത്തിൽ ആഭ്യന്തര അന്വേഷണം നടത്തി സ്വയം കുറ്റവിമുക്തനായതും വീണ്ടും വിവാദത്തിനും പരിഹാസത്തിനും പാത്രമാകുന്നു. ഇന്ദിര ഗാന്ധിയെ എതിർത്ത ജസ്റ്റീസ് എച്.ആർ.ഖന്നയുടെ കാലമല്ല ഇപ്പോൾ. പക്ഷെ സമകാലികനായിരുന്ന ചീഫ് ജസ്റ്റീസ് ടി.എസ്.താക്കൂർ സ്വീകരിച്ച നിലപാടെങ്കിലും ജസ്റ്റീസ് രഞ്ജൻ ഗോഗോയ്ക്ക് ഓർക്കാമായിരുന്നു. ആംആദ്‌മി പാർട്ടി വച്ചു നീട്ടിയ രാജ്യസഭ സീറ്റ് തള്ളിക്കളഞ്ഞു ജസ്റ്റീസ് ടി.എസ്.താക്കൂർ. അത്ര മുമ്പോന്നുമല്ല അത് സംഭവിച്ചത്. ജസ്റ്റീസ് രഞ്ജൻ ഗോഗോയി വിരമിക്കുന്നതിന് രണ്ട് വർഷം മുമ്പ് 2017ൽ.
Published by:Naseeba TC
First published: