നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'ആരാണ് കള്ളം പറയുന്നത്' ? പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് വിജയ് മല്യ

  'ആരാണ് കള്ളം പറയുന്നത്' ? പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് വിജയ് മല്യ

  'തന്റെ ബാങ്കുകൾക്ക് നൽകാൻ ഉള്ളതിൽ അധികം തുക സർക്കാർ തിരികെ പിടിച്ചുവെന്നാണ് മോദി അവകാശപ്പെടുന്നത് എന്താണ് ഇതിലെ സത്യാവസ്ഥ.

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് വിജയ് മല്യ. വായ്പയെടുത്തതിലധികം തുക മല്യയിൽ നിന്ന് സർക്കാർ തിരികെ പിടിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. എന്നാൽ ഇതിലെ സത്യാവസ്ഥ ചോദ്യം ചെയ്താണ് മല്യ രംഗത്തെത്തിയിരിക്കുന്നത്.

   'തന്റെ ബാങ്കുകൾക്ക് നൽകാൻ ഉള്ളതിൽ അധികം തുക സർക്കാർ തിരികെ പിടിച്ചുവെന്നാണ് മോദി അവകാശപ്പെടുന്നത് എന്നാൽ ഇവിടുത്തെ കോടതികളിൽ അതേ ബാങ്കുകൾ അറിയിച്ചിരിക്കുന്നത് മറിച്ചും..ഇതിൽ ആരോ ഒരാൾ കള്ളം പറയുകയാണ് ' 'ആരെയാണ് വിശ്വസിക്കേണ്ടത്'.. വിജയ് മല്യ ട്വിറ്ററിൽ കുറിച്ചു.

   Also Read-ക്യൂവിൽ നിന്ന് വിജയ്, തല അജിത് എത്തിയത് ഭാര്യ ശാലിനിക്കൊപ്പം

   നേരത്തെ സ്വകാര്യ എയർലൈൻസുകൾക്കെതിരെയുള്ള സർക്കാരിന്റെ വിവേചനങ്ങൾക്കെതിരെ വിമർശനങ്ങളുമായി മല്യ രംഗത്തെത്തിയിരുന്നു. ജെറ്റ് എയര്‍വേയ്സിന്റെയും കിംഗ് ഫിഷർ എയർലൈന്‍സിന്റെയും തകർച്ചയ്ക്ക് പിന്നിൽ സർക്കാരാണെന്നാണ് ആരോപിച്ചത്.

   സ്കോട്ലാൻഡിൽ നാടുകടത്തൽ ഭീഷണി നേരിടുന്ന വിജയ് മല്യ നിലവിൽ ജാമ്യത്തിലാണ്. തന്റെ നാടുകടത്തൽ ഉത്തരവിനെതിരെ യുകെ കോടതിയെ സമീപിച്ചിരിക്കുകയാണ് ഇയാൾ. 9000 കോടിയോളം രൂപ വിവിധ ബാങ്കുകളിൽ നിന്നായി വായ്പയെടുത്ത് തിരികെയടയ്ക്കാതെയാണ് മല്യ വിദേശത്തേക്ക് കടന്നത്. കള്ളപ്പണം വെളുപ്പിക്കൽ അടക്കമുള്ള കേസുകൾ ഇയാൾക്കെതിരെയുണ്ട്.

   First published: