കോൺഗ്രസ് വിട്ട് ശിവസേനയിൽ ചേക്കേറിയ പ്രിയങ്ക ചതുർവേദി ആരാണ് ?

സന്നദ്ധ സേവന രംഗത്തും കോളമിസ്റ്റായും പ്രിയങ്ക തിളങ്ങി

news18
Updated: April 19, 2019, 6:55 PM IST
കോൺഗ്രസ് വിട്ട് ശിവസേനയിൽ ചേക്കേറിയ പ്രിയങ്ക ചതുർവേദി ആരാണ് ?
പ്രിയങ്ക ചതുർവേദി
  • News18
  • Last Updated: April 19, 2019, 6:55 PM IST
  • Share this:
ഇന്ത്യൻ രാഷ്ട്രീയത്തിലെ വളർന്നുവരുന്ന വനിതാ നേതാക്കളിൽ ഒരാളാണ് ഇന്ന് കോൺഗ്രസ് വിട്ട് ശിവസേനയിൽ ചേർന്ന പ്രിയങ്ക ചതുർവേദി. കോൺഗ്രസിന്റെ ദേശീയ വക്താക്കളിൽ ഒരാളായിരുന്നു ഈ നാൽപതുകാരി. രാഷ്ട്രീയരംഗത്ത് വിരാചിക്കുമ്പോഴും സന്നദ്ധ സേവന രംഗത്തും മാധ്യമങ്ങളിലെ കോളമിസ്റ്റായും പ്രിയങ്ക തിളങ്ങി. കുട്ടികളുടെ വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം, സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള ആരോഗ്യപ്രവർത്തനങ്ങൾ എന്നിവയിലെല്ലാം സജീവമായിരുന്നു അവർ. ഇതിനെല്ലാം പുറമെ തന്റെ ബ്ലോഗിലൂടെ പുസ്തക നിരൂപണങ്ങളും പ്രസിദ്ധീകരിക്കാറുണ്ട്.

1979 നംബർ 19ന് മുംബൈയിലാണ് പ്രിയങ്കയുടെ ജനനം. ഉത്തർപ്രദേശിൽ നിന്നുള്ള കുടുംബം മുംബൈയിൽ താമസമാക്കുകയായിരുന്നു. കോമേഴ്സ് ബിരുദ ധാരിയായ പ്രിയങ്ക വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. പബ്ലിക് റിലേഷൻസ് സ്ഥാപനത്തിന്റെ ഡയറക്ടറായിട്ടായിരുന്നു കരിയറിന്റെ തുടക്കം. പ്രായസ് ചാരിറ്റബിൾ ട്രസ്റ്റി അംഗം കൂടിയാണ്. 2010ലാണ് പ്രിയങ്കയുടെ കോൺഗ്രസ് പ്രവേശനം. 2012ൽ വടക്ക് -പടിഞ്ഞാറൻ മുംബൈയിൽ നിന്ന് യൂത്ത് കോൺഗ്രസിന്റെ ജനറൽ സെക്രട്ടറി സ്ഥാനത്തെത്തി.

കോണ്‍ഗ്രസിനായി സമൂഹമാധ്യമങ്ങളിൽ നിലകൊണ്ടതോടെ ശ്രദ്ധിക്കപ്പെട്ടു. സമൂഹമാധ്യമങ്ങളിൽ കോണ്‍ഗ്രസിന്റെ നയപരിപാടികൾ ഉയർത്തിപ്പിടിക്കാനും അവ പ്രചരിപ്പിക്കാനും ശ്രമിച്ചതിനൊപ്പം ബിജെപിയുടെ ആരോപണങ്ങൾക്ക് ശക്തമായ മറുപടി നൽകാനും പ്രിയങ്ക മുന്നോട്ടുവന്നു. തെറ്റായ വിദ്യാഭ്യാസ യോഗ്യതയുടെ പേരിൽ സ്മൃതി ഇറാനിക്കെതിരെയും പ്രിയങ്ക രംഗത്ത് വന്നിരുന്നു. സ്മൃതി ഇറാനിയെ സംരക്ഷിക്കുവെന്ന് ആരോപിച്ച് പ്രധാനമന്ത്രിക്കെതിരെയും പ്രിയങ്ക വിമർശന ശരമെയ്തു.

2015ൽ ഇംഗ്ലണ്ട് സന്ദർശനത്തിനായി തെരഞ്ഞെടുക്കപ്പെട്ട യുവ രാഷ്ട്രീയ നേതാക്കളുടെ പട്ടികയിലും പ്രിയങ്ക ഇടംനേടി. വളർന്നുവരുന്ന ഇന്ത്യൻ വനിതാ രാഷ്ട്രീയ നേതാക്കളിൽ ആദ്യ പത്തുപേരുകാരിലും പ്രിയങ്കയുണ്ട്. തനിക്കെതിരായ മോശം പെരുമാറ്റത്തിന്റെ പേരിൽ സസ്പെൻഡ് ചെയ്യപ്പെട്ട നേതാക്കളെ തിരിച്ചെടുത്ത ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നടപടിക്കെതിരെ വിയോജിപ്പ് അറിയിച്ച് ഏപ്രിൽ 17നാണ് പ്രിയങ്ക ട്വീറ്റ് ചെയ്തത്. രണ്ട് ദിവസം കഴിഞ്ഞ് കോൺഗ്രസ് വിട്ടു. അതേ ദിവസം തന്നെ ശിവസേനയിലുമെത്തി.

First published: April 19, 2019, 6:15 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading