• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മരട് ഫ്ലാറ്റ് പൊളിക്കാൻ വന്ന എസ്.ബി സർവാതെ ആരാണ്?

സർവ്വാതെയുമായി ആലോചിച്ചാണ് മരട് ഫ്ലാറ്റുകൾ പൊളിക്കുന്ന കമ്പനിയെ സർക്കാർ തീരുമാനിക്കുക

News18 Malayalam | news18-malayalam
Updated: October 12, 2019, 8:29 AM IST
മരട് ഫ്ലാറ്റ് പൊളിക്കാൻ വന്ന എസ്.ബി സർവാതെ ആരാണ്?
sarwate
News18 Malayalam | news18-malayalam
Updated: October 12, 2019, 8:29 AM IST
കൊച്ചി: സുപ്രീം കോടതി വിധിയെത്തുടർന്ന് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മരട് ഫ്ലാറ്റുകൾ പൊളിക്കാൻ ഒരുങ്ങുകയാണ് അധികൃതർ. നിയന്ത്രിത സ്ഫോടനത്തിലൂടെയാണ് ഫ്ലാറ്റുകൾ പൊളിക്കുക. അതുകൊണ്ടുതന്നെ ഈ രംഗത്ത് പ്രവർത്തിച്ചിട്ടുള്ളവരുടെ സേവനം സർക്കാർ തേടുന്നുണ്ട്. ഇതു സംബന്ധിച്ച് മാർഗനിർദേശം നൽകാൻ ഇൻഡോറിൽ നിന്ന് എത്തിയ വിദഗ്ദ എഞ്ചിനിയറാണ് ശരത് ബി സർവാതെ.

കഴിഞ്ഞ ദിവസം മരട് ഫ്ലാറ്റുകൾ സന്ദർശിച്ച സർവാതെ സബ് കളക്ടറുമായും സാങ്കേതികസമിതി അംഗങ്ങളുമായി ചർച്ച നടത്തി. സർവ്വാതെയുമായി ആലോചിച്ചാണ് മരട് ഫ്ലാറ്റുകൾ പൊളിക്കുന്ന കമ്പനിയെ സർക്കാർ തീരുമാനിക്കുക. മരട് ഫ്ലാറ്റ് പൊളിക്കാനെത്തിയ സർവ്വാതെ ആരാണെന്ന് നോക്കാം.

പൊളിക്കാൻ സർവ്വാതെ എത്തി, ഇനി ബാക്കിയാകുക 75, 000 ടൺ അവശിഷ്ടം

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇരുന്നൂറിലേറെ ബഹുനില കെട്ടിടങ്ങൾ പൊളിച്ചി അനുഭവസമ്പത്തുമായാണ് സർവ്വാതെ കേരളത്തിലേക്ക് വന്നിരിക്കുന്നത്. ഇൻഡോർ സ്വദേശിയായ സർവ്വാതെ ഖനന എഞ്ചിനിയറായാണ് കരിയർ തുടങ്ങുന്നത്. 70 വയസ് പ്രായമുള്ള ഇദ്ദേഹം നിയന്ത്രിത സ്ഫോടനങ്ങളിലൂടെ കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതിന് മേൽനോട്ടം നൽകാൻ വിദഗ്ദനാണ്. ഉള്ളിൽ സ്ഫോടനം നടത്തി ഏറ്റവുമധികം കെട്ടിടം പൊളിച്ചതിന്‍റെ ഗിന്നസ് റെക്കോർഡിന് ഉടമയാണ് സർവ്വാതെ. 2003ലാണ് അദ്ദേഹം റെക്കോർഡ് ബുക്കിൽ ഇടംനേടിയത്. ഖനനമേഖലയിലും അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങൾ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
First published: October 12, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...