• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

#MISSIONPAANI: ഇന്ത്യയിലെ ജലദൗർലഭ്യത്തിന് ആരെയാണ് കുറ്റപ്പെടുത്തേണ്ടത്?

ഗ്രാമീണ മേഖലകളിൽ നിന്ന് നഗരമേഖലകളിലേക്ക് ആളുകൾ ഒഴുകിയെത്തിയതും ഗ്രാമീണമേഖലകളിലെ ആളുകളെ അപേക്ഷിച്ച് നഗരമേഖലകളിലെ ആളുകൾക്ക് കൂടുതൽ വെള്ളം ആവശ്യമാണ്.

news18
Updated: August 26, 2019, 2:17 PM IST
#MISSIONPAANI: ഇന്ത്യയിലെ ജലദൗർലഭ്യത്തിന് ആരെയാണ് കുറ്റപ്പെടുത്തേണ്ടത്?
മിഷൻ പാനി
  • News18
  • Last Updated: August 26, 2019, 2:17 PM IST IST
  • Share this:
രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ ജലദൗർലഭ്യം അതിരൂക്ഷമാണ്. മാറ്റങ്ങൾ ഇന്നു തന്നെ നമ്മൾ വരുത്തി തുടങ്ങിയില്ലെങ്കിൽ ഈ ബുദ്ധിമുട്ട് വരുംകാലങ്ങളിൽ കൂടുതൽ ശക്തമാകും. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ റിപ്പോർട്ട് അനുസരിച്ച് ലോകം വളരെ പെട്ടെന്നാണ് കാലാവസ്ഥ വ്യതിയാനത്തിന് വിധേയമാകുന്നത്.

അനിയന്ത്രിതമായ ജനസംഖ്യാ വർദ്ധനവും നഗരവൽക്കരണവും വ്യവസായവൽക്കരണവും വെള്ളത്തിനുള്ള ആവശ്യം വർദ്ധിപ്പിച്ചിരിക്കുകയാണ്. ഗ്രാമീണ മേഖലകളിൽ നിന്ന് നഗരമേഖലകളിലേക്ക് ആളുകൾ ഒഴുകിയെത്തിയതും ഗ്രാമീണമേഖലകളിലെ ആളുകളെ അപേക്ഷിച്ച് നഗരമേഖലകളിലെ ആളുകൾക്ക് കൂടുതൽ വെള്ളം ആവശ്യമാണ്.

ഭൂഗർഭജലത്തിന്‍റെ ലഭ്യതയിൽ വന്ന കുറവ്

രാജ്യത്തിന്‍റെ ശുദ്ധജലവിതരണത്തിൽ 40 ശതമാനവും ഭൂഗർഭജലമായിരുന്നു. എന്നാൽ, കഴിഞ്ഞ കുറേ വർഷങ്ങളായി ഭൂഗർഭ ജലത്തിന്‍റെ ലഭ്യതയിൽ വലിയ കുറവാണ് വന്നിരിക്കുന്നത്. കഴിഞ്ഞയിടെ പുറത്തിറങ്ങിയ ഒരു വിദഗ്ദപഠനത്തിൽ 21 ഇന്ത്യൻ പട്ടണങ്ങളിൽ ഭൂഗർഭജലത്തിന്‍റെ ലഭ്യത വളരെ കുറവാണെന്നും അടുത്ത കുറച്ചു വർഷങ്ങൾക്കുള്ളിൽ തന്നെ ഇവിടങ്ങളിൽ ഭൂഗർഭജലം ഇല്ലാതാകുമെന്നും പറയുന്നു.

ജലസ്രോതസുകൾ മലിനമാക്കുന്നത്

രാസപദാർത്ഥങ്ങൾ, മലിനവസ്തുക്കൾ, വ്യവസായ മാലിന്യങ്ങൾ, നഗരമാലിന്യങ്ങൾ, മലിനജലം എന്നിവ തടാകങ്ങളിലേക്കും നദികൾ, അഴിമുഖങ്ങൾ എന്നിവിടങ്ങളിലേക്കും ഒഴുക്കുന്നതും മൂലം ശുദ്ധജല സ്രോതസുകൾ ആപത്കരമായ നിലയിലാണ്.തുല്യതയില്ലാത്ത ജലവിതരണം

രാജ്യത്തെ ചില പ്രദേശങ്ങൾ കടുത്ത വരൾച്ചയെ നേരിടുമ്പോൾ മറ്റു ചില പ്രദേശങ്ങളിൽ ആവശ്യത്തിലധികം ജലം ലഭിക്കുന്നുണ്ട്. നഗരമേഖലകളിലെ ഉപഭോക്താക്കൾ, കൃഷിമേഖല, വ്യവസായമേഖല എന്നിവിടങ്ങളിൽ ജലവിതരണം നടത്തുന്നതിൽ വന്നിട്ടുള്ള കാര്യക്ഷമത ഇല്ലായ്മയും ജല ദൗർലഭ്യത്തിന് ഒരു കാരണമാണ്.

സമയത്ത് ചളി നീക്കം ചെയ്യാതിരിക്കുന്നത്

വലിയ ജലസംഭരണ ശാലകളിൽ നിന്ന് ഉചിതമായ സമയത്ത് ചളി നീക്കം ചെയ്യാത്തത് മൺസൂൺ കാലത്ത് ശുദ്ധജലം സംഭരിച്ച് വെയ്ക്കുന്നതിന് ഒരു തടസമാണ്. രാജ്യത്ത് ജലദൗർലഭ്യത്തിന് ഇതും ഒരു കാരണമാണ്. സർക്കാർ തലത്തിലുള്ള സംവിധാനങ്ങളും സാധാരണജനങ്ങളും ഇന്ത്യയിലെ ജലദൗർലഭ്യത്തെ നേരിടാനുള്ള നടപടികൾ സ്വീകരിക്കേണ്ട സമയമായിരിക്കുന്നു.

ദൈനംദിനചര്യകളിൽ ഏർപ്പെടുന്നവർക്ക് ജലസംരക്ഷണം ചെയ്യാവുന്നതാണ്. പല്ലുതേപ്പ്, കുളി, പാത്രങ്ങൾ കഴുകുക എന്നീ കൃത്യങ്ങൾക്ക് വെള്ളം കുറച്ച് ഉപയോഗിക്കുന്നത് വഴിയും ജലം സംരക്ഷിക്കാവുന്നതാണ്. നെറ്റ് വർക് 18 ഹാർപ്പികുമായി ചേർന്നാണ് മിഷൻ പാനി ആരംഭിച്ചിരിക്കുന്നത്. നിരവധി താരങ്ങളും സർക്കാർ സംവിധാനങ്ങളും എൻ ജി ഒകളും മിഷൻ പാനിയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: August 24, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍