News18 MalayalamNews18 Malayalam
|
news18
Updated: January 29, 2020, 6:39 PM IST
ജാമിയ അക്രമത്തിനിടെയാണ് മിൻഹാജുദ്ദിന് കാഴ്ച നഷ്ടപ്പെട്ടത്.
- News18
- Last Updated:
January 29, 2020, 6:39 PM IST
ന്യൂഡൽഹി: ജാമിയ മിലിയ സർവകലാശാല കാമ്പസിനുള്ളിൽ പൊലീസ് കടന്നു കയറി നടത്തിയ അക്രമത്തിൽ കാഴ്ച നഷ്ടമായ സംഭവത്തിൽ നഷ്ടപരിഹാരവും അന്വേഷണവും ആവശ്യപ്പെട്ട് വിദ്യാർഥി ഡൽഹി കോടതിയെ സമീപിച്ചു. കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം അന്വേഷണം നടത്തണമെന്നാണ് ആവശ്യം. ബുധനാഴ്ചയാണ് ഇക്കാര്യം ആവശ്യപ്പെട്ട് മിൻഹാജുദ്ദിൻ എന്ന വിദ്യാർഥി കോടതിയെ സമീപിച്ചത്.
ജാമിയ അക്രമത്തിനിടെയാണ് മിൻഹാജുദ്ദിന് കാഴ്ച നഷ്ടപ്പെട്ടത്. തനിക്ക് ഉണ്ടായ പരിക്കിന് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും പരാതിയിൽ ഇദ്ദേഹം ആവശ്യപ്പെടുന്നു. സംഭവത്തിൽ ഉൾപ്പെട്ട പൊലീസുകാർക്ക് എതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.
'BJP എന്നെ ഭീകരവാദിയെന്ന് വിളിക്കുന്നത് സങ്കടകരമാണ്': അരവിന്ദ് കെജ്രിവാൾ
തന്റെ ചികിത്സാ ചെലവ് വഹിക്കാനും യോഗ്യതയ്ക്ക് അനുസരിച്ച് സ്ഥിരമായ ജോലി നൽകാനും കേന്ദ്ര സർക്കാരിനും ഡൽഹി സർക്കാരിനും പൊലീസിനും നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. പൗരത്വ നിയമ ഭേദഗതിക്ക് എതിരായ സമരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഡിസംബറിൽ ദക്ഷിണ ഡൽഹിയിലെ ജാമിയ നഗർ മേഖലയിൽ നടന്ന പ്രതിഷേധങ്ങൾ അക്രമാസക്തമാകുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന്, ജാമിയ കാമ്പസിനുള്ളിൽ കയറിയ പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും വിദ്യാർഥികൾക്ക് നേരെ ലാത്തിച്ചാർജ് നടത്തുകയും ചെയ്തിരുന്നു.
പരാതിക്കാരൻ ഉൾപ്പെടെ നിരവധി വിദ്യാർഥികൾക്ക് അന്ന് പരിക്കേറ്റിരുന്നു.
Published by:
Joys Joy
First published:
January 29, 2020, 6:39 PM IST