നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • മുൻപ് കുൽഭൂഷൺ യാദവിനൊപ്പം; ഇന്നലെ അഭിനന്ദനൊപ്പം വാഗ അതിർത്തിയിൽ... ആ വനിത ആരാണ്?

    മുൻപ് കുൽഭൂഷൺ യാദവിനൊപ്പം; ഇന്നലെ അഭിനന്ദനൊപ്പം വാഗ അതിർത്തിയിൽ... ആ വനിത ആരാണ്?

    പാകിസ്ഥാനിലെ ഇന്ത്യൻ കോൺസുലേറ്റിലെ ഏതെങ്കിലും നയതന്ത്ര ഉദ്യോഗസ്ഥയാകാമെന്നായിരുന്നു നവമാധ്യമങ്ങളിലുയർന്ന ആദ്യസംശയം. എന്നാൽ അഭിനന്ദനെ ഇന്ത്യക്ക് കൈമാറിയതിനൊടുവിൽ അവരെ കുറിച്ചുള്ള വിവരങ്ങൾകൂടി പുറത്തുവന്നു

    • News18
    • Last Updated :
    • Share this:
      ന്യൂഡൽഹി: അഭിനന്ദനെ ഇന്ത്യക്ക് കൈമാറാനെത്തിയ സംഘത്തിനൊപ്പമുണ്ടായിരുന്ന വനിത ആരാണ് ? ഇന്നലെ രാത്രി മുതൽ നവമാധ്യമങ്ങളിൽ ഉൾപ്പെടെ ഉയർന്ന ചോദ്യമാണിത്. വാഗ അതിർത്തിയിൽ അഭിനന്ദൻ വർധമാനെ പാകിസ്ഥാൻ ഇന്ത്യക്ക് കൈമാറുമ്പോൾ പാക് സംഘത്തോടൊപ്പം ഒരു വനിതയും അനുഗമിച്ചിരുന്നു. പാകിസ്ഥാനിലെ ഇന്ത്യൻ കോൺസുലേറ്റിലെ ഏതെങ്കിലും നയതന്ത്ര ഉദ്യോഗസ്ഥയാകാമെന്നായിരുന്നു നവമാധ്യമങ്ങളിലുയർന്ന ആദ്യ സംശയം. എന്നാൽ അഭിനന്ദനെ ഇന്ത്യക്ക് കൈമാറിയതിനൊടുവിൽ അവരെ കുറിച്ചുള്ള വിവരങ്ങൾകൂടി പുറത്തുവന്നു.

      ഡോക്ടർ ഫരീഗ ബുഗ്തി ആണ് ആ വനി‌ത. പാകിസ്ഥാൻ വിദേശകാര്യ ഓഫീസിലെ ഇന്ത്യയുടെ കാര്യങ്ങൾക്കായി നിയോഗിച്ച ഡയറക്ടർ. ഫോറിൻ സർവീസ് ഓഫ് പാകിസ്ഥാൻ ഉദ്യോഗസ്ഥ. 2017ൽ കുൽഭൂഷൻ യാദവുമായി അമ്മയ്ക്ക് കൂടിക്കാഴ്ചക്ക് അവസരമൊരുങ്ങിയപ്പോൾ ഇവരുടെ സാന്നിധ്യമുണ്ടായിരുന്നു. ഏറ്റവുമൊടുവിൽ യാദവിന്റെ കേസ് ഹേഗിലെ അന്താരാഷ്ട്ര കോടതി പരിഗണിച്ചപ്പോഴും നടപടിക്രമങ്ങളുടെ ഭാഗമായി ഫരീഗ അവിടെയെത്തി. 2005ലാണ് ഫരീഗ പാകിസ്ഥാൻ വിദേശകാര്യ ഓഫീസിൽ ഔദ്യോഗിക ജീവിതം തുടങ്ങിയത്. 2007ൽ വിദേശകാര്യ ഓഫീസ് വക്താവായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

      First published:
      )}