• HOME
  • »
  • NEWS
  • »
  • india
  • »
  • Chief Justices of India | ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആരാകും? പിന്തുടർച്ച പരിഗണിക്കുന്നതെന്ന് എങ്ങനെ?

Chief Justices of India | ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആരാകും? പിന്തുടർച്ച പരിഗണിക്കുന്നതെന്ന് എങ്ങനെ?

ജസ്റ്റിസ് യു യു ലളിത് ഇന്ത്യയുടെ 49-ാമത് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു. വളരെ ചെറിയ കാലയളവിലേയ്ക്കാണ് അദ്ദേഹം ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്.

  • Last Updated :
  • Share this:
    സുപ്രീം കോടതി (Suprem Court)ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് ഇന്ന് ചുമതലയേറ്റു. ഇത്തവണ ഒരു വർഷത്തിനുള്ളിൽ സുപ്രീം കോടതിയിൽ രണ്ട് ചീഫ് ജസ്റ്റിസുമാർ (Chief Justice) നിയമിതരാകും. നിലവിലുള്ള ചീഫ് ജസ്റ്റിസ് വിരമിക്കുമ്പോൾ ഏറ്റവും മുതിർന്ന ജഡ്ജി ആ സ്ഥാനം ഏറ്റെടുക്കുന്നതാണ് ഇന്ത്യയിലെ (India) നിലവിലെ രീതി.

    ഇന്ത്യയുടെ 48-ാമത് ചീഫ് ജസ്റ്റിസ് (സിജെഐ) എൻ വി രമണ ആഗസ്റ്റ് 26 ന് സ്ഥാനമൊഴിഞ്ഞതോടെ, ജസ്റ്റിസ് യു യു ലളിത് ഇന്ത്യയുടെ 49-ാമത് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു. വളരെ ചെറിയ കാലയളവിലേയ്ക്കാണ് അദ്ദേഹം ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്.

    ജസ്റ്റിസ് യു യു ലളിതിന്റെ കാലാവധി ഈ വർഷം നവംബറിൽ അവസാനിക്കും. അതിനുശേഷം രണ്ട് വർഷത്തേക്ക് രാജ്യത്തെ പരമോന്നത നീതിപീഠം നിയന്ത്രിക്കുന്നത് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡായിരിക്കും.

    read also : ജസ്റ്റിസ് യു.യു ലളിത് 49-ാമത് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

    പ്രോട്ടോക്കോൾ അനുസരിച്ച്, സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയെയാണ് ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി നിയമിക്കുന്നത്. സുപ്രീം കോടതിയിലെ എല്ലാ ജഡ്ജിമാരും 65-ാം വയസ്സിൽ വിരമിക്കും. അതിനാൽ, സിജെഐ സ്ഥാനത്തിന് നിശ്ചിത കാലാവധിയില്ല. ഇത് ഒരു ജഡ്ജിയുടെ വിരമിക്കലിനുള്ള കാലാവധിയെ ആശ്രയിച്ചിരിക്കും.

    ജസ്റ്റിസ് ചന്ദ്രചൂഡിന്റെ കാര്യത്തിലേത് പോലെ രണ്ട് വർഷമോ ജസ്റ്റിസ് ലളിതിന്റേത് പോലെ രണ്ട് മാസമോ ചിലപ്പോഴൊക്കെ ചീഫ് ജസ്റ്റിസായി സേവനം അനുഷ്ഠിക്കേണ്ടി വരുന്നത് ഈ നിയമം അനുസരിച്ചാണ്.

    സീനിയോറിറ്റി അനുസരിച്ച് അടുത്തതായി നിയമിതരാകുന്ന ഒമ്പത് ചീഫ് ജസ്റ്റിസുമാർ ആരെല്ലാമാണെന്ന് നമുക്ക് പരിശോധിക്കാം. ബാറിൽ നിന്ന് നേരിട്ട് ചീഫ് ജസ്റ്റിസായി നിയമിക്കപ്പെടുന്ന രണ്ടാമത്തെ ജഡ്ജിയാണ് ജസ്റ്റിസ് ലളിത്. ജസ്റ്റിസ് ചന്ദ്രചൂഡ് മുമ്പ് ബോംബെ ഹൈക്കോടതിയിലെ ജഡ്ജിയായിരുന്നു. സുപ്രീം കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതിന് മുമ്പ് അദ്ദേഹം അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

    ജസ്റ്റിസ് സഞ്ജീവ് ഖന്ന 2024 നവംബറിൽ 51-ാമത് ചീഫ് ജസ്റ്റിസായി ചുമതലയേൽക്കുമെന്നും അദ്ദേഹത്തിന് ആറ് മാസത്തെ കാലാവധി ഉണ്ടായിരിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ജസ്റ്റിസ് ഖന്ന ഡൽഹി ഹൈക്കോടതിയിൽ ജഡ്ജിയായിരുന്നു. 2019 ജനുവരിയിൽ സുപ്രീം കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു.

    ജസ്റ്റിസ് ഖന്നയുടെ പിൻഗാമിയായാണ് ജസ്റ്റിസ് ബി.ആർ ഗവായ് എത്തുന്നത്. ഇദ്ദേഹത്തിനും ആറ് മാസത്തിലധികം കാലാവധിയുണ്ട്. 2019 മെയ് മാസത്തിൽ സുപ്രീം കോടതിയിലേക്ക് ഉയർത്തപ്പെടുന്നതിന് മുമ്പ് അദ്ദേഹം ബോംബെ ഹൈക്കോടതിയിൽ ജഡ്ജിയായാണ് സേവനമനുഷ്ഠിച്ചിരുന്നത്.

    ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ഗവായിയ്ക്ക് ശേഷം ചീഫ് ജസ്റ്റിസാകും. ഇദ്ദേഹത്തിന് 14 മാസത്തിലധികം കാലാവധിയുണ്ട്. സുപ്രീം കോടതിയിൽ എത്തുന്നതിന് മുമ്പ് ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു ഇദ്ദേഹം.

    സീനിയോരിറ്റി അനുസരിച്ച് ജസ്റ്റിസുമാരായ വിക്രം നാഥ്, ബിവി നാഗരത്‌ന, പിഎസ് നരസിംഹ, ജെബി പർദിവാല എന്നിവർ ചീഫ് ജസ്റ്റിസ് പദവിലെത്തും. ചീഫ് ജസ്റ്റിസായി നിയമിക്കപ്പെടുന്ന ആദ്യ വനിതയാകും ജസ്റ്റിസ് ബിവി നാഗരത്‌ന. 36 ദിവസത്തെ വളരെ കുറഞ്ഞ കാലാവധിയാകും ഇവർക്ക് ലഭിക്കുക.
    Published by:Amal Surendran
    First published: