ഷിംല: ഗുജറാത്തിലെ കോൺഗ്രസിനേറ്റ കനത്ത തിരിച്ചടിയൽ മുഖം രക്ഷിക്കാനായത് ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പ് വിജയമാണ്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഹിമാചലിൽ കോൺഗ്രസ് 39 സീറ്റുകളിലും ബിജെപി 26 സീറ്റുകളിലുമാണ് മുന്നേറുന്നത്. കോൺഗ്രസ് വിജയം ഉറപ്പിച്ചതോടെ അടുത്ത മുഖ്യമന്ത്രിയെക്കുറിച്ചുള്ള ചർച്ചയിലാണ് പാർട്ടി നേതൃത്വം.
എന്നാല്‍ മുൻ മുഖ്യമന്ത്രി വിദർഭ സിങ്ങിന്റെ ഭാര്യ പ്രതിഭ സിങ്ങിനെ മുഖ്യമന്ത്രിയാക്കണമെന്ന് മകനും എംഎൽഎയുമായ വിക്രമാദിത്യ ആവശ്യപ്പെട്ടു. വിദർഭ സിങ്ങിന്റെ മകനെന്ന നിലയിൽ മുഖ്യമന്ത്രി പദവി അമ്മയെ ഏൽപിക്കണമെന്ന് വിക്രമാദിത്യ പറഞ്ഞു.വിദർഭസിങ്ങിന്റെ മകനെന്ന നിലയിലല്ലാതെ തന്നെ താൻ ഉത്തരവാദിത്തമുള്ള നേതാവാണെന്നും വിക്രമാദിത്യ പറഞ്ഞു.
നിലവിലെ പ്രതിപക്ഷ നേതാവ് സുഖ്വീന്ദർ സുഖുവിന്റെ പേരും കോൺഗ്രസിന്റെ പരിഗണനയിലുണ്ട്. മുഖ്യമന്ത്രി കസേര ലഭിച്ചില്ലെങ്കിൽ സുഖ്വീന്ദർ സുഖു ബി.ജെ.പിക്കൊപ്പം മറുകണ്ടം ചാടാനുള്ള സാധ്യത ഏറെയാണെന്നും കോൺഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നു.
ഹിമാചൽ പ്രദേശിൽ ആകെ 68 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടെ ആറ് സീറ്റുകളിൽ ലീഡ് 500 ൽ താഴെയാണെന്നാണ് വിവരം. കാൽ നൂറ്റാണ്ടായി ആർക്കും ഭരണ തുടർച്ച നൽകാത്ത സംസ്ഥാനമാണ് ഹിമാചൽ പ്രദേശ്. ബിജെപിയും കോൺഗ്രസും നേർക്കുനേർ പോരാട്ടമാണ് സംസ്ഥാനത്ത് നടത്തിയത്. ബിജെപി അധികാരം തുടരും എന്നാണ് ഭൂരിപക്ഷം എക്സിറ്റ് പോളുകളും പ്രവചിച്ചിരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.