• HOME
  • »
  • NEWS
  • »
  • india
  • »
  • രാഹുല്‍ ഹിന്ദുസ്ഥാനി; ജനിച്ചതും വളർന്നതും ഇവിടെ: ആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടീസിനെ വിമർശിച്ച് പ്രിയങ്ക

രാഹുല്‍ ഹിന്ദുസ്ഥാനി; ജനിച്ചതും വളർന്നതും ഇവിടെ: ആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടീസിനെ വിമർശിച്ച് പ്രിയങ്ക

രാഹുൽ ഹിന്ദുസ്ഥാനിയാണെന്ന് രാജ്യത്തിന് മുഴുവൻ അറിയാം.. ജനിച്ചതും വളര്‍ന്നതും ഇവിടെ തന്നെയാണ്.. എല്ലാവർക്കും അറിയാം.

priyanka and rahul

priyanka and rahul

  • Last Updated :
  • Share this:
    അമേഠി : ബ്രിട്ടീഷ് പൗരത്വ പരാതിയിൽ രാഹുലിന്റെ വിശദീകരണം തേടി ആഭ്യന്തരമന്ത്രാലയം നോട്ടീസ് അയച്ചതിനെ വിമർശിച്ച് സഹോദരി പ്രിയങ്ക ഗാന്ധി. 'രാഹുൽ ഹിന്ദുസ്ഥാനിയാണെന്ന് രാജ്യത്തിന് മുഴുവൻ അറിയാം.. ജനിച്ചതും വളര്‍ന്നതും ഇവിടെ തന്നെയാണ്.. എല്ലാവർക്കും അറിയാം.. എന്ത് അസംബന്ധമാണിത്.. എന്നായിരുന്നു ആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടീസ് സംബന്ധിച്ച് പ്രിയങ്കയുടെ പ്രതികരണം.

    രാഹുൽ ഗാന്ധിക്കായി അമേഠിയിൽ പ്രചാരണ തിരക്കിലാണ് പ്രിയങ്ക. ഇതിനിടയിലാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ നോട്ടീസ് സംബന്ധിച്ച് മാധ്യമ പ്രവർത്തകർ ചോദ്യം ഉന്നയിച്ചത്. ബിജെപി നേതാവ് സുബ്രഹ്മണ്യന്‍‌ സ്വാമിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബ്രിട്ടീഷ് പൗരത്വത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം രാഹുലിന് നോട്ടീസ് അയച്ചത്. 15 ദിവസത്തിനകം മറുപടി നൽകണമെന്നായിരുന്നു നിർദേശം.

    Also Read-റഫാലിൽ കേന്ദ്രത്തിന് തിരിച്ചടി; മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യാൻ നാലാഴ്ച സാവകാശം വേണമെന്ന ആവശ്യം തള്ളി

    ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായ രാഹുല്‍ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ബ്രിട്ടന്‍ ആസ്ഥാനമായി രജിസ്റ്റർ ചെയ്തിരിക്കുന്ന കമ്പനിയുടെ രേഖകളിൽ ബ്രിട്ടീഷ് പൗരൻ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് സ്വാമിയുടെ പരാതി. രാഹുൽ മത്സരിക്കുന്ന അമേഠിയിൽ നിന്നുള്ള സ്വതന്ത്ര്യ സ്ഥാനാർഥിയും സമാന വിഷയത്തില്‍ രാഹുലിനെതിരെ പരാതി ഉന്നയിച്ചിരുന്നു. ഇതേ തുടർന്ന് വളരെ വൈകിയാണ് മണ്ഡലത്തിൽ രാഹുലിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചത്.

    First published: