കോളാർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. കാവൽക്കാരൻ 100 ശതമാനവും കള്ളനാണെന്ന് പറഞ്ഞ രാഹുൽ എന്താണ് ഈ കള്ളൻമാർക്കെല്ലാം മോദി എന്നു പേരു വരുന്നതെന്നും രാഹുൽ ചോദിച്ചു.
എല്ലാ കള്ളന്മാരുടെയും പേരിൽ മോദി എന്നുണ്ട്. നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി. എന്താണ് ഈ കള്ളൻമാർക്കെല്ലാം മോദി എന്നു പേരു വരുന്നത്. ഇനിയും തെരഞ്ഞാൽ കൂടുതൽ മോദിമാരുടെ പേരുകൾ പുറത്തുവരുമെന്നും രാഹുൽ പറഞ്ഞു.
Also read:
'അലിയും ബജ്റംഗ്ബലിയും ഞങ്ങളുടേത്, അവരുടെ അനുഗ്രഹത്തിൽ ഞങ്ങൾ വിജയിക്കും'; യോഗിക്ക് മായാവതിയുടെ മറുപടികാവൽക്കാരൻ 100 ശതമാനവും കള്ളനാണെന്ന് പറഞ്ഞ രാഹുൽ, മോദി ചങ്ങാത്ത മുതലാളിത്തമാണ് ഇഷ്ടപ്പെടുന്നതെന്നും കുറ്റപ്പെടുത്തി. മുപ്പതിനായിരം കോടി റഫേലിന്റെ പേരിൽ മോഷ്ടിച്ച പ്രധാനമന്ത്രി സുഹൃത്തായ അനിൽ അംബാനിക്ക് സമ്മാനമായി നൽകിയെന്നും രാഹുൽ പറഞ്ഞു.
അഞ്ചു കോടി കുടുംബങ്ങൾക്ക് 72,000 രൂപ വർഷംതോറും ലഭിക്കുന്ന ന്യായ് പദ്ധതി കോണ്‍ഗ്രസ് നടപ്പിലാക്കുമെന്നും രാഹുൽ വ്യക്തമാക്കി. കർണാടകയിലെ കോളാർ, ചിത്രദുർഗ മേഖലകളിൽ തെരഞ്ഞെടുപ്പ് റാലികളിൽ സംസാരിക്കുകയായിരുന്നു രാഹുൽ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.