• HOME
 • »
 • NEWS
 • »
 • india
 • »
 • Amritsar - Lahore | വിഭജനത്തിന്റെ മുറിപ്പാട് വീണ നഗരങ്ങൾ; ലാഹോറും അമൃത്‌സറും സഹോദര നഗരങ്ങളായി അറിയപ്പെടുന്നത് എന്തുകൊണ്?

Amritsar - Lahore | വിഭജനത്തിന്റെ മുറിപ്പാട് വീണ നഗരങ്ങൾ; ലാഹോറും അമൃത്‌സറും സഹോദര നഗരങ്ങളായി അറിയപ്പെടുന്നത് എന്തുകൊണ്?

ഇന്ത്യ - പാക്കിസ്ഥാൻ വിഭജനത്തിന് മുമ്പ് അമൃത്‌സറും ലാഹോറും ഇന്ത്യൻ സംസ്ഥാനമായ പഞ്ചാബിന്റെ ഭാഗമായിരുന്നു.

Arif ALI / AFP

Arif ALI / AFP

 • Last Updated :
 • Share this:
  ലാഹോറും (Lahore) അമൃത്‌സറും (Amritsar) അറിയപ്പെടുന്നത് സഹോദര നഗരങ്ങളെന്നാണ്. ഭാഷയിൽ, ഭക്ഷണത്തിൽ, കാലാവസ്ഥയിൽ എല്ലാം ഈ ഐക്യം കാണാം. അതിനാൽ ഇവ ഇരട്ട നഗരങ്ങളെന്ന (Twin Cities) വിശഷണത്തിനും അർഹത നേടിയിട്ടുണ്ട്. 1947 ലെ രക്തരൂക്ഷിതമായ ഇന്ത്യ - പാക്കിസ്ഥാൻ വിഭജനത്തിന് മുമ്പ് അമൃത്‌സറും ലാഹോറും ഇന്ത്യൻ സംസ്ഥാനമായ പഞ്ചാബിന്റെ (Punjab) ഭാഗമായിരുന്നു.

  സ്വാതന്ത്രത്തിനു ശേഷം വിഭജിക്കുന്നതിനു മുൻപ് തന്നെ വിവിധ സാമ്യങ്ങൾ കാരണം ഇവയെ സഹോദര നഗരങ്ങളായി കണക്കാക്കിയിരുന്നു. ഭക്ഷണം, സംസ്കാരം, പാരമ്പര്യം എന്നിവയിൽ എല്ലാം ഈ സാമ്യം ലാഹോറും അമൃത്സറും പുലർത്തുന്നുണ്ട്. ഈ രണ്ടു നഗരങ്ങൾക്കിടയിലുള്ള ദൂരം വെറും 50 കിലോമീറ്ററാണ്. അതായത് ഒരു മണിക്കൂറിനുള്ളിൽ എത്തിച്ചേരാൻ കഴിയുന്ന ദൂരം മാത്രം.

  അധിനിവേശ ശക്തികളെ നേരിടാൻ ലാഹോറിലും അമൃത്സറിലും പടുകൂറ്റൻ മതിലുകളോട് കൂടിയ നിരവധി കവാടങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ലാഹോറിന്റെ ഒരു കോണിൽ ബാദ്ഷാഹി മസ്ജിദ്, ഷാഹി ഖില്ല, പഴയ നഗരം എന്നിവയും അമൃത്സറിൽ ഹിന്ദു ക്ഷേത്രമായ ദുർഗിയാന തിരത്, അതിർത്തിയുടെ മറുവശത്ത് ഗോബിന്ദ്ഗഡ് കോട്ട എന്നിവയും നിലകൊള്ളുന്നു. ഈ രണ്ടു നഗരങ്ങളുടെ ഭൂപടങ്ങളിൽ ഇവ ഒരേ പോലെ തലയുർത്തിപിടിച്ചു നിൽക്കുന്നത് ഏറെ സാമ്യം ഉണ്ടാക്കുന്നുണ്ട്. കൂടാതെ ഇരു നഗരങ്ങൾക്കും അതിന്റെ പഴയ നഗരം എന്നറിയപ്പെടുന്ന സ്ഥലത്ത് ലാഹോറി, മോറി ഗേറ്റുകളുണ്ട്.

  Also Read-Helicopter Crash | കാശ്മീരില്‍ കരസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; പൈലറ്റുമാര്‍ക്കുവേണ്ടി രക്ഷാപ്രവര്‍ത്തനം

  വിഭജന സമയത്ത്, ലാഹോറിലെ ഷാ ആലം മാർക്കറ്റിനെയും അമൃത്‌സറിലെ ഹാൾ ബസാറിനെയും തീ വിഴുങ്ങിയിരുന്നു. സ്വാതന്ത്ര്യം നേടുന്ന സമയങ്ങളിൽ വിഭജനഗത്തിന്റെ തീപ്പൊരി വീണതോടുകൂടി ലാഹോറിലേയും അമൃത്സറിലേയും അഭയാർത്ഥി ക്യാമ്പുകളിലേക്കാണ് ഭൂരിഭാഗം കുടിയേറ്റവും നടന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപിപ്പിക്കുന്നത്. മൂന്ന് സമുദായങ്ങളിലെയും ആളുകൾ താമസിക്കുന്ന പ്രധാന വാണിജ്യ കേന്ദ്രങ്ങളായിരുന്നു ഈ ഇരട്ട നഗരങ്ങൾ.

  'ലാഹോർ: എ സെന്റിമെന്റൽ ജേർണി' എന്ന പേരിൽ ലാഹോറിനെക്കുറിച്ചുള്ള പുസ്തകം എഴുതിയ പ്രാൻ നെവിൽ പറയുന്നത് 1965 വരെ ഇരട്ട നഗരങ്ങളായ ലാഹോറിനും അമൃത്സറിനും ഇടയിൽ ഔപചാരിക അതിർത്തി ഉണ്ടായിരുന്നില്ല എന്നാണ്. അക്കാലത്ത് ആളുകൾ നഗരങ്ങൾക്കിടയിൽ വേർതിരിവുകൾ ഏതുമില്ലാതെ യാത്ര ചെയ്യാറുണ്ടായിരുന്നു എന്ന് അദ്ദേഹം ഡെയ്‌ലി ടൈംസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ബൽവന്ത് സിംഗ്, ഖുശ്വന്ത് സിംഗ്, അമൃത പ്രീത് ഉൾപ്പെടെയുള്ള എഴുത്തുകാർ ലാഹോറിൽ നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് എത്തിയിരുന്നു.

  Also Read-Yogi Adityanath | ഉത്തർപ്രദേശിൽ വീണ്ടും അധികാരത്തിലെത്തിയ യോഗി ഈ വിജയത്തോടെ സൃഷ്‌ടിച്ച റെക്കോർഡുകൾ

  അതുപോലെ തന്നെ അമൃത്സറിൽ നിന്നുള്ള ചില എഴുത്തുകാർ ലാഹോറിലേക്കും എത്തിയിരുന്നു. അഹമ്മദ് റാഹി, ഫിറോസ്ദീൻ ഷറഫ്, സൈഫുദ്ദീൻ സെയ്ഫ് എന്നിവർ ഇങ്ങനെ അമൃത്സറിൽ നിന്ന് ലാഹോറിലേക്ക് എത്തിച്ചേർന്ന കവികളാണ്. 1947ൽ അമൃത്സറിൽ നിന്ന് ലാഹോറിലേക്ക് കുടിയേറിയ കശ്മീരികൾ എന്നറിയപ്പെടുന്നവർ പാകിസ്താന്റെ സംസ്കാരത്തിലും ഭക്ഷണരീതിയിലും കാര്യമായ സ്വാധീനം ചെലുത്തിയതായി പറയപ്പെടുന്നു.
  Published by:Jayesh Krishnan
  First published: