നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Deendayal Upadhyaya's Birth Anniversary | പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ ജന്മവാർഷികം അന്ത്യോദയ ദിനമായി ആചരിക്കുന്നത് എന്തുകൊണ്ട്?

  Deendayal Upadhyaya's Birth Anniversary | പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ ജന്മവാർഷികം അന്ത്യോദയ ദിനമായി ആചരിക്കുന്നത് എന്തുകൊണ്ട്?

  2021ലെ അന്ത്യോദയ ദിനത്തെക്കുറിച്ച് നിങ്ങള്‍ അറിയേണ്ടതെല്ലാം

  വാരണാസിയിലെ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ 63 അടി ഉയരമുള്ള പ്രതിമ

  വാരണാസിയിലെ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ 63 അടി ഉയരമുള്ള പ്രതിമ

  • Share this:
   ഇന്ന് യശഃശരീരനായ പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാദ്ധ്യായയുടെ ജന്മദിനമാണ്. എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 25ന് തന്നെയാണ് അന്ത്യോദയ ദിനവും ആചരിക്കുന്നത്. 2014ല്‍ നരേന്ദ്ര മോദി, പ്രധാന മന്ത്രിയായപ്പോഴാണ് ഈ ദിവസത്തിന് ദേശീയ തലത്തില്‍ പ്രാധാന്യം നല്‍കി ആചരിച്ച് തുടങ്ങിയത്. 1951 കാലഘട്ടത്തില്‍ രൂപം കൊണ്ട ഭാരതീയ ജന സംഘ് എന്ന വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടിയിലെ പ്രധാന പ്രവര്‍ത്തകനായിരുന്നു പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാദ്ധ്യായ. ഭാരതീയ ജന സംഘില്‍ നിന്നാണ് പിന്നീട് ഇന്നത്തെ ഭരണപക്ഷമായ ഭാരതീയ ജനതാ പാര്‍ട്ടി രൂപം കൊണ്ടത്.

   ‘അന്ത്യോദയ’ എന്ന പദം അർത്ഥമാക്കുന്നത് സാധുക്കളില്‍ സാധുക്കളായ ആളുകളെ അഭിവൃദ്ധിപ്പെടുത്തുക എന്നാണ്. അതിനാല്‍ ഈ ദിനം കൊണ്ട് സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്ന ഏറ്റവും താഴേതട്ടിലുള്ള വ്യക്തിയെയും അഭിവൃദ്ധിയിലേക്ക് നയിക്കുക എന്ന ലക്ഷ്യമാണ് മുന്നോട്ട് വെയ്ക്കുന്നത്.

   2021ലെ അന്ത്യോദയ ദിനത്തെക്കുറിച്ച് നിങ്ങള്‍ അറിയേണ്ടതെല്ലാം:

   1916ല്‍ അന്നത്തെ ബ്രിട്ടീഷ് പ്രവിശ്യയുടെ ഭാഗമായ മഥുരയിലാണ് പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാദ്ധ്യായ ജനിച്ചത്. ശേഷം 1953 മുതല്‍ 1968 വരെയുള്ള കാലഘട്ടത്തില്‍ അദ്ദേഹം ഭാരതീയ ജന സംഘ് എന്ന രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു. അദ്ദേഹമായിരുന്നു ബിജെപിയെന്ന പാര്‍ട്ടിയുടെ തുടക്കം മുതലുള്ള ആശയപരമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെയും ധാര്‍മ്മികമായ പ്രചോദനങ്ങളുടെയും ഉറവിടം.

   1968ലാണ് ഈ നേതാവ് മരണമടഞ്ഞത്. 1968 ഫെബ്രുവരി 11ന് ഉത്തര്‍പ്രദേശിലെ മുഗള്‍സറായ് ജംങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ദുരൂഹ സാഹചര്യത്തിലാണ് ഇദ്ദേഹം മരണമടഞ്ഞത്. 2018ല്‍ ഇദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം, ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മുഗള്‍സറായ് ജംങ്ഷനെ ദീന്‍ ദയാല്‍ ഉപാദ്ധ്യായ ജംങ്ഷന്‍ എന്ന് പുനഃര്‍നാമകരണം ചെയ്തു.

   ഈ വര്‍ഷത്തെ അന്ത്യോദയ ദിനം പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാദ്ധ്യായയുടെ 105-ാം ജന്മ വാര്‍ഷികമായാണ് രേഖപ്പെടുത്തുന്നത്. 2014ല്‍, അന്ന് നിലവിലുണ്ടായിരുന്ന സ്കിൽ ഡെവലപ്പ്മെന്റ് വികസന പദ്ധതിയായ - ആജീവിക സ്‌കില്‍സ് - ദേശീയ ഗ്രാമീണ ഉപജീവ ദൗത്യത്തിനെ (എന്‍ആര്‍എല്‍എം) മറ്റൊരു പദ്ധതിയായി പുനഃസ്ഥാപിക്കുകയുണ്ടായി. ഈ പദ്ധതിയെ ദീന്‍ ദയാല്‍ അന്ത്യോദയ യോജന – എന്ന് പുനഃര്‍നാമകരണം ചെയ്തു. 2015 നവംബറിലായിരുന്നു ഇങ്ങനെയൊരു മാറ്റം കൊണ്ടു വന്നത്.

   ഈ അവസരത്തില്‍,ഗ്രാമ വികസന മന്ത്രാലയം - ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന സ്ഥാപനത്തിന്റെയും ദീന്‍ ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ കൗശല്യാ യോജനയുടെയും - ഗുണഭോക്തൃക്കളെയും നൈപണ്യ വികസന പരിപാടികളെയുെ അഭിന്ദിക്കുകയും പ്രോത്സാഹനം നല്‍കുകയും ചെയ്യാറുണ്ട്.

   അന്ത്യോദയ മിഷന്റെ ആത്മാവ് കുടി കൊള്ളുന്നത് ‘താഴേതട്ടിലുളഅള പൗരനിലും എത്തിച്ചേരുക’ എന്ന പ്രതിജ്ഞയിലാണ്. അതിനാല്‍ ഈ ദിനത്തിന്റെ മുദ്രാവാക്യം തന്നെ, യോഗ്യമായ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്ന, ഗ്രാമീണ മേഖലയിലുള്ള എല്ലാ യുവതീ-യുവാക്കന്മാരെയും സഹായിക്കുകയും അവര്‍ക്ക് ദേശീയ അന്തര്‍ദേശീയ തലത്തില്‍ തൊഴില്‍ അവസരങ്ങള്‍ നല്‍കുകയും ചെയ്യുക എന്നതാണ്.

   ഈ ദിനം ആചരിക്കുന്നതിനായി, നിരവധി രക്തദാന ക്യാമ്പുകള്‍, സെമിനാറുകള്‍, വിവിധ വിഷയങ്ങളിലെ ചര്‍ച്ചകള്‍, തുടങ്ങി പലവിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട്.
   Published by:user_57
   First published:
   )}