രാഹുല്‍ ഗാന്ധി(
Rahul Gandhi ) 2016-ല്‍ ഉത്തര്‍പ്രദേശിലെ ഡിയോറിയയില്‍ നിന്ന് ഖത് യാത്ര ആരംഭിച്ചപ്പോള്‍ കിഴക്കന്‍ യുപിയിലെ കുശിനഗര്‍ മേഖലയിലെ കോണ്‍ഗ്രസ് (Congress) നേതാവ് എന്ന നിലയില്‍ യാത്രയുടെ മുന്‍ നിരയിലുണ്ടായിരുന്നു ആര്‍പിഎന്‍ സിംഗ് (RPN Singh). മിര്‍സാപൂര്‍ മേഖലയില്‍ ലളിതേഷ് ത്രിപാഠി, ഷാജഹാന്‍പൂരില്‍ ജിതിന് പ്രസാദ, സഹാറന്‍പൂരില്‍ ഇമ്രാന് മസൂദ് എന്നിവരോടൊപ്പമാണ് യാത്ര പുരോഗമിച്ചത്.
ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തൂണുകള്‍ എന്ന് വിശേഷിപ്പിക്കുന്ന നേതാക്കളുടെ കൂടുമാറ്റം സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധി വദ്രയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.
ഞങ്ങളുടെ പാര്‍ട്ടിയില്‍ നിന്ന് ഭീരുക്കളെ നിങ്ങള്‍ അകറ്റുന്നത് നല്ലതാണെന്ന് പ്രിയങ്ക രണ്ട് മാസം മുമ്പ് ഒരു വിമാന യാത്രയില്‍ വെച്ച് അഖിലേഷ് യാദവിനോട് പറഞ്ഞതായി പറയപ്പെടുന്നു.
കോണ്‍ഗ്രസ് വിട്ട ഈ നാല് നേതാക്കളും തങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍ ആവര്‍ത്തിച്ച് തിരിച്ചടി നേരിട്ടവരാണ്. അവര്‍ നിയമ സഭ , പാര്‍ലമെന്റ്, തിരഞ്ഞെടുപ്പികളില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടു. അതിന്റെ പ്രധാന കരണം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വോട്ടര്‍മാര്‍ക്കിടയില്‍ ആത്മവിശ്വാസവും വിശ്വസതയും ഉണ്ടാക്കാന്‍ സാധിച്ചില്ല എന്നതാണ്. ''ഞാന്‍ എന്റെ പ്രദേശത്ത് ജനപ്രിയനാണ്, ആളുകള്‍ എന്നെ അവരുടെ പ്രതിനിധിയായി ആഗ്രഹിക്കുന്നു, പക്ഷേ അവര്‍ എന്റെ പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല,' പാര്‍ട്ടി വിട്ട നാല് നേതാക്കളില്‍ ഒരാള്‍ ന്യൂസ് 18 നോട് പറഞ്ഞു.
2019-ലോക്സഭയിലേക്ക് നടന്ന തിരഞ്ഞടുപ്പിലും ആര്‍പിഎന്‍ സിംഗ് സ്വാമി പ്രസാദ് മൗര്യയോട് പരാജയപ്പെട്ടു. ലളിതേഷ് ത്രിപാഠി, ജിതിന് പ്രസാദ, ഇമ്രാന് മസൂദ് എന്നിവരുടെ കാര്യവും സമാനമായിരുന്നു.ആര്‍പിഎന്‍ സിംഗിന്റെ ശക്തനായ എതിരാളി സ്വാമി പ്രസാദ് മൗര്യ എസ്പിയിലേക്ക് കളം മാറ്റി ചവിട്ടിയപ്പോള്‍ ആര്‍പിഎന്‍ സിംഗിന്റെ ബിജെപിയിലേക്കുള്ള പ്രവേശനം സുഗമമായി.
പ്രിയങ്കാ ഗാന്ധിയുടെ കീഴിലും തിരഞ്ഞടുപ്പുകളില്‍ ദുര്‍ബലമാകുന്ന കോണ്‍ഗ്രസിന്റെ അവസ്ഥ മാറിയിട്ടില്ല. റായ്ബറേലിയില്‍ നിന്നുള്ള അദിതി സിംഗ് ഉള്‍പ്പെടെ 2017 മുതല്‍ പാര്‍ട്ടി വിട്ടത് നാല് നിയമസഭാംഗങ്ങളാണ്. സംസ്ഥാനത്ത് ഇന്ന് കോണ്‍ഗ്രസിന് വെറും മൂന്ന് എംഎല്‍എമാരാണ് ഉള്ളത്. "ഞാന്‍ ഒരു പെണ്‍കുട്ടിയാണ്, എനിക്കും പോരാടാം' എന്ന പേരില്‍ പാർട്ടി പ്രചരണം ആരംഭിച്ചെങ്കിലും നിലവിലെ അവസ്ഥക്ക് കാര്യമായ മാറ്റങ്ങള്‍ ഉണ്ടായിട്ടില്ല.
Buddhadeb Bhattacharya | 'എന്നോട് ആരും ഒന്നും പറഞ്ഞില്ല'; ബംഗാൾ മുൻ മുഖ്യമന്ത്രി പത്മഭൂഷൺ നിരസിച്ചുതങ്ങളുടെ രാഷ്ട്രീയഭാവി പാഴാക്കാന്‍ തയ്യാറല്ല ആര്‍പിഎന്‍ സിങ്ങിനെപ്പോലുള്ള പല കോണ്‍ഗ്രസ് നേതാക്കളും. സംസ്ഥാനത്ത് പാര്‍ട്ടിയുടെ മുഖം ആരായിരിക്കുമെന്ന ചോദ്യത്തിന് ''യുപിയില്‍ കോണ്‍ഗ്രസില്‍ മറ്റേതെങ്കിലും മുഖം നിങ്ങള്‍ കാണുന്നുണ്ടോ'' എന്നാണ് പ്രിയങ്ക ഗാന്ധി കഴിഞ്ഞ ആഴ്ച മറുപടി നല്‍കിയത്. പിന്നീട് അവര്‍ ആ പ്രസ്താവനയില്‍ നിന്ന് പിന്മാറുകയും ചെയ്തു. നിര്‍ഭാഗ്യം എന്ന് പറയട്ടെ ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിന് വലിയ മുഖങ്ങളൊന്നുമില്ലെന്നത് വലിയ വിരോധാഭാസമായി തോന്നുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.