• HOME
  • »
  • NEWS
  • »
  • india
  • »
  • PM Narendra Modi | പകല്‍ പരിപാടികള്‍, വിമാനത്തില്‍ ഉറക്കം; പ്രധാനമന്ത്രി മോദി രാത്രിയാത്ര തെരഞ്ഞെടുക്കുന്നതിന് പിന്നില്‍

PM Narendra Modi | പകല്‍ പരിപാടികള്‍, വിമാനത്തില്‍ ഉറക്കം; പ്രധാനമന്ത്രി മോദി രാത്രിയാത്ര തെരഞ്ഞെടുക്കുന്നതിന് പിന്നില്‍

രാത്രികളില്‍ വിമാനത്തില്‍ ചിലവഴിച്ച് പകല്‍ സമയത്ത് പരിപാടികളില്‍ പങ്കെടുക്കുക എന്ന രീതിയാണ് നരേന്ദ്ര മോദി കഴിഞ്ഞ കുറേ നാളുകളായി പിന്തുടര്‍ന്ന് വരുന്നത്.

  • Share this:
    ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ(PM Narendra Modi) വിദേശ യാത്രകള്‍(Foreign Tours) പലപ്പോഴും ആരംഭിക്കുന്ന രാത്രിസമയങ്ങളിലാണ്. എന്നാല്‍ ഇതിന് പിന്നിലുള്ള കാരണത്തെക്കുറിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ. രാത്രികളില്‍ വിമാനത്തില്‍ ചിലവഴിച്ച് പകല്‍ സമയത്ത് പരിപാടികളില്‍ പങ്കെടുക്കുക എന്ന രീതിയാണ് നരേന്ദ്ര മോദി കഴിഞ്ഞ കുറേ നാളുകളായി പിന്തുടര്‍ന്ന് വരുന്നത്.

    സമയം ലാഭിക്കാന്‍ വേണ്ടിയാണ് പ്രധാനമന്ത്രി ഇത്തരത്തില്‍ രാത്രി യാത്ര തിരഞ്ഞെടുക്കുന്നത് എന്നാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാത്രി യാത്ര ചെയ്ത് പകല്‍ ലക്ഷ്യസ്ഥാനത്ത് എത്തുംവിധത്തിലാണ് യാത്രകളുടെ ക്രമീകരണം. പ്രധാനമന്ത്രി ആകുന്നതിന് മുന്‍പും 90 കാലഘട്ടത്തിലും അദ്ദേഹത്തിന്റെ യാത്രകള്‍ ഇങ്ങനെ തന്നെയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

    Also Read-PM Modi | 'ഞങ്ങൾക്ക് എന്നും ജനങ്ങളാണ് ആദ്യം'; ഇന്ധനവില കുറിച്ചതിന് പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി

    അടുത്താഴ്ചയിലെ ജപ്പാന്‍ യാത്രയും സമാന രീതിയില്‍ തന്നെയാണ് പ്രധാനമന്ത്രി ക്രമീകരിച്ചിരിക്കുന്നത്. മേയ് 22ന് രാത്രി പുറപ്പെട്ട് മേയ് 23ന് അതിരാവിലെ ടോക്യോയില്‍ എത്തുന്ന രീതിയിലാണ് ക്രമീകരണം. ഒരു മാസത്തിനിടെ അഞ്ചു രാജ്യങ്ങളാണ് പ്രധാനമന്ത്രി പര്യടനം നടത്തിയത്. ഇതിനായി മൂന്ന് രാത്രികള്‍ മാത്രമാണ് ഈ അഞ്ച് രാജ്യങ്ങളില്‍ മോദി ചിലവഴിക്കേണ്ടി വന്നത്. നാല് ദിവസവും അദ്ദേഹം ചിലവഴിച്ചത് വിമാനത്തിലായിരുന്നു.

    ഉറക്കം വിമാനങ്ങളിലും താമസം വിമാനത്താവളങ്ങളിലും ആയിരിക്കുമെന്നും ഇതിലൂടെ ഹോട്ടലിലെ താമസ ചെലവ് ലാഭിക്കുമായിരുന്നെന്ന് അടുത്തവൃത്തങ്ങള്‍ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

    Also Read-ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് അഹങ്കാരികളായെന്ന് രാഹുല്‍ ഗാന്ധി; എതിര്‍ക്കേണ്ടതിനെ എതിര്‍ക്കുമെന്ന് വിദേശകാര്യ മന്ത്രിയുടെ മറുപടി

    കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നരേന്ദ്ര മോദി വിദേശ പര്യടനത്തിന്റെ തിരക്കിലാണ്. ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ പര്യടനം നടത്തിയിരുന്നു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി അദ്ദേഹം ജര്‍മ്മനിയിലും എത്തിയിരുന്നു.
    Published by:Jayesh Krishnan
    First published: