ലക്നൗ : എവിടെയായാലും സ്വന്തം സുരക്ഷയാണ് എല്ലാവർക്കും പ്രധാനം. ഉത്തർപ്രദേശിലെ ഒരു സര്‍ക്കാർ ഓഫീസിലെ ജീവനക്കാർ സ്വന്തം സുരക്ഷയ്ക്കായി സ്വീകരിച്ച ഒരു മാർഗമാണ് ഇപ്പോൾ വൈറലാകുന്നത്. ബന്ദയിലെ വൈദ്യുതി വകുപ്പ് ജീവനക്കാർ ഹെൽമറ്റ് ധരിച്ച് ഓഫീസിലിരിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
കാലപ്പഴക്കം വന്ന കെട്ടിടം ഏത് നിമിഷം വേണമെങ്കിലും തകർന്നു വീഴാമെന്ന ഭയത്തിലാണ് ജീവനക്കാരുടെ ഈ സുരക്ഷിത നീക്കം. പൊട്ടിപ്പൊളിഞ്ഞ് തുടങ്ങിയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസിലെ എല്ലാ ജീവനക്കാരും ഹെൽമറ്റ് ധരിച്ചാണ് ഓഫീസിലെത്തുന്നത്. കെട്ടിട മേൽക്കൂരയുടെ ഭാഗങ്ങൾ ഒരു വശത്തു നിന്നും അടർന്നു വീണു തുടങ്ങി. ഒരു ഇരുമ്പു തൂണിന്റെ ബലത്തിലാണ് മേൽക്കൂര നിൽക്കുന്നതെന്നാണ് ജീവനക്കാർ പറയുന്നത്.
ഒരു ദേശീയ മാധ്യമം പങ്കു വച്ച ഓഫീസിലെ ജീവനക്കാരുടെ ചിത്രങ്ങൾ അധികം വൈകാതെ തന്നെ വൈറലായി. കെട്ടിടത്തിന്റെ ദുരവസ്ഥയെക്കുറിച്ച് ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകിയിട്ടുണ്ടെന്നും എന്നാൽ ഇതു വരെ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നുമാണ് ഇവിടുത്തെ ജീവനക്കാർ പറയുന്നത്.
Banda: Employees of electricity dept wear helmets to protect themselves from any untoward incident while working in dilapidated office building. One of the employees says,"It's the same condition since I joined 2 yrs ago. We've written to authorities but there is no response". pic.twitter.com/S3MYarY6zi
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.