ജാർഖണ്ഡിലെ (Jharkhand) വൈദ്യുതി പ്രതിസന്ധി (Power Crisis) ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ എം എസ് ധോണിയുടെ (M S Dhoni) ഭാര്യ സാക്ഷി ധോണി (Sakshi Dhoni). കൽക്കരി പ്രതിസന്ധിയിൽ ജാർഖണ്ഡിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനു പിന്നാലെയായിരുന്നു 'ചൂടൻ' ചോദ്യമുയർത്തി സാക്ഷി ട്വീറ്റ് ചെയ്തത്. ‘‘എന്തുകൊണ്ടാണ് ജാർഖണ്ഡിൽ ഇത്ര വൈദ്യുതി പ്രതിസന്ധി?, ഇത്രയും വർഷങ്ങളായിട്ടും ജാർഖണ്ഡിൽ വൈദ്യുതി പ്രതിസന്ധി നേരിടുന്നത് എന്തുകൊണ്ടെന്നതറിയാൻ നികുതിദായക എന്ന നിലയിൽ ആഗ്രഹിക്കുന്നു’’ – സാക്ഷി ട്വിറ്ററിൽ കുറിച്ചു. സാക്ഷിയിട്ട ട്വീറ്റ് വൈകാതെ തന്നെ വൈറലായി മാറി.
വൈദ്യുതി ഉത്പാദന നിലയങ്ങളിലേക്കുള്ള കൽക്കരി വിതരണത്തിന്റെ അഭാവത്താൽ വർധിച്ച വൈദ്യുതി പ്രതിസന്ധി മൂലമാണ് ജാർഖണ്ഡ് സർക്കാർ ലോഡ് ഷെഡ്ഡിങ് പോലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. സംസ്ഥാനത്തെ മിക്ക പ്രദേശങ്ങളിലും 40 ഡിഗ്രി സെൽഷ്യസിനും മുകളിലാണ് ചൂട്. പടിഞ്ഞാറൻ സിംഗ്ഭും, കോഡെർമ, ഗിരിദിഹ് ജില്ലകളിൽ ഉഷ്ണതരംഗം പിടിമുറുക്കുകയാണ്. ഏപ്രിൽ 28 ഓടെ റാഞ്ചി, ബൊക്കാറോ, ഈസ്റ്റ് സിങ്ഭം, ഗർവാ, പലാമു, ഛത്ര എന്നിവിടങ്ങളിലും ഉഷ്ണതരംഗം തീവ്രമാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഇതിനിടയിലുള്ള ലോഡ് ഷെഡ്ഡിങ് പോലുള്ള നിയന്ത്രണങ്ങളാൽ സംസ്ഥാനത്തെ ജനങ്ങളുടെ ദുരിതവും വർധിക്കുകയാണ്.
Also read-
Ilayaraaja| പ്രതിഫലത്തിന് 1.87 കോടി നികുതിയടച്ചില്ല; സംഗീത സംവിധായകൻ ഇളയരാജയ്ക്ക് നോട്ടീസ്
വൈദ്യുതി നിലയങ്ങളിലേക്കുള്ള കൽക്കരി വിതരണത്തിന്റെ അഭാവം മൂലം വർധിച്ചുവരുന്ന ഊർജ്ജ പ്രതിസന്ധിയുടെ ഭീഷണികൾക്കിടയിൽ, വർധിച്ചുവരുന്ന വൈദ്യുതി ഉപഭോഗത്തിന്റെ ആവശ്യകതകളെ നേരിടാൻ ഹ്രസ്വകാല തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിനായി വൈദ്യുതി മന്ത്രി ആർ.കെ. സിംഗും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും ബുധനാഴ്ച ചർച്ച നടത്തിയിരുന്നു.
143 ഇനങ്ങളുടെ ജിഎസ്ടി കുത്തനെ വർധിച്ചേക്കും; നികുതി ഉയരുന്ന ഉത്പന്നങ്ങൾ
രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവ് തുടരുന്നതിനിടെ 143 ഇനങ്ങളുടെ ചരക്ക് സേവന നികുതി കുത്തനെ ഉയരുമെന്ന് റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട് ജിഎസ്ടി കൗൺസിൽ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടി.
ഹാൻഡ്ബാഗുകൾ, പെർഫ്യൂമുകൾ/ഡിയോഡറന്റുകൾ, ചോക്ലേറ്റുകൾ, ച്യൂയിംങ്ങ് ഗം, തുകൽ വസ്ത്രങ്ങൾ, വാൽനട്ട്, കസ്റ്റാർഡ് പൗഡർ, വാച്ചുകൾ, പപ്പടം, സ്യൂട്ട്കേസുകൾ, ശർക്കര, പവർ ബാങ്കുകൾ, കളർ ടിവി സെറ്റുകൾ (32 ഇഞ്ചിൽ താഴെ), സെറാമിക് സിങ്കുകൾ, വാഷ് ബേസിനുകൾ, കണ്ണട, കണ്ണടയ്ക്കുള്ള ഫ്രെയിമുകൾ, നോൺ ആൽക്കഹോളിക് പാനീയങ്ങൾ തുടങ്ങിയവയാണ് ജിഎസ്ടി നിരക്ക് ഉയരുന്ന വസ്തുക്കളിൽ ചിലത്. ഇതിൽ 92 ശതമാനം ഇനങ്ങളുടെയും ജിഎസ്ടി നിരക്ക് 18ൽ നിന്ന് 28 ശതമാനമായി ഉയരുമെന്നാണ് റിപ്പോർട്ടുകൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.