• HOME
  • »
  • NEWS
  • »
  • india
  • »
  • Trending story | 2024ൽ മോദിയ്ക്ക് വെല്ലുവിളി ആര്? കെജ്‍രിവാളിന്റെ ആത്മവിശ്വാസത്തിനു പിന്നിലെ കാരണങ്ങൾ?

Trending story | 2024ൽ മോദിയ്ക്ക് വെല്ലുവിളി ആര്? കെജ്‍രിവാളിന്റെ ആത്മവിശ്വാസത്തിനു പിന്നിലെ കാരണങ്ങൾ?

കോൺഗ്രസിന് പുറമെ, രണ്ട് സംസ്ഥാനങ്ങളിൽ അധികാരത്തിലുള്ള ഏക പാർട്ടിയാണ് എഎപി. നരേന്ദ്ര മോദിയെ വെല്ലുവിളിക്കാൻ രംഗത്തിറങ്ങുമെന്ന് അവർ പ്രഖ്യാപിച്ചു കഴിഞ്ഞു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, മറ്റ് മുഖ്യമന്ത്രിമാരായ മമത ബാനർജി, നിതീഷ് കുമാർ, കെ ചന്ദ്രശേഖർ റാവു രംഗത്തുണ്ട്.

  • Last Updated :
  • Share this:
    അമൻ ശർമ്മ

    2014-ൽ നരേന്ദ്ര മോദി (Narendra Modi) ആദ്യമായി ലോക്‌സഭയിലേക്കു മത്സരിക്കാൻ തീരുമാനിച്ചപ്പോൾ അരവിന്ദ് കെജ്‌രിവാൾ (Arvind Kejriwal) തികച്ചും അപ്രതീക്ഷിതമായ ഒരു നീക്കം നടത്തിയിരുന്നു. മറ്റ് പല പ്രമുഖ പ്രതിപക്ഷ നേതാക്കളും ചിന്തിക്കാത്ത തരത്തിൽ, വാരണാസിയിൽ നിന്ന് അദ്ദേഹം മോദിക്കെതിരെ മത്സര രംഗത്തിറങ്ങി. തെരഞ്ഞെടുപ്പിൽ കെജ്‌രിവാൾ പരാജയപ്പെട്ടെങ്കിലും തന്റെ നിലപാട് അദ്ദേഹം വ്യക്തമാക്കി.

    2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോദിക്കെതിരെ കെജ്‌രിവാളിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കി ഉയർത്തിക്കാട്ടുമെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞതോടെ ഇത്തരം ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്.

    കോൺഗ്രസിന് പുറമെ, രണ്ട് സംസ്ഥാനങ്ങളിൽ അധികാരത്തിലുള്ള ഏക പാർട്ടിയാണ് എഎപി. നരേന്ദ്ര മോദിയെ വെല്ലുവിളിക്കാൻ രംഗത്തിറങ്ങുമെന്ന് അവർ പ്രഖ്യാപിച്ചു കഴിഞ്ഞു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, മറ്റ് മുഖ്യമന്ത്രിമാരായ മമത ബാനർജി, നിതീഷ് കുമാർ, കെ ചന്ദ്രശേഖർ റാവു തുടങ്ങിയവരും മത്സരരംഗത്തുണ്ട്.

    Also Read- മദ്യനയ വിവാദം: ഡൽഹി ഉപമുഖ്യമന്ത്രിയുടെ മനീഷ് സിസോദിയയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്

    മോദിയെ നേരിടുക എന്ന വെല്ലുവിളി നിറഞ്ഞ ദൗത്യം എഎപി അരവിന്ദ് കെജ്‍രിവാളിനെ തന്നെ ഏൽപിക്കാൻ പല കാരണങ്ങളുമുണ്ട്. ദേശീയതയിലും മൃദു ഹിന്ദുത്വത്തിലും ഊന്നിയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവർത്തനം. ഒരു നേതാവെന്ന നിലയിൽ വിപുലമായ സ്വീകാര്യതയാണ് കെജ്‌രിവാൾ വർഷങ്ങളായി ലക്ഷ്യമിടുന്നത്. ഹർഘർ തിരംഗ കാമ്പെയ്‌നിന്റെ ഭാ​ഗമായി സംസ്ഥാന തലസ്ഥാനത്ത് നൂറുകണക്കിന് ദേശീയ പതാകകൾ ഉയർത്തിയതും ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതുമെല്ലാം അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്നതിനു മുന്നോടിയായി എഎപി ചെയ്യുന്ന കാര്യങ്ങളാണ്. പാർട്ടിയിലെ കെജ്‌രിവാളിന്റെ അധികാരവും ചോദ്യം ചെയ്യപ്പെടാനാകാത്തതാണ്. ബിജെപിക്ക് നരേന്ദ്ര മോദി എന്നതുപോലെ, എഎപിയുടെ മുഖമാണ് അദ്ദേഹം.

    കോൺഗ്രസിന് പുറമെ ഒന്നിലധികം സംസ്ഥാനങ്ങളിൽ സംഘടനാ ശേഷിയുള്ള ഏക പ്രതിപക്ഷ പാർട്ടി കൂടിയാണ് എഎപി. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ചെറിയ സംസ്ഥാനങ്ങളായ ഗോവ, ത്രിപുര എന്നിവിടങ്ങളിലേക്ക് തങ്ങളുടെ പ്രവർത്തനം വിപുലീകരിക്കാൻ ശ്രമിച്ചെങ്കിലും ഇതുവരെ ഫലം കണ്ടിട്ടില്ല.

    തെലങ്കാനയിൽ, കെസിആറും മമതയ്ക്ക് സമാനമായ വെല്ലുവിളികളാണ് നേരിടുന്നത്. സ്വന്തം സംസ്ഥാനത്തിന് പുറത്ത് അദ്ദേഹത്തിന് സ്വാധീനം കുറവാണ്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, 2024 ൽ മോദിക്കെതിരെയുള്ള പ്രതിപക്ഷ നിരയിലെ നേതാവായി സ്വയം രംഗത്തിറങ്ങിയിരുന്നു. എൻഡിഎയിൽ അദ്ദേഹം അടുത്തിടെ പുറത്തു കടക്കുകയും ചെയ്തു. ''2014ൽ അധികാരത്തിൽ വന്നവർ 2024ൽ തുടർന്നേക്കില്ല'' എന്ന പ്രസ്താവനയും നിതീഷ് കുമാർ നടത്തിക്കഴിഞ്ഞു. എന്നാൽ നിലവിൽ ബിഹാറിൽ ആർജെഡിക്കും ബിജെപിക്കും പിന്നിൽ മൂന്നാം നമ്പർ പാർട്ടിയാണ് ജെഡിയു. അധികാരത്തിൽ തുടരാൻ മറ്റുള്ളവരെ ആശ്രയിക്കുന്നതും മറ്റ് പാർട്ടികൾക്കിടയിലുള്ള നിതീഷ് കുമാറിന്റെ വിശ്വാസ്യതയില്ലായ്മയും പല തവണ വെളിപ്പെട്ടിട്ടുണ്ട്.

    രാഹുൽ ഗാന്ധിയല്ലാതെ മറ്റൊരു പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ കോൺഗ്രസ് ഇതുവരെ പരി​ഗണിച്ചിട്ടില്ല. 2014 ലെയും 2019 ലെയും ഫലങ്ങൾ നോക്കുമ്പോൾ രാഹുൽ ഗാന്ധി തന്നെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകണം എന്നാണ് ബിജെപിയും ആഗ്രഹിക്കുന്നത് എന്ന് ഒരു മുതിർന്ന എഎപി നേതാവ് ന്യൂസ് 18 നോട് പറഞ്ഞു. അതുകൊണ്ടാണ് 2024 ലെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് 'കെജ്‍രിവാളിന് ഒരു അവസരം നൽകൂ' എന്ന മുദ്രാവാക്യം എഎപി മുന്നോട്ടു വെയ്ക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    മോദിയെ മറ്റ് നേതാക്കളെപ്പോലെയല്ല നേരിടുന്നതെന്ന് ബിജെപി നേതാക്കളും സ്വകാര്യമായി സമ്മതിക്കുന്ന കാര്യമാണ്. ഇതു തന്നെയാണ് അദ്ദേഹത്തെ എഴുതിത്തള്ളാനാകാത്ത ഒരു മത്സരാർത്ഥിയാക്കുന്നതും. ഡൽഹിയിൽ കെജ്‌രിവാൾ മന്ത്രിസഭയിലെ മന്ത്രിമാർക്കെതിരെ ബിജെപി അഴിമതി ആരോപണങ്ങൾ ഉന്നയിക്കുന്നതും പഞ്ചാബിൽ ചില ശ്രദ്ധേയമായ നീക്കങ്ങൾ നടത്തുന്നതും ഇക്കാരണങ്ങൾ കൊണ്ടു തന്നെയാണ്.

    തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്ത്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലും കെജ്‌രിവാളിന്റെ സ്വന്തം സംസ്ഥാനമായ ഹരിയാനയിലും ആം ആദ്മി വലിയ തോതിലുള്ള പ്രചാരണങ്ങളാണ് നടത്തുന്നത്. ഈ സംസ്ഥാനങ്ങളിൽ, കോൺഗ്രസ് പാർട്ടിയെ പിന്തള്ളി, ഭരണകക്ഷിയായ ബിജെപിക്കെതിരെ പ്രധാന പ്രതിപക്ഷമായി ഉയർന്നുവരാൻ എഎപി ശ്രമിക്കുന്നുമുണ്ട്.

    2024 ലക്ഷ്യമാക്കിയുള്ള തെരഞ്ഞെടുപ്പ് നീക്കങ്ങൾക്ക് കെജ്‌രിവാൾ സ്വയം തയ്യാറെടുക്കുകയാണ്. മോദിക്കും ബിജെപിക്കും വെല്ലുവിളി ഉയർത്തുക എന്ന വലിയ ദൗത്യം നയിക്കാൻ തനിക്കാകുമെന്നും അദ്ദേഹം കരുതുന്നു.
    Published by:Rajesh V
    First published: