• HOME
  • »
  • NEWS
  • »
  • india
  • »
  • Mohan Bhagwat| എല്ലാ പള്ളികളിലും ശിവലിംഗം തിരയുന്നത് എന്തിനെന്ന് RSS സർസംഘചാലക് മോഹൻ ഭാഗവത്

Mohan Bhagwat| എല്ലാ പള്ളികളിലും ശിവലിംഗം തിരയുന്നത് എന്തിനെന്ന് RSS സർസംഘചാലക് മോഹൻ ഭാഗവത്

''ഗ്യാൻവാപി സൃഷ്ടിച്ചത് ഇന്നത്തെ മുസ്ലിങ്ങളോ ഹിന്ദുക്കളോ അല്ല. ഇന്ത്യക്ക് പുറത്ത് നിന്നെത്തിയ അക്രമകാരികൾ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ആഗ്രഹിച്ചവരുടെ മനോവീര്യം തളർത്താനാണ് ദേവസ്ഥാനങ്ങൾ തകർത്തത്''

  • Share this:
    ന്യൂഡൽഹി: എന്തിനാണ് എല്ലാ പള്ളികളിലും ശിവലിംഗം തിരയുന്നതെന്ന് ആർഎസ്എസ് (RSS) സർസംഘചാലക് മോഹൻ ഭാഗവത് (Mohan Bhagwat). ഉത്തർപ്രദേശിലെ ഗ്യാൻവാപി മസ്ജിദുമായി ബന്ധപ്പെട്ട തർക്കത്തിൽ ഇരു വിഭാഗവും പരസ്പര ധാരണയോടെയുള്ള വഴി കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. നാഗ്പൂരിൽ ആർഎസ്എസിന്റെ തൃതീയ വർഷ സംഘ ശിക്ഷാവർഗ്ഗിന്റെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ഗ്യാൻവാപി സൃഷ്ടിച്ചത് ഇന്നത്തെ മുസ്ലിങ്ങളോ ഹിന്ദുക്കളോ അല്ല. ഇന്ത്യക്ക് പുറത്ത് നിന്നെത്തിയ അക്രമകാരികൾ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ആഗ്രഹിച്ചവരുടെ മനോവീര്യം തളർത്താനാണ് ദേവസ്ഥാനങ്ങൾ തകർത്തത്.

    Also Read- Thrikkakara By-Election Result LIVE| തൃക്കാക്കര വോട്ടെണ്ണൽ 8ന് തുടങ്ങും; എട്ടരയോടെ ആദ്യ ഫലസൂചന

    ''ഞങ്ങൾക്ക് പ്രത്യേക താത്പര്യമുള്ള ചില സ്ഥലങ്ങളുണ്ടായിരുന്നു. അക്കാര്യത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. എന്നാൽ, ദിവസവും ഓരോ പുതിയ കാര്യം പുറത്ത് കൊണ്ടുവരുന്നത് എന്തിനാണ്? എന്തിനാണ് തർക്കം വർദ്ധിപ്പിക്കുന്നത് ? ഗ്യാൻവാപിയോട് പ്രത്യേക ഭക്തിയുണ്ട്. എന്നാൽ, എല്ലാ മസ്ജിദിലും ശിവലിംഗത്തിനായി തിരയുന്നത് എന്തിനെന്ന് മോഹൻ ഭാഗവത് ചോദിച്ചു. ഒരു ആരാധനാരീതിയോടും ഞങ്ങൾക്ക് എതിർപ്പില്ല. എല്ലാം വിശുദ്ധമായി കണക്കാക്കുന്നു. തർക്കങ്ങൾ കോടതിയിലെത്തിയാൽ കോടതിവിധി എന്തായാലും അത് അംഗീകരിക്കണം''- ഭാഗവത് പറഞ്ഞു.

    English Summary: In first remarks on the row over the Gyanvapi mosque, now at the centre of court room battles in Varanasi, RSS Sarsanghchalak Mohan Bhagwat Thursday questioned the need to “look for a Shivling in every mosque” and said the RSS was not in favour of launching any other movement (andolan) on these issues. Addressing the concluding session of the RSS officer training camp in Nagpur, Bhagwat said the Gyanvapi dispute involves some issues of faith and the court’s decision on it should be accepted by all.
    Published by:Rajesh V
    First published: