• HOME
  • »
  • NEWS
  • »
  • india
  • »
  • മൈ ലീഡർ രാഹുൽ ഗാന്ധി ട്വിറ്ററിൽ ട്രെൻഡിങ് ആവുന്നതിന്റെ പിന്നിലെന്താണ്?

മൈ ലീഡർ രാഹുൽ ഗാന്ധി ട്വിറ്ററിൽ ട്രെൻഡിങ് ആവുന്നതിന്റെ പിന്നിലെന്താണ്?

Why #MyleaderRahulGandhi is trending on Twitter | പതിനായിരത്തോളം ട്വീറ്റുകൾ ആവർത്തിച്ച #MyLeaderRahulGandhi ഹാഷ്ടാഗിന് പിന്നിലെ കഥ ഇതാണ്

രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധി

  • Last Updated :
  • Share this:
    ഇന്ന് രാവിലെ മുതൽ ട്വിറ്ററിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പേരിൽ ട്രെൻഡിങ് ആയ ഹാഷ്ടാഗ് ആണ് #MyLeaderRahulGandhi. പതിനായിരത്തോളം ട്വീറ്റുകൾ ആവർത്തിച്ച ഈ ഹാഷ്ടാഗിന് പിന്നിലെ കഥ ഇതാണ്. ലോക്സഭാ തിരഞ്ഞെടുപ്പിനുണ്ടായ കനത്ത പരാജയത്തിന് ശേഷം കോൺഗ്രസ് പാർട്ടി അധ്യക്ഷ സ്ഥാനം ഒഴിയാനുള്ള മട്ടിലാണ് വയനാട് എം.പി. കൂടിയായ രാഹുൽ. എന്നാൽ ഇദ്ദേഹം യുവാക്കളിൽ ചെലുത്തിയ സ്വാധീനത്തിന്റെ പേരിൽ അധ്യക്ഷ സ്ഥാനത്തു തുടരണം എന്ന ആവശ്യവുമായി യുവാക്കൾ രാഹുലിന് നൽകുന്ന പിന്തുണയാണ് ഹാഷ്ടാഗ് കാമ്പെയ്ൻ ആയി ട്വിറ്ററിൽ നിറയുന്നത്.



    ന്യൂ ഡൽഹിയിലെ രാഹുലിന്റെ വസതിക്കു മുൻപിൽ ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകർ തടിച്ചു കൂടി പിന്തുണ പ്രഖ്യാപിക്കുന്ന പരിപാടിയാണിത്. ഞങ്ങളുടെ നേതാവ് രാഹുൽ ഗാന്ധി എന്ന പ്രഖ്യാപനമാണിത്. ഇതിനു ഐഖ്യദാർഡ്യം അർപ്പിച്ചു രാജ്യത്തിൻറെ മറ്റു ഭാഗങ്ങളിലും യുവ കോൺഗ്രസ് പ്രവർത്തകർ രാഹുൽ ഗാന്ധിക്ക് അഭിവാദ്യം അർപ്പിച്ച് ഒപ്പമുണ്ടാകും.

    First published: