നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • National Panchayati Raj Day | വിശേഷ ദിനത്തെ കുറിച്ചുള്ള പ്രധാനപ്പെട്ട വസ്തുതകൾ അറിയാം

  National Panchayati Raj Day | വിശേഷ ദിനത്തെ കുറിച്ചുള്ള പ്രധാനപ്പെട്ട വസ്തുതകൾ അറിയാം

  ദേശീയ പഞ്ചായത്തി രാജ് ദിവസം

  ദേശീയ പഞ്ചായത്തി രാജ് ദിവസം

  • Share this:
   എല്ലാ വർഷവും ഏപ്രിൽ 24 നാണ് ദേശീയ പഞ്ചായത്തി രാജ് ദിവസമായി ആഘോഷിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നേതാക്കൾക്കും പഞ്ചായത്ത് ജനപ്രതിനിധികൾക്കും ഗ്രാമ തലവന്മാർക്കും പരസ്പരം അടുത്തറിയാനും സംസാരിക്കാനുമുള്ള ഒരവസരം കൂടിയാണ് ഈ ദിവസം.

   ദേശീയ പഞ്ചായത്തി രാജ് ഡേ, അല്ലെങ്കിൽ പഞ്ചായത്തി രാജ് ദിവസ് എന്ന പേരിൽ അറിയപ്പെടുന്ന ഈ വിശേഷ ദിനത്തിൽ പഞ്ചായത്ത് നേതാക്കൾ നടത്തി വരുന്ന പ്രവർത്തിക്കളെ ആംഗീകരിക്കുകയും ആദരിക്കുകയും ചെയ്യൽ പതിവാണ്.

   “ആത്മ നിർഭർ ഭാരത് നിർമ്മിക്കുക എന്ന ലക്ഷ്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന നമ്മുടെ പഞ്ചായത്തുകളെ പ്രവർത്തികളെ അംഗീകരിക്കാനും അനുമോദിക്കാനുമുള്ള ഒരു അപൂർവ്വമായ അവസരമാണിത്,'' പഞ്ചായത്തി രാജ് മന്ത്രാലയും ട്വിറ്ററിൽ കുറിച്ചു. ഇന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്ന് പഞ്ചായത്തി രാജ് സ്ഥാപനങ്ങളെ അഭിമുഖീകരിച്ച് സംസാരിക്കും.

   പഞ്ചായത്തി രാജ് ദിവസത്തെ കുറിച്ച് നാം അറഞ്ഞിരിക്കേണ്ട ചില വസ്തുതകൾ:

   • SVAMITVA (സർവ്വേ ഓഫ് വില്ലേജസ് ആന്റ് മാപ്പിംഗ് വിത്ത് ഇംപ്രൊവൈസ്ഡ് ടെക്നോളജി ഇ൯ വില്ലേജ് ഏരിയാസ്) എന്ന പദ്ധതി പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും.

   • രാജ്യത്തൊട്ടാകെയുള്ള SVAMITVA പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി സർക്കാർ ഒരു കോഫീ ടാബ്ൾ ബുക്കും പുറത്തിറക്കുന്നുണ്ട്.

   • പഞ്ചായത്തി രാജ് പുരസ്കാരങ്ങളിൽ ഈ വർഷം 74,000 പഞ്ചായത്തുകളാണ് പങ്കെടുക്കുന്നത്.

   • കഴിഞ്ഞ പഞ്ചായത്തി രാജിനേക്കാൽ 28 ശതമാനത്തിലധികം മത്സരാർത്ഥികൾ ഇത്തവണ മത്സര രംഗത്തുണ്ട് എന്നത് ശ്രദ്ധേയമാണ്.

   • ഇന്ത്യയിൽ ത്രിതല പഞ്ചായത്ത് സിസ്റ്റം അനുസരിച്ച് രാജ്യത്ത് 2.6 ലക്ഷത്തിലധികം പഞ്ചായത്തുകൾ നിലനിക്കുന്നുണ്ട്. ഗ്രാമ പഞ്ചായത്ത് (വില്ലേജ് ലെവൽ), ബ്ലോക്ക് സമിതി അല്ലെങ്കിൽ പഞ്ചായത്ത് സമിതി (ബ്ലേക്ക് ലെവൽ), ജില്ലാ പരിഷദ് (ജില്ലാ ലെവയ) എന്നീ ക്രമങ്ങളിലാണിത്.

   • അടിസ്ഥാന തലത്തിലുള്ള ആളുകളുടെ സാമ്പത്തികവും സാന്പത്തികവുമായ മുന്നേറ്റം ഉറപ്പു വരുത്തുക എന്നതാണ് ത്രിതല പഞ്ചായത്ത് ഭരണ രിതീ കൊണ്ട് ലക്ഷ്യം വെക്കുന്നത്.

   • 2010 ൽ അന്നത്തെ പ്രധാന മന്ത്രിയായിരുന്ന ഡോ മ൯മോഹ൯ സിങ്ങാണ് ആദ്യത്തെ പഞ്ചായത്തി രാജ് ദിവസം പ്രഖ്യാപിച്ചത്.

   • 1993 ൽ 73-ാമത്തെ ഭരണഘടനാ പരിഷ്കാരത്തിന്റെ ഭാഗമായാണ് പഞ്ചായത്തി രാജ് സിസ്റ്റം നിലവിൽ വന്നത്. ഇതോടെയാണ് ലോക്കൽ ബോഡികൾക്ക് നിലവിലുള്ള അധികാരണങ്ങൾ ലഭിച്ചത്.


   കഴിഞ്ഞ വർഷത്തേതു പോലെ ഈ വിർഷം വിപുലമായ പരിപാടികളോടെ കേന്ദ്ര സർക്കാർ ഈ ദിവസം ആചരിക്കുന്നുണ്ട്. ഡൽഹിയിലെ വിജ്ഞാ൯ ഭവനിൽ വെച്ചാണ് പരിപാടികൾ അരങ്ങേറുക.

   Tags: National Panchayati Raj Day, Panchayati Raj Day awards, prime minister, narendra modi, panchayat election, block election, zila panchayat, പഞ്ചായതി രാജ്, പഞ്ചായതി രാജ് അവാർഡ്, മികച്ച പഞ്ചായത്തിനുള്ള പുരസ്കാരം
   Published by:user_57
   First published:
   )}