• HOME
  • »
  • NEWS
  • »
  • india
  • »
  • 13 വര്‍ഷത്തിനിടെ 7 വൻ ആക്രമണങ്ങൾ; ഛത്തീസ്ഗഢിലെ ദന്തേവാഡ വനങ്ങളില്‍ നക്‌സൽ ആധിപത്യം തുടരുന്നത് എന്തുകൊണ്ട്?

13 വര്‍ഷത്തിനിടെ 7 വൻ ആക്രമണങ്ങൾ; ഛത്തീസ്ഗഢിലെ ദന്തേവാഡ വനങ്ങളില്‍ നക്‌സൽ ആധിപത്യം തുടരുന്നത് എന്തുകൊണ്ട്?

ദന്തേവാഡയിലെ ഏറ്റവും വലിയ നക്‌സൽ ആക്രമണമാണ് 2010 ഏപ്രിലിൽ നടന്നത്. 76 സിആർപിഎഫ് പട്ടാളക്കാരാണ് അന്ന് കൊല്ലപ്പെട്ടത്.

  • Share this:

    റായ്പൂർ: ജാർഖണ്ഡ്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ നക്‌സൽ ആധിപത്യം കുറഞ്ഞ് വരുന്നുണ്ട്. എന്നാൽ ഛത്തീസ്ഗഢിൽ അതല്ല ഇപ്പോഴത്തെ സ്ഥിതി. സംസ്ഥാനത്തെ കാടുകളിൽ ഇപ്പോഴും നക്‌സൽ സാന്നിദ്ധ്യം തുടരുകയാണ്. ഛത്തീസ്ഗഢിലെ ദന്തേവാഡ വനങ്ങളിൽ ഇപ്പോഴും നക്സലുകൾ സജീവമാണ്.

    അത്തരത്തിൽ അപ്രതീക്ഷിതമായ ഒരു ആക്രമണമാണ് അരൺപൂരിൽ നക്‌സലുകൾ കഴിഞ്ഞ ദിവസം നടത്തിയത്. കഴിഞ്ഞ 13 വർഷത്തിനിടെ നടത്തിയ ഏഴാമത്തെ ആക്രമണാണിത്. 11 പേരുടെ ജീവനാണ് ഈ ആക്രമണത്തിൽ നഷ്ടപ്പെട്ടത്.

    മാർച്ച്-മെയ് മാസങ്ങളിൽ സിപിഐ ടിസിഒസി ക്യാപെയ്ൻ സംഘടിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇത്തരം അനിഷ്ട സംഭവങ്ങൾ നടന്നത്. ”സുരക്ഷാ സൈന്യം ഇക്കാലയളവിൽ അതീവ ജാഗ്രത പാലിക്കുന്നുണ്ട്. വലിയൊരു ആക്രമണം നടത്തി തങ്ങളുടെ സാന്നിദ്ധ്യം രേഖപ്പെടുത്താൻ ഒരു തവണ മാത്രമേ നക്‌സലുകൾക്ക് സാധിക്കുകയുള്ളൂ,’ മുതിർന്ന സർക്കാരുദ്യോഗസ്ഥൻ ന്യൂസ് 18നോട് പ്രതികരിച്ചു.

    Also Read-ഛത്തീസ്ഗഢിൽ നക്സലാക്രമണത്തിൽ 11 സൈനികർക്ക് വീരമൃത്യു

    ദന്തേവാഡയിലെ ഏറ്റവും വലിയ നക്‌സൽ ആക്രമണമാണ് 2010 ഏപ്രിലിൽ നടന്നത്. 76 സിആർപിഎഫ് പട്ടാളക്കാരാണ് അന്ന് കൊല്ലപ്പെട്ടത്. മൂന്ന് വർഷത്തിന് ശേഷം ദന്തേവാഡയിലെ ജീറാം താഴ്വരയിലും ആക്രമണം ഉണ്ടായി. അന്ന് കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ ഉൾപ്പെടെയാണ് കൊല്ലപ്പെട്ടത്. 2027 ഏപ്രിൽ വരെ സുഖ്മയിൽ നക്‌സലുകൾ ആക്രമണം തുടർന്നു. രണ്ട് ഡസനിലധികം സുരക്ഷാ ഉദ്യോഗസ്ഥരാണ് അന്ന് കൊല്ലപ്പെട്ടത്.

    ഇതോടെ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ വിഷയത്തിൽ കാര്യമായി ഇടപെടാൻ തുടങ്ങി. അന്നത്തെ സംസ്ഥാന സർക്കാരും അദ്ദേഹത്തോടൊപ്പം നിലകൊണ്ടു. എന്നാൽ 2020ൽ ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായി ഭൂപേഷ് ബാഗേൽ അധികാരത്തിലെത്തിയതോട കാര്യങ്ങൾ വീണ്ടും മാറി. തുടർന്ന് നക്‌സലുകൾ സുഖ്മയിൽ ആക്രമണം നടത്തി. ഏകദേശം 17 സുരക്ഷാ ജീവനക്കാരാണ് നക്സലുകൾ നടത്തിയ ബോംബ് ആക്രമണത്തിൽ മരിച്ചത്.

    2021 ആയപ്പോഴേക്കും ദന്തേവാഡയിൽ രണ്ട് ആക്രമണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. 2021 മാർച്ചിൽ ബസിൽ ബോംബ് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടത് 5 പേരാണ്. അതേവർഷം ഏപ്രിലിലും ആക്രമണമുണ്ടായി. സുഖ്മയിലാണ് ആക്രമണമുണ്ടായത്. അതിൽ 22 സുരക്ഷാ ജീവനക്കാരാണ് കൊല്ലപ്പെട്ടത്. ഇതോടെ എസ്ഒപികളിൽ സേനാവിഭാഗം കൂടുതൽ ശ്രദ്ധ ചെലുത്തി. എന്നാൽ അരൺപൂരിലെ ആക്രമണം വീണ്ടും എസ്ഒപികളുടെ ലംഘനമാണ് കാണിക്കുന്നത്.

    അതേസമയം ജാർഖണ്ഡിലെ നക്‌സൽ സാന്നിദ്ധ്യം അടിച്ചമർത്തിയ ശേഷം സിആർപിഎഫിന്റെ എലൈറ്റ് നക്‌സൽ വിരുദ്ധ യൂണിറ്റായ കോബ്ര ഛത്തീസ്ഗഢിലേക്ക് മാറിയിരുന്നു. ജാർഖണ്ഡിലെ നക്‌സൽ കേന്ദ്രമായ ബുദ്ധ പഹാദിൽ നിന്നും സൈന്യം നക്‌സൽ സാന്നിദ്ധ്യം പൂർണ്ണമായി തുടച്ചുനീക്കുകയും ചെയ്തിരുന്നു.

    ദന്തേവാഡയിൽ കഴിഞ്ഞ ദിവസം നക്സലുകൾ നടത്തിയ ബോംബാക്രമണത്തിൽ 11 സൈനികരാണ് വീരമൃത്യു വരിച്ചത്. ഛത്തീസ്ഗഡിലെ ദന്തേവാഡയിലെ അരൺപൂർ റോഡിൽ ബുധനാഴ്ച ഉച്ചയ്ക്ക് പട്രോളിംഗ് നടത്തുകയായിരുന്ന സുരക്ഷാ സംഘത്തിനു നേരെയാണ് നക്സലുകൾ ആക്രമണം നടത്തിയത്.

    Published by:Jayesh Krishnan
    First published: