• HOME
 • »
 • NEWS
 • »
 • india
 • »
 • Nitish Kumar | ചിരാഗിൻെറ ഉദയം, ജാതി സെൻസസിനോടുള്ള കേന്ദ്രത്തിൻെറ എതിർപ്പ്; നിതീഷ് ബിജെപിയോട് ഇടഞ്ഞതിനു പിന്നിൽ?

Nitish Kumar | ചിരാഗിൻെറ ഉദയം, ജാതി സെൻസസിനോടുള്ള കേന്ദ്രത്തിൻെറ എതിർപ്പ്; നിതീഷ് ബിജെപിയോട് ഇടഞ്ഞതിനു പിന്നിൽ?

ആർജെഡിയുമായി ചേർന്നുള്ള ജെഡിയുവിൻെറ പുതിയ സഖ്യം മണ്ഡൽ കാലത്തെ രാഷ്ട്രീയ സമവാക്യങ്ങളിലേക്ക് ബീഹാറിനെ തിരികെ കൊണ്ടുപോവുകയാണ് ചെയ്യുന്നത്.

 • Last Updated :
 • Share this:
  ബിജെപി തന്നെ കഴിഞ്ഞ കുറച്ച് കാലങ്ങളായി സ്ഥിരമായി അപമാനിക്കുകയായിരുന്നുവെന്നാണ് ബീഹാറിൽ മുഖ്യമന്ത്രിപദം രാജിവെക്കുന്നതിന് തൊട്ട് മുമ്പ് വിളിച്ച് ചേർത്ത എംഎൽഎമാരുടെ യോഗത്തിൽ നിതീഷ് കുമാർ പറഞ്ഞത്. അഞ്ച് വർഷം നീണ്ട ബിജെപിയുമായുള്ള സഖ്യമാണ് ഇപ്പോൾ ജെഡിയു ഉപേക്ഷിച്ചിരിക്കുന്നത്. എന്താണ് യഥാർഥത്തിൽ ജെഡിയു – ബിജെപി സഖ്യം തകർന്നതിന് പിന്നിലെ കാരണം? പ്രധാനമായും നാല് ഘടകങ്ങൾ പരിഗണിച്ചാണ് ജെഡിയു ഈ തീരുമാനത്തിലേക്കെത്തിയത്.

  ചിരാഗ് പാസ്വാന് ബിജെപി നൽകുന്ന വലിയ പിന്തുണയാണ് നിതീഷ് കുമാറിനെ ചൊടിപ്പിച്ച ഒന്നാമത്തെ ഘടകം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഡിയുവിൻെറ സീറ്റുകൾ 40ൽ ഒതുങ്ങാൻ കാരണം ചിരാഗാണെന്ന് നിതീഷ് വിലയിരുത്തുന്നു. നരേന്ദ്ര മോദിയുടെ ഹനുമാനാണ് താനെന്ന് സ്വയം പ്രഖ്യാപിച്ചാണ് ചിരാഗ് തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായിരുന്നത്.

  read also: ‘നിതീഷ് ജനവിധി അട്ടിമറിച്ചു’; മഹാസഖ്യത്തെ കടന്നാക്രമിക്കാൻ ബിജെപിയുടെ ആയുധങ്ങൾ

  മുൻ ജെഡിയു നേതാവ് ആർസിപി സിങ് നിതീഷിൻെറ തീരുമാനം വക വെക്കാതെ കേന്ദ്ര മന്ത്രിസഭയിൽ സ്ഥാനം പിടിച്ചതാണ് രണ്ടാമത്തെ കാരണം. വളരെ പ്രധാനപ്പെട്ട മൂന്നാമത്തെ കാരണം രാജ്യവ്യാപകമായി ജാതി സെൻസസ് നടത്തണമെന്ന നിതീഷ് കുമാറിൻെറ ആശയം കേന്ദ്രം തള്ളിക്കളഞ്ഞതാണ്. എല്ലാ പാർട്ടികളെയും സംയോജിപ്പിച്ച് നിതീഷ് ഈ വിഷയത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടെങ്കിലും ഗുണമുണ്ടായില്ല. മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെക്ക് കഴിഞ്ഞ മാസം മുഖ്യമന്ത്രി പദവി ഒഴിയേണ്ടി വന്നതാണ് നിതീഷ് കുമാറിനെ ഭയപ്പെടുത്തിയ നാലാമത്തെ കാരണം. തനിക്കും അതേ വിധി വന്നേക്കുമോയെന്ന് അദ്ദേഹത്തിന് ഭയമുണ്ടായിരുന്നു.

  ഏതായാലും ആർജെഡിയുമായി ചേർന്നുള്ള ജെഡിയുവിൻെറ പുതിയ സഖ്യം മണ്ഡൽ കാലത്തെ രാഷ്ട്രീയ സമവാക്യങ്ങളിലേക്ക് ബീഹാറിനെ തിരികെ കൊണ്ടുപോവുകയാണ് ചെയ്യുന്നത്. ജാതി രാഷ്ട്രീയം ഉയർത്തിപ്പിടിക്കാനാണ് ഈ സഖ്യത്തിൻെറ ശ്രമം. ജാതി രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് ബിജെപിയുടെ ഹിന്ദുത്വ വോട്ട് ബാങ്കിൽ വിള്ളൽ വീഴ്ത്താനുള്ള തന്ത്രങ്ങളാണ് നിതീഷ് മെനയുന്നത്.

  see also: നിതീഷ് കുമാറിന് സ്വന്തമായി 45 എംഎല്‍എമാര്‍; വേണ്ടത് 122; ഇനി അക്കൗണ്ടിൽ 165

  രാജ്യത്താകെ ജാതി സെൻസസ് നടത്താൻ കേന്ദ്ര സർക്കാരിന് യോജിപ്പുണ്ടായിരുന്നില്ല. എന്നാൽ ബീഹാറിൽ അത് നടപ്പിലാക്കാൻ നിതീഷ് കുമാറിന് സാധിച്ചു. പ്രതിപക്ഷ പാർട്ടികളുടെയും ബീഹാർ ബിജെപി ഘടകത്തിൻെറയും പിന്തുണയും അദ്ദേഹം ഉറപ്പാക്കിയിരുന്നു. 2024 ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഈ സെൻസസിലെ കണക്കുകൾ പുറത്തുവിടുമെന്നാണ് നിതീഷ് പ്രഖ്യാപിച്ചിട്ടുള്ളത്.

  ഉത്തർപ്രദേശിൽ ഹിന്ദുത്വ രാഷ്ട്രീയവും, ദേശസ്നേഹവും ഉയർത്തിപ്പിടിച്ച് അധികാരം പിടിക്കാൻ ബിജെപിക്ക് സാധിച്ചിരുന്നു. ജാതി രാഷ്ട്രീയത്തിൻെറ വക്താക്കളായ സമാജ് വാദി പാർട്ടിയും മായാവതിയുടെ ബിഎസ്പിയും അവിടെ അപ്രസക്തരായി മാറുകയും ചെയ്തു. ഇതേ തന്ത്രം ബീഹാറിലും പരീക്ഷിക്കാൻ ബിജെപിക്ക് പദ്ധതിയുണ്ട്. എല്ലാ സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കാൻ തങ്ങൾക്ക് സാധിക്കുമെന്നും അവർ ഉറപ്പിക്കുന്നു. 7 പാർട്ടികളുടെ നേതൃത്വത്തിലുള്ള സഖ്യമാണ് ഇനി ബീഹാറിൽ അധികാരത്തിൽ വരാൻ പോവുന്നത്. 164 എംഎൽമാരുടെ പിന്തുണയും ഈ സഖ്യത്തിനുണ്ട്. ജാതി സമവാക്യങ്ങളാണ് പലപ്പോഴും ബീഹാറിൽ ജെഡിയുവിനും ആർജെഡിക്കും അനുകൂല ഘടകമാവുന്നത്. എന്നാൽ വികസനം, സ്ഥിരതയുള്ള ഭരണം, അഴിമതിക്കെതിരായ പോരാട്ടം, ക്രമസമാധാന നില തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചായിരിക്കും ഇനി ബിജെപി തന്ത്രങ്ങൾ മെനയുക.
  Published by:Amal Surendran
  First published: