News18 MalayalamNews18 Malayalam
|
news18-malayalam
Updated: January 2, 2020, 9:02 PM IST
പ്രധാനമന്ത്രി നരേന്ദ്രമോദി
തുമകുരു (കർണാടക): പൗരത്വ ഭേദഗതി നിയമത്തിൽ കോൺഗ്രസിന്റെയും സഖ്യകക്ഷികളുടെയും എതിർപ്പിനെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ 70 വർഷമായി പാകിസ്ഥാനിൽ ന്യൂനപക്ഷങ്ങൾക്കു നേരെയുള്ള അതിക്രമങ്ങളെക്കുറിച്ച് അവർ എന്തുകൊണ്ടാണു മൗനം പാലിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. രണ്ടു ദിവസത്തെ കർണാടക സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി ശ്രീ സിദ്ധഗംഗ മഠത്തിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.
Also Read-
'CAA ഇന്ത്യയുടെ ആഭ്യന്തരകാര്യം'; നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയംഅയൽരാജ്യങ്ങളിൽ മതത്തിന്റെ പേരിൽ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം ഒരുക്കേണ്ടത് ഇന്ത്യയുടെ ഉത്തരവാദിത്തമാണ്. നമ്മുടെ സംസ്കാരം അതാണ്. 'ഇന്ന് ഇന്ത്യൻ പാർലമെന്റിനെതിരെ പ്രക്ഷോഭം നടത്തുന്നവർ, പാകിസ്ഥാന്റെ പ്രവർത്തനങ്ങൾ രാജ്യാന്തര തലത്തിൽ തുറന്നുകാട്ടണം. പാകിസ്ഥാൻ കഴിഞ്ഞ 70 വർഷമായി നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെയാണ് പ്രതിഷേധിക്കേണ്ടത്. അതിന് ധൈര്യം കാട്ടണം’– പ്രധാനമന്ത്രി പറഞ്ഞു.
'മുദ്രാവാക്യങ്ങൾ വിളിക്കണമെന്നുണ്ടെങ്കിൽ അവിടെ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെയാണ് വേണ്ടത്. പ്രതിഷേധ റാലികൾ നടത്തണമെന്നുണ്ടെങ്കിൽ പാകിസ്ഥാനിൽ നിന്ന് ആട്ടിയോടിച്ച ദളിത് സ്ത്രീകൾക്ക് പിന്തുണ നൽകിക്കൊണ്ടാകണം'- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Published by:
Rajesh V
First published:
January 2, 2020, 9:02 PM IST