• HOME
  • »
  • NEWS
  • »
  • india
  • »
  • 'രാജ്യം എല്ലാ മതവിഭാഗങ്ങൾക്കുമുള്ളത്'; പൗരത്വ നിയമത്തിനെതിരെ ബംഗാൾ ബിജെപി ഉപാധ്യക്ഷൻ

'രാജ്യം എല്ലാ മതവിഭാഗങ്ങൾക്കുമുള്ളത്'; പൗരത്വ നിയമത്തിനെതിരെ ബംഗാൾ ബിജെപി ഉപാധ്യക്ഷൻ

നിയമം ഒരു മതത്തെയും കുറിച്ചല്ലെങ്കിൽ ഹിന്ദു, സിഖ്, പാഴ്സി തുടങ്ങിയ വേർതിരിവ് എന്തുകൊണ്ടെന്നും അതിൽ മുസ്ലീങ്ങളെ ഉൾപ്പെടുത്താത്തത് എന്തുകൊണ്ടെന്നും അദ്ദേഹം ചോദിച്ചു...

chandra-bose

chandra-bose

  • Share this:
    കൊൽക്കത്ത: പൗരത്വ നിയമത്തിനെതിരെ പശ്ചിമ ബംഗാളിലെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ചന്ദ്രകുമാർ ബോസ്. രാജ്യം എല്ലാ മതവിഭാഗങ്ങൾക്കും ഉളളതാണെന്ന് ചന്ദ്രകുമാർ ബോസ്. നിയമം ഒരു മതത്തെയും കുറിച്ചല്ലെങ്കിൽ ഹിന്ദു, സിഖ്, പാഴ്സി തുടങ്ങിയ വേർതിരിവ് എന്തുകൊണ്ടെന്നും അതിൽ മുസ്ലീങ്ങളെ ഉൾപ്പെടുത്താത്തത് എന്തുകൊണ്ടെന്നും അദ്ദേഹം ചോദിച്ചു.

    നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ അനന്തരവൻ കൂടിയാണ് ചന്ദ്രകുമാർ ബോസ്. അതിനിടെ ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ട വിഷയം മന്ത്രിസഭായോഗം പരിഗണിക്കുമെന്ന് സൂചന.

    കേന്ദ്രസർക്കാരിനെതിരെ യോജിച്ച പ്രതിഷേധം വേണമെന്ന് ചൂണ്ടിക്കാട്ടി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് കത്തയച്ചു.

    ബംഗാളിൽ ഗവർണറെ തടഞ്ഞ് വിദ്യാർഥികളുടെ പ്രതിഷേധിച്ചു. ജാദവ്പൂർ സർവ്വകലാശാലയിലാണ് വിദ്യാർഥികൾ ഗവർണർ ജഗ്ദീപ് ധൻകറിനെ തടഞ്ഞത്.
    Published by:Anuraj GR
    First published: