ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധനവില വര്‍ധനയെ ന്യായീകരിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്. ഇന്ധന വില വര്‍ധിക്കുന്നത് ജനങ്ങള്‍ക്ക് പ്രശ്നമാണെന്ന് അംഗീകരിക്കുന്നെന്നും എന്നാല്‍ ഈ ദുരിതസമയത്ത് ക്ഷേമ പദ്ധതികള്‍ക്കായി കണ്ടത്തേണ്ടതുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
'ഇന്ധനവില ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്നതായി അംഗീകരിക്കുന്നു. വാക്സിനുകള്‍ക്കും ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ക്കുമായി പണം ചെലവഴിക്കുന്നതിനൊപ്പം ഈ വര്‍ഷം മാത്രം പാവപ്പെട്ടവര്‍ക്കായി സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഒരു ലക്ഷം കോടി രൂപ ചെലവഴിക്കുന്നു' മന്ത്രി പറഞ്ഞു.
കോവിഡ് വാക്സിനുവേണ്ടി വര്‍ഷം 35,000 കോടി രൂപ ചെലവഴിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ഇന്ധനവില വര്‍ധനവിനെക്കുറിച്ച് പരാതി ഉന്നയിക്കുന്ന കോണ്‍ഗ്രസ് എന്തുകൊണ്ടാണ് അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നികുതി കുറയ്ക്കാത്തതെന്ന് മന്ത്രി ചോദിച്ചു.
Also Read-ഓട വൃത്തിയാക്കിയില്ല; കരാറുകാരനെ റോഡിലിരുത്തി ദേഹത്ത് മാലിന്യം നിക്ഷേപിച്ച് ശിവസേന എം.എല്‍.എ
പഞ്ചാബ്, രാജസ്ഥാന്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നികുതി കുറയ്ക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവരെ ഇന്ധനവില ബാധിക്കുമെന്ന് രാഹുല്‍ ഗാന്ധിക്ക് ആശങ്കയുണ്ടെങ്കില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോട് ഇന്ധന നികുതി കുറയ്ക്കാന്‍ ആവശ്യപ്പെടണമെന്ന് മന്ത്രി പറഞ്ഞു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയോട് ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശിക നികുതികള്‍, ചരക്കുകള്‍ കൂലി എന്നിവ അനുസരിച്ച് ഇന്ധനവില വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്തമാണ്. രാജസ്ഥാന്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക, ലഡാക്ക് എന്നിവിടങ്ങളില്‍ പെട്രോള്‍ ലിറ്ററിന് 100 രൂപയില്‍ അധികമാണ് വില.
രാജ്യത്ത് ഏറ്റവും കൂടുതല്‍ പെട്രോളിനും ഡീസലിനും വില്‍പ്പന നികുതി ചുമത്തുന്നത് കോണ്‍ഗ്രസ് ഭരണത്തിലുള്ള രാജസ്ഥാനാണ്. മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക എന്നിവയാണ് കൂടുതല്‍ നികുതി ചുമത്തുന്ന മറ്റു സംസ്ഥാനങ്ങളാണ്.
Also Read-ഉത്തരാഖണ്ഡ് പ്രതിപക്ഷ നേതാവ് ഡോ. ഇന്ദിരാ ഹൃദയേഷ് അന്തരിച്ചു
അതേസമയം തുടര്‍ച്ചയായ രണ്ട് ദിവസം പെട്രോള്‍ - ഡീസല്‍ വില കൂടിയ ശേഷം ഇന്ന് രാജ്യത്ത് ഇന്ധനവിലയില്‍ വിലയില്‍ മാറ്റമില്ല. ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 96.12 രൂപയും ഡല്‍ഹിയില്‍ ഡീസല്‍ വില ലിറ്ററിന് 86.98 രൂപയുമാണ്. മുംബൈയിലെ പെട്രോള്‍ വില മാറ്റമില്ലാതെ ലിറ്ററിന് 102.30 രൂപയായി.
കേരളത്തില്‍ പെട്രോള്‍, ഡീസല്‍ വില ഇന്നലെ വര്‍ധിച്ചിരുന്നു. പെട്രോളിന് 27 പൈസയും ഡീസലിന് 24 പൈസയുമാണ് ഇന്നലെ കൂടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 98.16 രൂപയും ഡീസലിന് 93.48 രൂപയുമാണ് ഇന്നത്തെ വില. മെയ് നാലിന് ശേഷം 23 തവണയാണ് എണ്ണ കമ്പനികള്‍ ഇന്ധന വില കൂട്ടിയത്.
കൊല്‍ക്കത്തയില്‍ പെട്രോളിന് ലിറ്ററിന് 96.06 രൂപയും ഡീസലിന് ലിറ്ററിന് 89.83 രൂപയുമാണ് വില. ചെന്നൈയിലെ ഉപഭോക്താക്കള്‍ പെട്രോളിന് 97.43 രൂപയും ഡീസലിന് 91.64 രൂപയുമാണ് നല്‍കേണ്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.