നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • NCPക്ക് നൽകിയ സമയപരിധി അവസാനിക്കുന്നതിന് മുൻപേ എന്തുകൊണ്ട് രാഷ്ട്രപതി ഭരണം ? കേന്ദ്ര ആഭ്യന്തരമന്ത്രാലയം പറയുന്നു

    NCPക്ക് നൽകിയ സമയപരിധി അവസാനിക്കുന്നതിന് മുൻപേ എന്തുകൊണ്ട് രാഷ്ട്രപതി ഭരണം ? കേന്ദ്ര ആഭ്യന്തരമന്ത്രാലയം പറയുന്നു

    എൻസിപിക്ക് രാത്രി 8.30വരെ ഗവർണർ സമയം അനുവദിച്ചിരുന്നോ ? സമയപരിധി അവസാനിക്കും മുൻപേ രാഷ്ട്രപതി ഭരണത്തിന് ഗവർണർ ശുപാർശ ചെയ്തോ?

    News18

    News18

    • Share this:
      # അരുണിമ

      ന്യൂഡൽഹി: മഹാരാഷ്ട്രയിൽ രണ്ടാഴ്ചയായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് ഒടുവിലാണ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന ശുപാർശ ഗവർണർ ബി എസ് കോഷ്യാരി
      കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയച്ചത്. പ്രസിഡന്റ് രാംനാഥ് കോവിന്ദ് ഇതിന് അംഗീകാരം നൽകിയതോടെ ചൊവ്വാഴ്ച തന്നെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നിലവിൽ വന്നു.

      “ഭരണഘടനയുടെ 356 (1) അനുച്ഛേദ പ്രകാരമാണ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. മഹാരാഷ്ട്രയിലെ സംസ്ഥാന നിയമസഭ റദ്ദ് ചെയ്യപ്പെട്ടിരിക്കുകയാണ്''- രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത് സ്ഥിരീകരിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സംസ്ഥാനത്ത് സുസ്ഥിരമായ ഒരു സർക്കാർ രൂപീകരിക്കാൻ ഏതെങ്കിലും പാർട്ടിക്കോ സഖ്യത്തിനോ കഴിയാത്തതിനാൽ രാഷ്ട്രപതി ഭരണം നടപ്പാക്കണമെന്ന് ഗവർണർ കേന്ദ്ര സർക്കാരിന് റിപ്പോർട്ട് അയച്ചതിന് ശേഷമാണ് തീരുമാനം.

      Also Read- മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം; ഗവർണറുടെ ശുപാർശ രാംനാഥ് കോവിന്ദ് അംഗീകരിച്ചു

      സർക്കാർ രൂപീകരണത്തിനുള്ള എല്ലാ ശ്രമങ്ങളും താൻ നടത്തിയെന്നും എന്നാൽ അവ വിജയം കണ്ടില്ലെന്നും ഗവർണർ പറയുന്നു. സംസ്ഥാനത്ത് സുസ്ഥിരമായ ഒരു സർക്കാരും രൂപീകരിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും ഗവർണർ അറിയിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമായി ബന്ധപ്പെട്ട വക്താവ് സിഎൻഎൻ-ന്യൂസ് 18 നോട് പറഞ്ഞു.

      എന്നാൽ, ശരത് പവാറിന്റെ എൻസിപിക്ക് തങ്ങളെ പിന്തുണക്കുന്ന എംഎൽഎമാരുടെ കണക്ക് ബോധിപ്പിക്കാൻ രാത്രി എട്ടര വരെ സമയം നൽകിയിട്ടും ഗവർണർ ബിജെപിയുടെ നിർദേശപ്രകാരം ധൃതിപിടിച്ചുവെന്നും ശിവസേനയും എൻസിപിയും വിമർശിച്ചു.

      ''രാഷ്ട്രപതി ഭരണം ഏർപ്പെടുന്നത് ഏറ്റവും ഒടുവിലത്തെ വഴിയായിരിക്കണം. ഇല്ല, ഞങ്ങൾക്ക് സർക്കാര്‍ രൂപീകരിക്കാൻ കഴിയില്ല എന്നും ഞങ്ങൾക്ക് സർക്കാർ രൂപീകരിക്കാനാകും, പക്ഷേ കുറച്ച് സമയം വേണം എന്നു പറയുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്.''- കോൺഗ്രസ് എംപിയും മുതിർന്ന അഭിഭാഷകനുമായ അഭിഷേക് മനു സിംഗ്വി സിഎൻഎൻ- ന്യൂസ് 18നോട് പറഞ്ഞു.

      Also Read- വിനോദ നികുതി ചുമത്തൽ; സംസ്ഥാനത്ത് വ്യാഴാഴ്ച സിനിമാ ബന്ദ്

      ‌രാവിലെ 11.30 ന് എൻ‌സി‌പി നേതാക്കൾ ഗവർണറെ സന്ദര്‍ശിക്കുകയും മൂന്നു ദിവസത്തെ സമയം തേടുകയുമാണ് ചെയ്തതെന്ന് വിമർശനങ്ങൾക്ക് മറുപടിയായി കേന്ദ്ര ആഭ്യന്ത മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നു. “ഇന്ന് ഉച്ചയ്ക്ക് ഗവർണറിൽ നിന്ന് റിപ്പോർട്ട് ലഭിച്ചു, അതിനുശേഷം കേന്ദ്ര മന്ത്രിസഭ യോഗം ചേർന്നു, ഇത് പരിഗണിക്കുകയും രാഷ്ട്രപതി ഭരണത്തിന് ശുപാർശ ചെയ്യുകയുമായിരുന്നു.” അധികൃതർ പറയുന്നു.

      എം‌എൽ‌എമാരെ വലവീശിപ്പിടിക്കാനുള്ള ശ്രമങ്ങളെ കുറിച്ച് ഗവർണർ പരാമർശിക്കുന്നില്ലെന്ന് ‌റിപ്പോർട്ട് കണ്ട ഉദ്യോഗസ്ഥർ പറഞ്ഞു.

      “രാഷ്ട്രപതി ഭരണം ഗവർണർ ശുപാർശ ചെയ്തതിന്റെ ഏക അടിസ്ഥാനം, അദ്ദേഹത്തിന്റെ വിലയിരുത്തലിൽ, ഒരു പാർട്ടിക്കും സഖ്യത്തിനും സർക്കാർ രൂപീകരിക്കാൻ വേണ്ട ഭൂരിപക്ഷമില്ലെ എന്നതാണ്,” ഉദ്യോഗസ്ഥർ പറഞ്ഞു.

      “ഭരണഘടനയുടെ വ്യവസ്ഥകൾക്കനുസൃതമായി സംസ്ഥാന ഭരണം നടത്താൻ കഴിയില്ലെന്ന് ഗവർണർക്ക് ബോധ്യപ്പെട്ടു” മന്ത്രാലയ ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. “മറ്റു വഴികളില്ലാതെ ഗവർണർ ഭരണഘടനയുടെ 356ാം അനുച്ഛേദ പ്രകാരം ഒരു റിപ്പോർട്ട് അയച്ചു. ഏതെങ്കിലും പാർട്ടിക്ക് ഭൂരിപക്ഷം ബോധ്യപ്പെടുത്താനായാൽ രാഷ്ട്രപതി ഭരണം പുനരവലോകനംചെയ്യാൻ കഴിയും. ” - ഉദ്യോഗസ്ഥർ പറയുന്നു.

      രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനുള്ള ഗവർണറുടെ ശുപാർശ ചോദ്യം ചെയ്ത് ശിവന സേന സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
      First published:
      )}