• HOME
  • »
  • NEWS
  • »
  • india
  • »
  • UPSC Civil Services Result 2019 | സിവിൽ സർവീസ് ഫലം വന്നപ്പോൾ #രാഹുൽ മോദി എന്തുകൊണ്ട് ട്രെൻഡിങ്ങായി

UPSC Civil Services Result 2019 | സിവിൽ സർവീസ് ഫലം വന്നപ്പോൾ #രാഹുൽ മോദി എന്തുകൊണ്ട് ട്രെൻഡിങ്ങായി

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ തങ്ങളുടെ പേരുകൾ ഇത്തരത്തിൽ ഒരുമിക്കുന്നത് ഒരിക്കലും സങ്കല്പിച്ചിട്ട് പോലുമുണ്ടാകില്ല.

News 18

News 18

  • News18
  • Last Updated :
  • Share this:
കഴിഞ്ഞവർഷത്തെ (2019) സിവിൽ സർവീസ് പരീക്ഷയുടെ ഫലം വന്നപ്പോൾ 829 പേരാണ് യോഗ്യത നേടിയത്. ഇന്ത്യയിലെ തന്നെ ഏറ്റവും വിഷമം പിടിച്ച പരീക്ഷകളിൽ ഒന്നിന്റെ ഫലം വന്നപ്പോൾ ഇത്തവണ ട്രെൻഡിങ്ങായത് രാഹുൽ മോദി എന്ന പേരാണ്.

പ്രധാനമന്ത്രി മോദിക്കും കോൺഗ്രസ് നേതാവ് രാഹുലിനും സിവിൽ സർവീസിൽ എന്തുകാര്യം എന്ന് ചോദിക്കാൻ വരട്ടെ. ഇത്തവണത്തെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥിയാണ് രാഹുൽ മോദി. റോൾ നമ്പർ 6312980 ആയി എത്തി സിവിൽ സർവീസ് കടമ്പ കടന്ന രാഹുൽ മോദിക്ക് ഫലം വന്നപ്പോൾ 420 ആണ് റാങ്ക്.

You may also like:അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബിഹാർ സർക്കാർ [NEWS]കോവിഡ് വ്യാപനത്തിനിടയിലും സ്കൂളുകൾ തുറക്കണമെന്ന് ആവർത്തിച്ച് ട്രംപ് [NEWS] കോവിഡ് പ്രതിരോധത്തിനായി പൊലീസിന്റെ ആക്ഷൻ പ്ലാൻ [NEWS]

അതുകൊണ്ടു തന്നെ ഇത്തവണത്തെ സിവിൽ സർവീസ് പരീക്ഷാഫലം വന്നപ്പോൾ ഈ 420 ആം റാങ്കുകാരനാണ് ഏറ്റവും കൂടുതൽ ശ്രദ്ധ കിട്ടിയത്. കാരണം, വേറൊന്നുമല്ല രാഷ്ട്രീയമായി രണ്ട് ധ്രുവങ്ങളിൽ നിൽക്കുന്ന രണ്ട് പേരുകൾ ഒരുമിച്ച് കേട്ടപ്പോഴുള്ള കൗതുകം തന്നെ കാരണം.



കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ തങ്ങളുടെ പേരുകൾ ഇത്തരത്തിൽ ഒരുമിക്കുന്നത് ഒരിക്കലും സങ്കല്പിച്ചിട്ട് പോലുമുണ്ടാകില്ല. എന്നാൽ, മഹാമാരിയുടെ കാലത്ത് കൗതുകമായി മാറുകയാണ് 420 ആം റാങ്കുകാരനും അയാളുടെ പേരും.

ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ്, ഇന്ത്യൻ ഫോറിൻ സർവീസ്, ഇന്ത്യൻ പൊലീസ് സർവീസ് തുടങ്ങി വിവിധ കേന്ദ്ര സർവീസുകളിലേക്ക് നടത്തുന്ന പരീക്ഷയാണ് സിവിൽ സർവീസ് പരീക്ഷ.
Published by:Joys Joy
First published: