ഇന്റർഫേസ് /വാർത്ത /India / എന്തുകൊണ്ട് മകൻ രഹാൻ വാദ്ര കന്നി വോട്ട് ചെയ്യാനെത്തിയില്ല? പ്രിയങ്കയുടെ മറുപടി ഇങ്ങനെ

എന്തുകൊണ്ട് മകൻ രഹാൻ വാദ്ര കന്നി വോട്ട് ചെയ്യാനെത്തിയില്ല? പ്രിയങ്കയുടെ മറുപടി ഇങ്ങനെ

പ്രിയങ്ക ഗാന്ധി മക്കൾക്കൊപ്പം

പ്രിയങ്ക ഗാന്ധി മക്കൾക്കൊപ്പം

പ്രിയങ്കയുടെ മകനും മകളും ഉത്തർപ്രദേശിലെ ഏതാനും പ്രചാരണ പരിപാടികളിൽ പങ്കെടുത്തിരുന്നു

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    ന്യൂഡൽഹി: ആറാംഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിൽ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഭർത്താവ് റോബർട്ട് വാദ്രയും ഡൽഹിയിൽ വോട്ട് ചെയ്തു. എന്നാൽ കുടുംബത്തിലെ പുതിയ വോട്ടർ വോട്ട് ചെയ്യാൻ എത്താത്തതിനെ കുറിച്ചായിരുന്നു പ്രിയങ്ക ഗാന്ധിയോട് മാധ്യമപ്രവർത്തകർക്ക് ചോദിക്കാനുണ്ടായിരുന്നത്. പ്രിയങ്ക ഗാന്ധിയുടെ മകൻ 19 കാരനായ രഹാൻ വാദ്ര ഈ തെരഞ്ഞെടുപ്പിൽ തന്റെ കന്നി വോട്ട് രേഖപ്പെടുത്തേണ്ടതായിരുന്നു. എന്നാല്‍ മകന് പരീക്ഷക്കായി ലണ്ടനിലേക്ക് മടങ്ങിപോകേണ്ടിവന്നുവെന്ന് പ്രിയങ്ക മാധ്യമപ്രവർത്തകരോട് പറഞ്ഞു.

    ഉത്തർപ്രദേശിലെ ഏതാനും തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ മകൻ രഹാൻ വാദ്രയും സഹോദരി മിറയയും പ്രിയങ്ക ഗാന്ധിക്കൊപ്പം പങ്കെടുത്തിരുന്നു. ഉത്തർപ്രദേശിന്റെ ചുമതലയുള്ള രണ്ട് ജനറൽ സെക്രട്ടറിമാരിൽ ഒരാളാണ് പ്രിയങ്ക ഇപ്പോൾ. തെരഞ്ഞെടുപ്പ് സമയത്ത് അമ്മ സോണിയാ ഗാന്ധിക്കും സഹോദരൻ രാഹുൽ ഗാന്ധിക്കും വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയിരുന്നെങ്കിലും രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ് വൈകിയതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഇതുവരെ മക്കളെ നല്ലതുപോലെ വളർത്തണമന്നായിരുന്നു പ്രിയങ്ക മറുപടി പറഞ്ഞത്. എന്നാൽ ഇപ്പോൾ അവർ വലുതായി. അതിനാലാണ് സജീവ രാഷ്ട്രീയത്തിക്ക് എത്തിയത്- പ്രിയങ്ക വ്യക്തമാക്കിയിരുന്നു.

    First published:

    Tags: 2019 Loksabha Election, 2019 ലോക്സഭാ തെരഞ്ഞെടുപ്പ്, Aap, Bjp, Congress, Election 2019, Kerala Lok Sabha Elections 2019, Kummanam Rajasekharan, Lok Sabha Election 2019, Loksabha election 2019, Narendra modi, Priyanka Gandhi, Rahul gandhi, Virat kohli, അമിത് ഷാ, അരവിന്ദ് കെജ്രിവാൾ, ആം ആദ്മി പാർട്ടി, കോൺഗ്രസ്, തെരഞ്ഞെടുപ്പ് 2019, നരേന്ദ്ര മോദി, ബിജെപി, രാഹുൽ ഗാന്ധി, ലോക്സഭാ തെരഞ്ഞെടുപ്പ് 2019