നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Surya Namaskar| 'മുസ്ലീം വിദ്യാര്‍ത്ഥികളെ സൂര്യനമസ്കാരത്തിന് നിർബന്ധിക്കുന്നത് എന്തിന്?'; വിവാദ സര്‍ക്കുലറിനെതിരെ കശ്മീര്‍ നേതാക്കള്‍; പിൻവലിക്കണമെന്ന് ആവശ്യം

  Surya Namaskar| 'മുസ്ലീം വിദ്യാര്‍ത്ഥികളെ സൂര്യനമസ്കാരത്തിന് നിർബന്ധിക്കുന്നത് എന്തിന്?'; വിവാദ സര്‍ക്കുലറിനെതിരെ കശ്മീര്‍ നേതാക്കള്‍; പിൻവലിക്കണമെന്ന് ആവശ്യം

  ഈ സര്‍ക്കുലര്‍ സ്വീകാര്യമല്ലെന്നും ഇതിന് പ്രാധാന്യം കൊടുക്കേണ്ട കാര്യമില്ലെന്നുമാണ് ഒമര്‍ അബ്ദുള്ളയും മെഹബൂബ മുഫ്തിയും അഭിപ്രായപ്പെട്ടത്.

  Mehbooba Mufti

  Mehbooba Mufti

  • Share this:
   കേന്ദ്രഭരണപ്രദേശമായ ജമ്മു കശ്മീരില്‍ (Jammu & Kashmir) ഒരു പുതിയ വിവാദം (Controversy) കത്തിപ്പടരുകയാണ്. കശ്മീരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫാക്കല്‍റ്റി അംഗങ്ങളും വിദ്യാര്‍ത്ഥികളും വെള്ളിയാഴ്ച വെര്‍ച്വല്‍ 'സൂര്യ നമസ്‌കാരം' (Virtual Surya Namaskar) പരിപാടിയില്‍ സജീവമായി പങ്കെടുക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ലെഫ്റ്റനന്റ് ജനറല്‍ മനോജ് സിന്‍ഹയുടെ ഭരണകൂടം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികള്‍ക്ക് സര്‍ക്കുലർ അയച്ചിരുന്നു.

   "2022 ജനുവരി 14 മകരസംക്രാന്തി ദിനത്തിൽ, ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാ​ഗമായി നിരവധി ആളുകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള വെർച്വൽ സൂര്യ നമസ്‌കാരം സംഘടിപ്പിക്കണമെന്നാണ് ഇന്ത്യൻ സ‍ർക്കാ‍ർ ആഗ്രഹിക്കുന്നത്", ജമ്മു കശ്മീര്‍ ഭരണകൂടത്തിന്റെ ഉന്നതവിദ്യാഭ്യാസ ഡയറക്റ്ററേറ്റ് പുറത്തിറക്കിയ സര്‍ക്കുലറില്‍ (Circular) പറയുന്നു.

   "ഉണർവിനായി സൂര്യനമസ്‌കാർ" ("Surya Namaskar for vitality'') എന്ന ടാഗ്‌ലൈനോടെ ഇതൊരു ജനകേന്ദ്രീകൃത പരിപാടിയാക്കാൻ അധ്യാപകരോടും വിദ്യാർത്ഥികളോടും ഈ ഉത്തരവ് ആവശ്യപ്പെടുന്നു. ഇതേത്തുടര്‍ന്ന് ജമ്മു കശ്മീരിന്റെ മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ളയും മെഹബൂബ മുഫ്തിയും അടക്കമുള്ള നേതാക്കള്‍ ലെഫ്റ്റനന്റ് ജനറല്‍ ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ചു. പ്രദേശത്തെ പല ആളുകൾക്കും ഈ സര്‍ക്കുലര്‍ സ്വീകാര്യമല്ലെന്നും ഇതിന് പ്രാധാന്യം കൊടുക്കേണ്ട കാര്യമില്ലെന്നുമാണ് ഒമര്‍ അബ്ദുള്ളയും മെഹബൂബ മുഫ്തിയും അഭിപ്രായപ്പെട്ടത്.

   ''എന്തുകൊണ്ട് മകരസംക്രാന്തി ആഘോഷിക്കാന്‍ മുസ്ലീം വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിതരാക്കുന്നത്? മകരസംക്രാന്തി ഒരു ഉത്സവമാണ്, അത് ആഘോഷിക്കണോ വേണ്ടയോ എന്നത് വ്യക്തിപരമായ തീരുമാനമായിരിക്കണം. മുസ്ലീം ഇതര വിദ്യാര്‍ത്ഥികളെ ഈദ് ആഘോഷിക്കുന്നതിനുള്ള ഉത്തരവിട്ടുള്ള സമാനമായ സര്‍ക്കുലര്‍ പുറപ്പെടുവിച്ചാല്‍ ബിജെപി സന്തോഷിക്കുമോ?'', ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു.

   Also Read- Accident| കർണാടകയിൽ കാർ ഡിവൈഡറിലിടിച്ച് ഏഴുമരണം

   ഈ നീക്കത്തെ മെഹബൂബ മുഫ്തിയും ശക്തമായി വിമര്‍ശിച്ചു. ''ഇന്ത്യന്‍ സര്‍ക്കാരിന്റെ പി ആര്‍ സാഹസങ്ങള്‍ കശ്മീരികളെ തരംതാഴ്ത്താനും കൂട്ടമായി അപമാനിക്കാനും ലക്ഷ്യമിടുന്നു. മതപരമായ അര്‍ത്ഥങ്ങളുള്ള എന്തെങ്കിലും അടിച്ചേല്‍പ്പിക്കുന്നതിന്റെ വ്യക്തമായ അസ്വാരസ്യം അവഗണിച്ച്, ഉത്തരവുകള്‍ പുറപ്പെടുവിച്ച് സൂര്യനമസ്‌കാരം ചെയ്യാന്‍ വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും നിര്‍ബന്ധിക്കുന്നത് അവരുടെ (എന്‍ഡിഎ സര്‍ക്കാരിന്റെ) വര്‍ഗീയ മനസ്സിനെ വ്യക്തമാക്കി തരുന്നു'', അവര്‍ പറഞ്ഞു.

   ''ഫാക്കല്‍റ്റികളുടെയും വിദ്യാര്‍ത്ഥികളുടെയും പങ്കാളിത്തം 'ഉറപ്പാക്കാന്‍' കശ്മീരിലെ കോളജുകളുടെ മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതും മുസ്ലീങ്ങളെ 'സൂര്യ നമസ്‌കാരം' ചെയ്യാന്‍ നിര്‍ബന്ധിതരാക്കുന്നതും മതപരമായ ഇടപെടലിന്റെ തെളിവാണ്. ഈ ഉത്തരവ് പിന്‍വലിക്കുക'', നാഷണല്‍ കോണ്‍ഫറന്‍സ് വക്താവ് ഇമ്രാന്‍ ദാര്‍ ട്വീറ്റ് ചെയ്തു.

   ഒമര്‍ അബ്ദുള്ള തന്റെ പാര്‍ട്ടി സഹപ്രവര്‍ത്തകനായ ഉമേഷ് തലാഷിയുടെ പോസ്റ്റും റീട്വീറ്റ് ചെയ്തിരുന്നു. "നാളെ ഒരു മുസ്ലീം മുഖ്യമന്ത്രി എല്ലാവരും റംസാൻ വ്രതം അനുഷ്ഠിക്കണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചാൽ, മുസ്ലീം ഇതര സമുദായക്കാർക്ക് എന്ത് തോന്നും? മതപരമായ ആചാരങ്ങൾ ജനങ്ങളുടെമേൽ അടിച്ചേൽപ്പിക്കുന്നത് നേതാക്കന്മാ‍ർ അവസാനിപ്പിക്കണം, അവർക്ക് ഈ വിഷയങ്ങളിൽ ഇടപെടാൻ അവകാശമില്ല.", തലാഷി ട്വീറ്റ് ചെയ്തു.

   സ്വാതന്ത്ര്യ ദിനത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് സ്‌കൂളുകളില്‍ 'സൂര്യ നമസ്‌കാരം' പരിപാടി സംഘടിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് എതിര്‍ത്തിരുന്നു. 'സൂര്യ നമസ്‌കാരം' സൂര്യനെ ആരാധിക്കുന്ന ഒരു പൂജയാണെന്നും ഇസ്ലാം അത് അനുവദിക്കുന്നില്ല എന്നുമാണ് അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് ഈ വിഷയത്തില്‍ പ്രതികരിച്ചത്.
   Published by:Rajesh V
   First published: