നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'കളങ്കം' തുടച്ചുനീക്കിയത് 19 ‍വർഷത്തിനു ശേഷം; മരിച്ച ഭര്‍ത്താവിനെ കുറ്റവിമുക്തനാക്കാനുളള നിയമപോരാട്ടം വിജയിച്ചതിങ്ങനെ

  'കളങ്കം' തുടച്ചുനീക്കിയത് 19 ‍വർഷത്തിനു ശേഷം; മരിച്ച ഭര്‍ത്താവിനെ കുറ്റവിമുക്തനാക്കാനുളള നിയമപോരാട്ടം വിജയിച്ചതിങ്ങനെ

  മരിച്ചു പോയ ഭർത്താവിന് വേണ്ടിയുള്ള നിയമ പോരാട്ടത്തിൽ വിജയിച്ച് ഭാര്യ ആശാ ഗുപ്ത

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   മരിച്ചു പോയ ഭർത്താവിന് വേണ്ടിയുള്ള നിയമ പോരാട്ടത്തിൽ വിജയിച്ച് ഭാര്യ ആശാ ഗുപ്ത. ഗുജറാത്ത് സ്വദേശിയായ ആശയുടെ ഭർത്താവ് അഞ്ച് വര്‍ഷം മുമ്പാണ് മരിച്ചത്. എന്നാൽ 19 വര്‍ഷം പഴക്കമുള്ള ഒരു കൊള്ളയടി കേസില്‍ പ്രതിയാക്കപ്പെട്ട തന്റെ ഭര്‍ത്താവിനെ കുറ്റവിമുക്തനാക്കുന്നതിനായി ആശ നടത്തിയ നിയമ പോരാട്ടം ഒടുവിൽ ഫലം കണ്ടു. ആശാ ഗുപ്തയുടെ ഭര്‍ത്താവ് ലളിത് ഗുപ്ത കുറ്റക്കാരനല്ലെന്ന് ഗുജറാത്ത് ഹൈക്കോടതി വിധിച്ചു. ലളിതിനെ കുറ്റവിമുക്തനാക്കിക്കൊണ്ട് ചൊവ്വാഴ്ചയായിരുന്നു ഗുജറാത്ത് ഹൈക്കോടതിയുടെ വിധി വന്നത്.

   2002-ലാണ് ലളിത് ഗുപ്തയെയും സുഹൃത്ത് രത്നാകര്‍ രാഹുര്‍ക്കറിനെയും കൊള്ളയടിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി റാവുപുര പോലീസ് അറസ്റ്റ് ചെയ്തത്. വഡോദരയിലെ ഒരു മജിസ്‌ട്രേറ്റ് കോടതി 2008ല്‍ രണ്ട് ഗുരുതരമായ കുറ്റങ്ങളില്‍ നിന്നും ഇവരെ കുറ്റവിമുക്തരാക്കിയെങ്കിലും മറ്റ് ചെറിയ കുറ്റങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കുകയുണ്ടായി. രണ്ട് വര്‍ഷത്തിന് ശേഷം സെഷന്‍സ് കോടതി ഈ വിധി ശരിവച്ചു.

   തുടര്‍ന്ന് കുറ്റാരോപിതര്‍ ഹൈക്കോടതിയെ സമീപിച്ചു. അവരുടെ അപ്പീല്‍ നിലനില്‍ക്കെ, 2016 മാര്‍ച്ചില്‍ ലളിത് ഗുപ്ത അര്‍ബുദം ബാധിച്ച് മരണമടഞ്ഞു. തുടര്‍ന്ന് ആദ്ദേഹത്തിന്റെ വിധവ ആശ ഗുപ്ത, ലളിതിന്റെ മേല്‍ ആരോപിക്കപ്പെട്ട 'കളങ്കം' ഇല്ലാതാക്കാന്‍ കേസുമായി മുന്നോട്ട് പോയി. സാധാരണ നിലയിൽ ലളിത് സമര്‍പ്പിച്ച അപ്പീല്‍ അദ്ദേഹം മരണപ്പെട്ടതോടെ അവസാനിക്കേണ്ടതാണ്. പക്ഷെ, പരേതനായ ഭര്‍ത്താവിനെ കുറ്റവിമുക്തനാക്കാനുള്ള നിയമയുദ്ധം ആശ തുടര്‍ന്നു. കഴിഞ്ഞയാഴ്ച ഹൈക്കോടതി കീഴ്‌ക്കോടതികളുടെ വിധികൾ റദ്ദാക്കുകയും ലളിത് ഗുപ്തയെയും രാഹുര്‍ക്കറിനെയും കുറ്റവിമുക്തരാക്കുകയും ചെയ്തു.

   കേസിലെ പ്രധാന സാക്ഷിയെ പ്രോസിക്യൂഷന്‍ പരിശോധിച്ചിട്ടില്ലെന്ന് ഇരുവരെയും കുറ്റവിമുക്തരാക്കിക്കൊണ്ട് ഹൈക്കോടതി നിരീക്ഷിച്ചു. സാക്ഷിയുടെ സത്യവാങ്മൂലം പോലും കോടതി രേഖപ്പെടുത്തിയിരുന്നില്ല. ലളിത് ഗുപ്ത ഒരു കോണ്‍ഗ്രസ് നേതാവും അദ്ദേഹത്തിന്റെ സുഹൃത്ത് ഒരു മാധ്യമ പ്രവര്‍ത്തകനുമായിരുന്നു. എന്നാല്‍ കേസിലെ സത്യാവസ്ഥ കണ്ടെത്താന്‍ കീഴ്‌ക്കോടതി ശ്രമിച്ചില്ല.   "കേസിനാസ്പദമായ സംഭവം 2002-ലെ കലാപത്തിന് തൊട്ടുപിന്നാലെയാണ് നടന്നത്. രേഖകൾ പ്രകാരം, പ്രതികളാക്കപ്പെട്ടവരിൽ ഒരാള്‍ അപ്പോൾ അധികാരത്തില്‍ ഇല്ലാതിരുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രാദേശിക നേതാവായിരുന്നു, മറ്റേയാൾ മാധ്യമ പ്രവര്‍ത്തകനും. അറിഞ്ഞുകൊണ്ടോ അല്ലാതെയോ കീഴ്‌ക്കോടതികൾ പ്രോസിക്യൂഷന്റെ പദ്ധതി സുഗമമാക്കി,'' ഹൈക്കോടതി ഉത്തരവില്‍ നിരീക്ഷിച്ചു.

   കോടതി ഉത്തരവിൽ ഗുപ്തയുടെ മൂത്തമകന്‍ ഹിതേഷ് സംതൃപ്തി പ്രകടിപ്പിച്ചു. ''എന്റെ അച്ഛനെ കള്ളക്കേസില്‍ കുടുക്കിയത് ഞങ്ങളുടെ കുടുംബത്തെ വല്ലാതെ ബാധിച്ചു. ശിക്ഷയ്ക്ക് വിധിച്ചത് സ്ഥിതി കൂടുതല്‍ വഷളാക്കി. മരണക്കിടക്കയില്‍ പോലും അച്ഛൻ ഈ കേസിനെക്കുറിച്ച് ആശങ്കാകുലനായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിനുശേഷം, ഞങ്ങള്‍ കേസ് നടത്താനും അദ്ദേഹത്തിന്റെ പേരിൽ വന്നുചേർന്ന കളങ്കം മായ്ക്കാനും തീരുമാനിച്ചു. നിയമപരമായ അവകാശി എന്ന നിലയിൽ എന്റെ അമ്മ കേസിൽ കക്ഷി ചേര്‍ന്നു.'', അദ്ദേഹം പറഞ്ഞു. ഈ ക്രിമിനല്‍ കേസ് കുടുംബത്തെ ആഴത്തില്‍ ബാധിച്ചിട്ടുണ്ടെന്നും ഹിതേഷ് കൂട്ടിച്ചേർത്തു.

   ''ഞാന്‍ ഒരു അഭിഭാഷകനായി, എന്റെ ഇളയ സഹോദരന്‍ ഒരു ജുഡീഷ്യല്‍ ഓഫീസറാണ്, ഇളയ മറ്റൊരു സഹോദരനും ഇപ്പോള്‍ ഒരു അഭിഭാഷകനായിരിക്കുന്നു,'' ഹിതേഷ് പറഞ്ഞു നിര്‍ത്തി.
   Published by:user_57
   First published:
   )}