ഒഡീഷയില്‍ (Odisha)നവദമ്പതികള്‍ (Newly-married couple)മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. വ്യാഴാഴ്ച ഹരേകൃഷ്ണപൂര് സ്വദേശികളായ നിഷ ദെഹുരിയും ഭര്‍ത്താവ് ദിലീപ് നായിക്കുമാണ് മരിച്ചത്. ആറു മാസം മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്. ദിലീപ് വാഹനപകടത്തില്‍ മരിച്ചുവെന്ന വാര്‍ത്തയറിഞ്ഞ് നിഷ ആത്മഹത്യ (Suicide) ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഗോണ്ടിയയിലെ ജോലിസ്ഥലത്ത് നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ദിലീപ് ബിശ്വനാഥ്പൂരിലെ ദേശീയപാത 55ല്‍ വെച്ച് അപകടത്തില്‍പ്പെട്ടുവെന്നും സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടുവെന്നും നിഷ അറിഞ്ഞതായി ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഭര്‍ത്താവിന്റെ മരണവാര്‍ത്തയറിഞ്ഞതിനെ തുടർന്ന് നിഷ ഭര്‍തൃ വീട്ടില്‍ വച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. രണ്ടു വര്‍ഷം നീണ്ടുനിന്ന പ്രണയത്തിനൊടുവിലാണ് ആറുമാസം മുമ്പ് ഇരുവരും വിവാഹിതരായത്.
എന്നാൽ, നിഷയാണ് ആദ്യം മരിച്ചതെന്നും ആ വാര്‍ത്ത കേട്ട് അമിതവേഗത്തിൽ ബൈക്കില്‍ വീട്ടിലേക്ക് വരുന്നതിനിടെയുണ്ടായ അപകടത്തിലാണ് ദിലീപ് മരണപ്പെട്ടതെന്നുമാണ് മറ്റു ചില വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ധേങ്കനാല്‍ സദര്‍ പോലീസ് സ്റ്റേഷനിലെ ഐഐസി എ ദലുവ പറഞ്ഞു.
Also Read-
പത്താം ക്ലാസിൽ പഠനം ഉപേക്ഷിച്ച ഈ കർഷകൻ ഇനി ഇന്ത്യയിലെ കാർഷിക സർവകലാശാലകൾക്ക് പാഠ്യപദ്ധതി തയ്യാറാക്കും
സമാനമായ മറ്റൊരു സംഭവത്തില്‍ രണ്ടു ദിവസം മുമ്പ് വൈക്കത്ത് തലയോലപ്പറമ്പില്‍ നവദമ്പതികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മറവന്‍ തുരുത്ത് കുലശേഖരമംഗലം സ്വദേശിയായ 24കാരനായ ശ്യാം പ്രകാശും 19കാരിയായ ഭാര്യ അരുണിമയെയുമായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്. അയല്‍വാസിയായ ശ്യാമും അരുണിമയും ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവില്‍ അഞ്ച് മാസം മുന്‍പാണ് വിവാഹിതരായത്. ഇരുവരെയും കിടപ്പുമുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
Also Read-
'ഈ ബന്ധം നിർജീവമായിക്കഴിഞ്ഞു': 21 വർഷമായി വേർപിരിഞ്ഞ് കഴിയുന്ന ദമ്പതികൾക്ക് വിവാഹമോചനം അനുവദിച്ച് ഹൈക്കോടതി
പെയിന്റിംഗ് തൊഴിലാളിയായിരുന്ന ശ്യാം പ്രകാശും അരുണിമയും, തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ ലാലിയ്ക്കും പ്ലസ് വണ്‍ വിദ്യാഥിയായ സഹോദരന് ശരത്ത് പ്രകാശിനുമൊപ്പമാണ് കഴിഞ്ഞിരുന്നത്. രണ്ടു പേരും വീട്ടിലില്ലാതിരുന്ന സമയത്താണ് മരണം സംഭവിച്ചത്. ക്ലാസ് കഴിഞ്ഞ് വൈകിട്ട് മൂന്നു മണിയോടെ വീട്ടിലെത്തിയ ശരത്ത് ആണ് ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം ശ്യാംപ്രകാശ് സമീപത്ത് താമസിക്കുന്ന അമ്മാവനായ ബാബുവിനോട് വിനോദയാത്ര പോകാന്‍ അദ്ദേഹത്തിന്റെ കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കാര്‍ നല്കാന് ബാബു തയ്യാറാകാത്തതിനെ തുടര്‍ന്ന് പ്രകോപിതനായ ശ്യാം വീട്ടിലെത്തി കാര്‍ തല്ലി തകര്‍ത്തു. ഇതു കണ്ട ബാബു കുഴഞ്ഞു വീഴുകയും ആശുപത്രിയിലാവുകയും ചെയ്തു.
ഇതോടെ വീട്ടില്‍ അതിക്രമിച്ചു കയറിയതിനും കാര്‍ തല്ലിതകര്‍ത്തതിനും ശ്യാമിനെതിരെ ബാബുവിന്റെ ഭാര്യ പോലീസില്‍ പരാതി നല്കി. രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം ശ്യാം വരുത്തിയെന്നായിരുന്നു പരാതിയിലുണ്ടായിരുന്നത്. നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്ന് വന്നതോടെ ശ്യാമും ഭാര്യയും കടുത്ത മാനസിക പ്രയാസത്തിലായിരുന്നുവെന്നും ഇതേ തുടര്‍ന്നാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്നുമാണ് പ്രാഥമിക അന്വേഷണത്തിന് ശേഷം വൈക്കം പോലീസ് പറയുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.