ബെംഗളുരു: പിണക്കം മാറ്റാൻ ഭർത്താവ് ചോക്ലേറ്റ് കൊണ്ടുവരാത്തതിൽ മനംനൊന്ത് ഭാര്യ ജീവനൊടുക്കി. ബെംഗളുരുവിലെ ഹെന്നൂർ ബണ്ടെക്ക് സമീപം ഹൊന്നപ്പ ലേഔട്ട് ഏരിയയിൽ കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് സംഭവം. മുപ്പതുകാരിയായ നന്ദിനിയാണ് മരിച്ചത്. ഗൗതം എന്നാണ് നന്ദിനിയുടെ ഭർത്താവിന്റെ പേര്. ഇവർക്ക് രണ്ട് കുട്ടികളുണ്ട്.
കോളേജ് കാലത്ത് പ്രണയിച്ച് വിവാഹിതരായവരാണ് ഇവർ. സംഭവ ദിവസം ഗൗതമും നന്ദിനിയും തമ്മിൽ വീട്ടിൽ ചെറിയ വഴക്കുണ്ടായിരുന്നതായാണ് റിപ്പോർട്ട്. സഹകരണനഗറിൽ ഒരു സലൂണിലാണ് ഗൗതം ജോലി ചെയ്യുന്നത്. ഗൗതമിനോട‌് ചോക്ലേറ്റ് വാങ്ങി വരാൻ നന്ദിനി ആവശ്യപ്പെട്ടിരുന്നു. കൊണ്ടുവരാമെന്ന് ഉറപ്പ് നൽകി ഗൗതം വീട്ടിൽ നിന്ന് ഇറങ്ങി.
Also Read- മലപ്പുറത്ത് ഭർത്താവിനൊപ്പം ഉറങ്ങാൻ കിടന്ന യുവതി കൊല്ലപ്പെട്ട നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ
എന്നാൽ, പിന്നീട് നന്ദിനിയുടെ ഫോൺ കോളുകൾക്ക് ഗൗതം മറുപടി നൽകിയില്ല. തുടർന്ന് 11.45 ഓടെ ഗൗതമിന് വാട്സ്ആപ്പിൽ മെസേജ് അയച്ച നന്ദിനി താൻ പോകുകയാണെന്നും കുട്ടികളെ നന്നായി നോക്കണമെന്നും ആവശ്യപ്പെട്ടു. വീട്ടിലേക്ക് നേരത്തേ എത്തണമെന്നും കുട്ടികൾക്ക് ഭക്ഷണം കൊടുക്കണമെന്നും നന്ദിനി ആവശ്യപ്പെട്ടിരുന്നു. ഇതോടെ പരിഭ്രാന്തനായ ഗൗതം പെട്ടെന്ന് വീട്ടിലെത്തിയപ്പോൾ ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് ഭാര്യയെ കണ്ടത്. നന്ദിനിയുടെ മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗൗതമിനെതിരെ നന്ദിനിയുടെ കുടുംബം ആരോപണങ്ങളൊന്നും ഉന്നയിച്ചിട്ടില്ല.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.