വിവാഹിതയായ സ്ത്രീയെ വാടകയ്ക്ക് (Wives on Rent) കൊടുക്കുന്നുവെന്ന് കേട്ടാൽ ആർക്കും ആശ്ചര്യം തോന്നും. എന്നാൽ അങ്ങനെയൊരു ആചാരം നിലനനിൽക്കുന്ന ഒരു ഗ്രാമമുണ്ട് നമ്മുടെ രാജ്യത്ത്. മധ്യപ്രദേശിലാണ് (Madhya Pradesh) ഈ വിചിത്ര ആചാരം. ഇവിടെ വളരെ സമ്പന്നനായ ഒരു പുരുഷനോ അല്ലെങ്കിൽ ഒരു പങ്കാളിയെ കണ്ടെത്താൻ കഴിയാത്ത ഒരു ഉയർന്ന ജാതിയിൽപ്പെട്ട പുരുഷനോ വാടകയ്ക്ക് ഭാര്യയെ വിട്ടുനൽകുന്ന ഏർപ്പാടാണിത്. ഭാര്യയെ ഒരു മാസത്തേക്കോ ഒരു വർഷത്തേക്കോ ആയിരിക്കും വാടകയ്ക്ക് നൽകുക.
ഇത്തരത്തിലുള്ള ഒരു ആചാരമാണ് മധ്യപ്രദേശിലെ ശിവപുരി ജില്ലയിൽ ധാദിച പ്രാത എന്നറിയപ്പെടുന്നത്. മാത്രവുമല്ല, സ്റ്റാമ്പ് പേപ്പറിൽ ഒപ്പിട്ടാണ് സ്ത്രീകളെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നത്. 10 രൂപയുടെ അല്ലെങ്കിൽ 100 രൂപയുടെ സ്റ്റാമ്പ് പേപ്പർ ഉപയോഗിച്ച് കരാറടിസ്ഥാനത്തിൽ ആവശ്യമുള്ള പുരുഷന് സ്ത്രീയെ കൈമാറുന്നു.
ഇത്തരത്തിൽ സ്ത്രീകളെ കൈമാറാൻ ഒരു വിപണി തന്നെയുണ്ട്. ഇവിടെ ആവശ്യക്കാരായ പുരുഷന്മാർ അവർക്കിഷ്ടമുള്ള സ്ത്രീകളെ വാടക നിശ്ചയിച്ച് മുദ്ര പേപ്പറിൽ കരാർ അടിസ്ഥാനത്തിൽ സ്വന്തമാക്കുന്നു. കരാർ അവസാനിച്ചതിന് ശേഷം സ്ത്രീ മറ്റൊരു പുരുഷനൊപ്പം താമസിക്കുന്നു. കൂടുതൽ വാടക നൽകുകയാണെങ്കിൽ അവൾ ഒരു പുരുഷനൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നു.
മധ്യപ്രദേശിൽ മാത്രമല്ല, ഗുജറാത്തിലും ഈ രീതി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഗുജറാത്തിൽ നിന്നുള്ള കർഷകത്തൊഴിലാളിയായ ആട്ട പ്രജാപതി, പെൺ ശിശുഹത്യയെത്തുടർന്ന് സ്ത്രീകളുടെ കുറവ് കാരണം ഭാര്യ ലക്ഷ്മിയെ ഒരു സമ്പന്നനായ ഭൂവുടമയ്ക്ക് ഒരു മാസത്തേക്ക് പാട്ടത്തിന് നൽകിയിരുന്നു. ഈ കൈമാറ്റത്തിലൂടെ അയാളുടെ പ്രതിമാസ ശമ്പളത്തിന്റെ 10 ഇരട്ടി (8000 രൂപ.) സ്വന്തമാക്കാനായി എന്നാണ് റിപ്പോർട്ട്.
Also Read-
മൂന്നു പെൺകുട്ടികളെ ബലാത്സംഗം ചെയ്തു, ഒരാളെ കൊലപ്പെടുത്തി; സൈക്കോ കില്ലർ പിടിയിൽ
സ്ത്രീ പുരുഷനൊപ്പം ജീവിക്കുകയും അവനോടൊപ്പം കിടക്ക പങ്കിടുകയും കരാർ പ്രകാരം കുടുംബം നോക്കുകയും വേണം. ഗുജറാത്ത്-മധ്യപ്രദേശ് മേഖലയിലെ നിരവധി ഗ്രാമീണർക്ക് ഇത് ലാഭകരമായ ബിസിനസ്സാണ്. ചില കേസുകളിൽ സ്ത്രീകളെ 500 രൂപയിൽ താഴെ വിലയ്ക്ക് വിൽക്കുമ്പോൾ ചില കുടുംബങ്ങളിൽ അവരുടെ പെൺമക്കളെ ചില സമുദായങ്ങളിലെ പുരുഷന്മാർക്ക് 50,000 രൂപയ്ക്ക് കൈമാറുന്നു.
ഇത്തരം ബിസിനസുകളെ പ്രോത്സാഹിപ്പിക്കുന്ന ഇടനിലക്കാരുണ്ട്. കുടുംബ ദാരിദ്ര്യത്തിൽ നിന്ന് മോചനം നേടാൻ സ്ത്രീകൾ ഇത്തരം പ്രവൃത്തികൾക്ക് ഇരയാകുന്നു. പ്രത്യേകിച്ച് ആദിവാസി കുടുംബങ്ങൾ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായി റിപ്പോർട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.