'അയാളുടെ വിധവയായി ജീവിക്കേണ്ട ആവശ്യമില്ല': വിവാഹമോചനം ആവശ്യപ്പെട്ട് നിർഭയ കേസിലെ പ്രതിയുടെ ഭാര്യ

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 13 (2) (II) പ്രകാരം ബലാത്സംഗം ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങൾക്ക് ഭർത്താവ് ശിക്ഷിക്കപ്പെട്ടാൽ ഭാര്യയ്ക്ക് വിവാഹമോചനത്തിന് അനുമതിയുണ്ടെന്ന് പുനീതയുടെ അഭിഭാഷകൻ എം കെ സിംഗ് ന്യൂസ് 18നോട് പറഞ്ഞു.

News18 Malayalam | news18
Updated: March 17, 2020, 11:13 PM IST
'അയാളുടെ വിധവയായി ജീവിക്കേണ്ട ആവശ്യമില്ല': വിവാഹമോചനം ആവശ്യപ്പെട്ട് നിർഭയ കേസിലെ പ്രതിയുടെ   ഭാര്യ
നിർഭയയുടെ ചരമവാർഷിക ദിനത്തിൽ ഡൽഹിയിൽ നിന്നുള്ള ചിത്രം
  • News18
  • Last Updated: March 17, 2020, 11:13 PM IST
  • Share this:
ന്യൂഡൽഹി: വിവാഹമോചനം ആവശ്യപ്പെട്ട് നിർഭയ കേസിലെ പ്രതിയുടെ ഭാര്യ കോടതിയെ സമീപിച്ചു. ഭർത്താവിനെ തൂക്കിലേറ്റുന്നതിനു മുമ്പ് തനിക്ക് വിവാഹമോചനം നൽകണമെന്ന് ആവശ്യപ്പെട്ടാണ് വിവാഹമോചന പരാതി ഫയൽ ചെയ്തിരിക്കുന്നത്. അക്ഷയ് സിംഗ് താക്കൂറിന്റെ ഭാര്യയായ പുനീതയാണ് ഔറംഗബാദ് കുടുംബ കോടതിയിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനെ സമീപിച്ചിരിക്കുന്നത്.

2012 ഡിസംബർ 16ന് നടന്ന നിർഭയ കൂട്ട ബലാത്സംഗ കേസിൽ തന്റെ ഭർത്താവിന് വധശിക്ഷ വിധിച്ചിരിക്കുകയാണ്. ഭർത്താവിന്റെ നിരപരാധിത്വം തനിക്ക് ബോധ്യമുണ്ടെങ്കിലും ഇനിയുള്ള കാലം അക്ഷയ് സിംഗ് താക്കൂറിന്റെ വിധവയായി ജീവിക്കാൻ താൽപര്യമില്ലെന്നാണ് വിവാഹമോചനം ആവശ്യപ്പെട്ടുള്ള പരാതിയിൽ പുനീത പറയുന്നത്.

You may also like:'ഇതോടെ എല്ലാം അവസാനിക്കുന്നില്ല; ടൂറിസ്റ്റുകൾക്കെതിരെ മോശം ഇടപെടൽ ഉണ്ടാകരുത്': മുഖ്യമന്ത്രി
[NEWS]
'കോവിഡ് ബാധിച്ച ഡോക്ടറുടെ കാര്യത്തിൽ സംഭവിച്ചതെന്ത് ? ശ്രീചിത്ര ഇൻസ്റ്റിറ്റ്യുട്ടിന് പറയാനുള്ളത്
[NEWS]
കാസർകോട് ജില്ലയിലെ കോടതികൾ മാർച്ച് 31 വരെ അടച്ചിടും [NEWS]

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 13 (2) (II) പ്രകാരം ബലാത്സംഗം ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങൾക്ക്
ഭർത്താവ് ശിക്ഷിക്കപ്പെട്ടാൽ ഭാര്യയ്ക്ക് വിവാഹമോചനത്തിന് അനുമതിയുണ്ടെന്ന് പുനീതയുടെ അഭിഭാഷകൻ എം കെ
സിംഗ് ന്യൂസ് 18നോട് പറഞ്ഞു.

23 വയസ് പ്രായമുണ്ടായിരുന്ന ഫിസിയോതെറാപ്പി വിദ്യാത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നതിനാണ് അക്ഷയ്
സിംഗ് താക്കൂർ ഉൾപ്പെടെയുള്ള പ്രതികൾക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്.
First published: March 17, 2020, 11:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading